Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കുഴപ്പം കോലിയുടെ മാത്രമല്ല! സ്പിന്നര്‍മാര്‍ക്കെതിരേ ഫ്‌ളോപ്പാവാന്‍ കാരണം അറിയാം

kohli

ഇന്ത്യന്‍ റണ്‍മെഷീന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തന്റെ റണ്‍ക്ഷാമത്തിന് അറുതിയില്ലെങ്കിലിം ടെസ്റ്റില്‍ അതിനുള്ള വഴി ഇനിയും കണ്ടെത്തിയിട്ടില്ല. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനാവാതെ വളരെ എളുപ്പത്തില്‍ വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം ക്രീസ് വിടുന്നത് ഖേദകരമായ കാഴ്ചയാണ്. 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ഫോര്‍മാറ്റിലാണ് കോലി അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. ഇതിനു ശേഷം നാലു വര്‍ഷത്തോളമായി റെഡ് ബോളില്‍ ഒരിക്കല്‍പ്പോലും മൂന്നക്കം തികയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

നേരത്തേ സ്പിന്‍ ബൗളിങിനെതിരേ വളരെ നന്നായി കളിച്ചിരുന്ന ബാറ്ററായിരുന്നു കോലി. പക്ഷെ സമീപകാലത്തായി സ്പിന്നര്‍മാരാണ് അദ്ദേഹത്തെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. ഇതു ടെസ്റ്റിലെ മാത്രം കാര്യമല്ല. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും കോലിയുടെ പ്രധാന ഭീഷണി സ്പിന്നര്‍മാരാണ്. പലപ്പോഴും ബോളിന്റെ ടേണ്‍ മനസ്സിലാക്കാനാവാതെ എഡ്ജായോ, വിക്കറ്റിനു മുന്നില്‍ കുരുങ്ങിയോ ഒക്കെയാണ് അദ്ദേഹം പുറത്താവുന്നത്.

യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് അടുത്തിടെയായി സ്പിന്നര്‍മാര്‍ക്കെതിരേ കോലി ഇത്രയും വിഷമിക്കുന്നത്? ഇതിന്റെ യഥാര്‍ഥ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഇതു കോലിയുടെ മാത്രം പ്രശ്‌നമല്ലെന്നും ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചു കഴഞ്ഞ ശേഷം ഭൂരിഭാഗം പേര്‍ക്കും സംഭവിക്കുന്ന കാര്യമാണെന്നുമാണ് ഡിക്കെയുടെ നിരീക്ഷണം. വിശദമായി നോക്കാം.

യുവതാരമായിരിക്കെ നന്നായി കളിക്കും

യുവതാരമായിരിക്കെ നന്നായി കളിക്കും

നിങ്ങള്‍ ഒരു യുവതാരമായി ടീമിലേക്കു വരുമ്പോള്‍, ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേ വളരെ നന്നായി നേരിടും. പക്ഷെ നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ട് ഏറെ ദൂരം മുന്നോട്ടു പോവുമ്പോള്‍ ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളിങിനെതിരേ കൂടുതല്‍ നന്നായി കളിക്കാനായിരിക്കും ബാറ്ററെന്ന നിലയില്‍ ബോധപൂര്‍വ്വം നിങ്ങള്‍ ശ്രദ്ധിക്കുക. അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നും ദിനേശ് കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

ഇതാണ് കാരണം

ഇതാണ് കാരണം

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച ശേഷം ഇന്ത്യന്‍ ടീമിലേക്കു വന്ന ഭൂരിഭാഗം താരങ്ങളും കരിയറിന്റെ തുടക്കകാലത്തു സ്പിന്നിനെതിരേ വളരെ നന്നായി ബാറ്റ് ചെയ്യുന്നവരായിരിക്കും. പക്ഷെ കുറച്ചു കഴിയുമ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേയുള്ള അവരുടെ ഈ കഴിവ് കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.

കാരണം അവര്‍ കൂടുതല്‍ ശ്രദ്ധയും പ്രാധാന്യവും നല്‍കുന്നത് മീഡിയം പേസര്‍മാരെ നേരിടുന്നതിലാണ്. വിരാട് കോലിയുടെ കാര്യത്തിലും ഇതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നു തനിക്ക് ഉറപ്പാണെന്നും ക്രിക്ക്ബസിനോടു ദിനേശ് കാര്‍ത്തിക് പറഞ്ഞു.

Also Read: സെലക്ടറുടെ വീട്ടില്‍ പോയില്ല, ഫോണും വിളിച്ചില്ല, തഴയപ്പെടുന്നത് സഞ്ജുവിന്‍റെ കുഴപ്പം കൊണ്ട്!

കോലിയുടെ പ്രകടനം

കോലിയുടെ പ്രകടനം

വിരാട് കോലിയുടെ പഴയ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതില്‍ വളരെയധികം മെച്ചപ്പെട്ടതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. പക്ഷെ സ്പിന്‍ ബൗളിങിനെതിരേ കോലി വളരെ മിടുക്കനായ ബാറ്റര്‍ തന്നൊയാണെന്നതില്‍ സംശയമൊന്നുമില്ല.

പ്രത്യേകിച്ചും ഫിംഗര്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ പ്രത്യേക മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരേയാണ് കോലി ഇപ്പോള്‍ പുറത്തായിക്കൊണ്ടിരിക്കുന്നതെന്നു കണക്കുകള്‍ പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം അതു മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ദിനേശ് കാര്‍ത്തിക് വിലയിരുത്തി.

Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

ഫോം വീണ്ടെടുത്ത കോലി

ഫോം വീണ്ടെടുത്ത കോലി

ബാറ്റിങ് ടച്ച് നഷ്ടമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി പതറിയ വിരാട് കോലി ശക്തമായ തിരിച്ചുവരവ് നടത്തിയത് 2022ലെ ഏഷ്യാ കപ്പിലൂടെയാണ്. കരിയറില്‍ ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നു ആരാധകര്‍ പോലും ഭയന്ന ഘട്ടത്തിലായിരുന്നു ഇത്.

അഫ്ഗാനിസ്താനെതിരായ കളിയില്‍ ഓപ്പണറായി ഇറങ്ങിയ കോലി 61 ബോളില്‍ നിന്നും പുറത്താവാതെ 122 റണ്‍സ് വാരിക്കൂട്ടി തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു ലോകത്തിനു കാണിച്ചുകൊടുത്തു. അതിനു ശേഷം ഏകദിനത്തില്‍ മൂന്നു സെഞ്ച്വറികള്‍ കൂടി കുറിക്കാനും കോലിക്കായിരുന്നു.

കൂടാതെ കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും ടോപ്‌സ്‌കോററയിരുന്നു അദ്ദേഹം. ചിരവൈരികളായ പാകിസ്താനെതിരേ പുറത്താവാതെ കോലി നേടിയ 82 റണ്‍സ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു.

Story first published: Thursday, February 16, 2023, 11:59 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+