Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യക്കു 7-10 കളികള്‍ ആവശ്യമെന്നു രോഹിത്, അപ്പോള്‍ സഞ്ജുവിനോ? ആഞ്ഞടിച്ച് ഫാന്‍സ്

SANJU ROHIT

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡെക്കായിട്ടും സൂര്യകുമാര്‍ യാദവിനു തുടര്‍ച്ചയായി അവസരങ്ങള്‍ ആവശ്യമാണെന്നു വ്യക്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെയാണ് നിരവധി പേര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.

മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു കഴിഞ്ഞ രണ്ടു മാച്ചിലും സൂര്യയെ ആദ്യത്തെ ബോളില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. പക്ഷെ അടുത്ത കളിയിലും സൂര്യക്കു അവസരം നല്‍കുമെന്ന സൂചനയാണ് രോഹിത് നല്‍കിയിരിക്കുന്നത്.

പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയായിരുന്നു വിശാഖപട്ടണത്തെ രണ്ടാമങ്കത്തില്‍ ഇന്ത്യക്കു നേരിട്ടത്. ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തില്‍ ഒരു ടീം ഇന്ത്യക്കെതിരേ ഏകദിനത്തില്‍ നേടിയ ഏറ്റവും വലിയ വിജയമാണ് ഓസീസ് കൈക്കലാക്കിയത്.

സൂര്യക്കു തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു രണ്ടാം ഏകദിനത്തിനു ശേഷം രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ സഞ്ജു സാംസണിനു എന്തുകൊണ്ടാണ് രോഹിത് ഈ തരത്തില്‍ പിന്തുണ നല്‍കാത്തതെന്നാണ് ഫാന്‍സിന്റെ ചോദ്യം.

രോഹിത്തിന്റെ വാക്കുകള്‍

രോഹിത്തിന്റെ വാക്കുകള്‍

സൂര്യകുമാര്‍ യാദവ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ സംഭാവന ചെയ്തില്ല. ഈ പരമ്പരയ്ക്കു മുമ്പും ഇതു സംഭവിച്ചിരുന്നു. പക്ഷെ അവനു തുടര്‍ച്ചയായി അവസരങ്ങള്‍ ആവശ്യമാണ്.

തുടരെ 7-8 അല്ലെങ്കില്‍ 10 മല്‍സരങ്ങളിലെങ്കിലും സൂര്യ കളിക്കേണ്ടതുണ്ട്. അതു സംഭവിച്ചാല്‍ അവനു കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുമെന്നുമായിരുന്നു രോഹിത് ശര്‍മ മല്‍സരശേഷം പറഞ്ഞത്.

എന്തു ചെയ്യണമെന്നറിയാം

എന്തു ചെയ്യണമെന്നറിയാം

ഗെയിമിന്റെ അല്‍പ്പം കൂടി ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലും എന്താണ് ചെയ്യേണ്ടതെന്നു തീര്‍ച്ചയായും സൂര്യകുമാര്‍ യാദവിനു നന്നായി അറിയാം. ഇതേക്കുറിച്ച് അവന്റെയും മനസ്സിലുണ്ടാവും.

കഴിവുള്ള താരങ്ങള്‍ക്കു മതിയായ അവസരങ്ങള്‍ കൊടുക്കേണ്ടതുണ്ട്. തനിക്കു ഒരു പ്രത്യേക സ്ലോട്ടില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചില്ലെന്നു ഒരു താരത്തിനു തോന്നുവാന്‍ പാടില്ലെന്നും രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.

സൂര്യക്കു നല്‍കുന്ന ഈ അകമഴിഞ്ഞ പിന്തുണയും ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ക്കു ശേഷം സഞ്ജു സാംസണിനെ തഴയുകയും ചെയ്യുന്ന രോഹിത്തിന്റെ ഇരട്ടത്താപ്പാണ് ആരാധകരെ ക്ഷുഭിതരാക്കിയത്.

Also Read:IND vs AUS: സൂര്യ ഏകദിനം കളിക്കില്ല! ഈ പരമ്പരയോടെ തീരുമാനമാവും, കാരണങ്ങള്‍

സഞ്ജുവിന് കഴിവില്ലേ?

സഞ്ജുവിന് കഴിവില്ലേ?

വടാപാവിന്റെ (രോഹിത് ശര്‍മ) അഭിപ്രായത്തില്‍ സഞ്ജു സാംസണിനു ഒരു കഴിവും പ്രതിഭയുമില്ലേയെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

അപ്പോള്‍ സഞ്ജു സാംസണിന്റെ കാര്യം എങ്ങനെയാണ്? അദ്ദേഹത്തിനു ബിസിസിഐ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയോ എന്നായിരുന്നു ഒരു പ്രതികരണം.

സഞ്ജു അര്‍ഹിക്കുന്നില്ലേ?

സഞ്ജു അര്‍ഹിക്കുന്നില്ലേ?

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ സഞ്ജു സാംസണും അതുപോലെ അവസരങ്ങള്‍ അര്‍ഹിക്കുന്നില്ലേയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

സഞ്ജു സാംസണിനു എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ ദൈര്‍ഘ്യമേറിയ അവസരങ്ങള്‍ നല്‍കാത്തതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

Also Read: IND vs AUS: സഞ്ജുവിനെ ഇന്ത്യക്കു വേണം, ഏകദിനത്തില്‍ ഒഴിവാക്കിയതിന് ഒരു കാരണം മാത്രം!

മുംബൈ ക്വാട്ട

മുംബൈ ക്വാട്ട

സൂര്യകുമാര്‍ യാദവിനു മുംബൈ ക്വാട്ടയാണ് ലഭിക്കുന്നത്. സഞ്ജു സാംസണ്‍ പുറത്തിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടും റുതുരാജ് ഗെയ്ക്വാദിനു പരിഗണന പോലും ലഭിക്കുന്നില്ല.

അതുകൊണ്ടു തന്നെ ഇതു രോഹിത്തിന്റെ ടീമാണെന്നു പറയരുത്. ഇതു മുംബൈ ക്വാട്ടയാണ്.

സഞ്ജു, റുതുരാജ് എന്നിവരില്‍ താല്‍പ്പര്യമില്ലെങ്കില്‍ ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ എന്നിവരെ വീണ്ടും തിരിച്ചവിളിക്കുന്നതാണ് നല്ലതെന്നു ഒരു യൂസര്‍ കുറിച്ചു.

തീര്‍ച്ചയായും സൂര്യകുമാര്‍ യാദവിനെ പിന്തുണയ്ക്കുന്നതു തുടരൂ, ഒപ്പം 10 വിക്കറ്റിന്റെ തോല്‍വികളെയും നേരിടാന്‍ തയ്യാറായിക്കോളൂയെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

Story first published: Monday, March 20, 2023, 17:51 [IST]
Other articles published on Mar 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+