IND vs AUS: ഓവറാക്കി കുളമാക്കരുത്! നാലു സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ വേണ്ട

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു വ്യാഴാഴ്ച തുടക്കമാവുകയാണ്. ഇരുടീമുകളും മല്‍സരത്തിനായിട്ടുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഈ മല്‍സരത്തിനായി തയ്യാറാക്കിയ പിച്ചുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇന്ത്യക്കു അനുകൂലമായ സ്പിന്‍ ട്രാക്ക് തന്നെയായിരിക്കും ടെസ്റ്റിനു വേണ്ടി ഒരുക്കിയതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറിച്ച് പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യ ഭയക്കുക തന്നെ വേണം.
ബൗളിങില്‍ ഇന്ത്യയുടെ കോമ്പിനേഷന്‍ എങ്ങനെയായിരിക്കുമെന്നു വ്യക്തമായിട്ടില്ല. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത ശേഷം നാലു സ്പിന്നര്‍മാരെ വരെ ഇന്ത്യ കളിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇന്ത്യയുടെ സ്പിന്‍ വിഭാഗം വളരെയധികം ശക്തമാണ്. വെറ്ററന്‍ ആര്‍ അശ്വിനാണ് സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയായിരിക്കും അദ്ദേഹത്തിന്റെ പങ്കാളി. രണ്ടു പേര്‍ക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണ്.
മൂന്നാമത്തെ സ്പിന്നറുടെ റോളിലേക്കു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും തമ്മിലായിരിക്കും മല്‍സരം. രണ്ടില്‍ ആരെ കളിപ്പിക്കണമെന്നതായിരിക്കും ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. ഇനി രണ്ടു പേരെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്നും ഇന്ത്യ ആലോചിക്കുന്നുണ്ട്. എന്നാല്‍ നാലു സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

റിവേഴ്‌സ് സ്വിങ് ഘടകം
2010ല്‍ നാഗ്പൂരില്‍ നടന്ന ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. ബാറ്റിങ് ട്രാക്കായിരുന്നിട്ടും സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇവിടെ കരിയര്‍ ബെസ്റ്റ് ബൗളിങ് അന്നു കാഴ്ചവച്ചിരുന്നു. റിവേഴ്‌സ് സ്വിങിലൂടെ ഇന്ത്യയെ ഞെട്ടിച്ച അദ്ദേഹം 51 റണ്‍സ് വിട്ടുകൊടുത്ത് ഏഴു വിക്കറ്റുകളായിരുന്നു കടപുഴക്കിയത്.
ഇത്തവണയും റിവേഴ്‌സ് സ്വിങ് ഇവിടെ നിര്‍ണായക ഘടകമായി മാറാനിടയുണ്ട്. അതുകൊണ്ടു തന്നെ നാലു സ്പിന്നര്‍മാര്‍ക്കൊപ്പം ഒരു പേസറെ മാത്രം കളിപ്പിച്ച് റിസ്‌കെടുക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല.
കളിയുടെ ഘട്ടത്തില്‍ ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ തുടങ്ങിയാല്‍ രണ്ടു എന്‍ഡുകളില്‍ നിന്നും പരീക്ഷിക്കാന്‍ ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യക്കു ആവശ്യമായി വരും. അതിനാല്‍ തന്നെ നാലു സ്പിന്നര്‍മാരെന്നത് നാഗ്പൂരില്‍ മികച്ചൊരു ഓപ്ഷനല്ല.
IND vs AUS: ജഡ്ഡുവെന്ന് കേട്ടാല്‍ ഓസീസിന് മുട്ടിടിക്കും! വെറുതെയല്ല, ഇതാണ് കാരണം

ഒരു സ്പിന്നറെ കൂടുതല്‍ ഉപയോഗിക്കില്ല
സമീപകാലത്തു കളിച്ച ടെസ്റ്റുകളില്‍ മൂന്നു സ്പിന്നര്‍മാരെയാണ് ടെസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ചുപോരുന്നത്. പക്ഷെ ഇവരില്‍ രണ്ടു സ്പിന്നര്‍മാരെയാണ് ടീം കൂടുതലായി ഉപയോഗിക്കാറുള്ളത്. മൂന്നാമത്തെ സ്പിന്നര്‍ക്കു വലിയ റോളുണ്ടാവാറില്ല.
2021ല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഇന്ത്യയുടെ ടെസ്റ്റുകള്‍ ഇതിനു മികച്ച ഉദാഹരണങ്ങളാണ്. അന്നു ഇംഗ്ലീഷ് നിരയില്‍ കൂടുതല്‍ നാശം വിതച്ചത് ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമായിരുന്നു.
അന്നു കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും സ്പിന്നര്‍മാരായി ടീമിലുണ്ടായിരുന്നെങ്കിലം കാര്യമായി ഉപയോഗിക്കപ്പെട്ടില്ല. പിച്ച് സ്പിന്നിനെ തുണയ്ക്കുമ്പോള്‍ എതിരാളികള്‍ക്കു മേല്‍ നാശം വിതയ്ക്കാന്‍ രണ്ടു സ്പിന്നര്‍മാര്‍ തന്നെ മതിയെന്നതാണ് ഇതിനു കാരണം.
അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരേയും നാലു സ്പിന്നര്‍മാരെ ഇറക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കില്ല. അതുകൊണ്ടു തന്നെ അധികമായി ഒരു ബാറ്ററെയോ, പേസറെയോ ഉള്‍പ്പെടുത്തിയാല്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്യും.
IND vs AUS: സൂര്യ വെറും സിക്‌സറടിക്കാരനല്ല! ടെസ്റ്റിലുണ്ടാവും, മഞ്ജരേക്കര്‍ പറയുന്നു

ബൗളിങില്‍ വൈവിധ്യം
മികച്ച ഫോമിലുള്ള പേസര്‍മാരെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ബൗളിങില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടു വരുമെന്നതാണ് മൂന്നാമത്തെ കാരണം. 2019ല്‍ നാട്ടില്‍ വച്ച് സൗത്താഫ്രിക്കയെയും ബംഗ്ലാദേശിനെയുമെല്ലാം ടെസ്റ്റില്‍ തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. പേസര്‍മാര്‍ ഈ പരമ്പരകളില്‍ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ഏഷ്യന്‍ പിച്ചുകളില്‍പ്പോലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച ഫാസ്റ്റ് ബൗളര്‍മാരാണ് മുഹമ്മദ് ഷമിയും ഉമേഷ് യാദവും. ഇഷാന്ത് ശര്‍മയുടെ അഭാവം നികത്താന്‍ മുഹമ്മദ് സിറാജിനും സാധിച്ചു കഴിഞ്ഞു.
പേസ് ബൗളിങില്‍ ഇത്ര മികച്ചവര്‍ ടീമിലുള്ളപ്പോള്‍ ചുരുങ്ങിയത് രണ്ടു ഫാസ്റ്റ് ബൗളര്‍മാരെയെങ്കിലും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications