Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശ്രേയസിനും മുമ്പ് വീണ്ടും ക്രീസിലെത്തി ജഡ്ഡുവിന്റെ 'മുട്ടിക്കളി', ദ്രാവിഡ് മണ്ടനോ?

ravindra jadeja

ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ കളിക്കുന്നത് സമനിലയ്ക്കു വേണ്ടിയാണോ? ഇന്ത്യ വീണ്ടും മണ്ടത്തരം ആവര്‍ത്തിച്ചതോടെയാണ് ആരാധകര്‍ക്കു ഈ സംശയുയര്‍ന്നത്. ബാറ്റിങ് ഓര്‍ഡറില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വീണ്ടും അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം എന്തുകൊണ്ടാണെന്നു ഇനിയും മനസ്സിലായിട്ടില്ല. ഇതു തന്നെയാണ് ആരാധകരും ചൂണ്ടിക്കാട്ടുന്നത്.

കൂടുതല്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ കൂടിയായ ശ്രേയസ് അയ്യരെ താഴേക്ക് വലിച്ചാണ് ഒരിക്കല്‍ക്കൂടി കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അബദ്ധം കാണിച്ചിരിക്കുന്നത്. ഈ പരമ്പരയിലുടനീളം ബാറ്റിങില്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണ് ജഡ്ഡു. ഇത്രയും നിര്‍ണായകമായ ഒരു ടെസ്റ്റില്‍, കളി തീരാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും അദ്ദേഹത്തെ അഞ്ചാം നമ്പറില്‍ ഇന്ത്യ തള്ളിപ്പറഞ്ഞയിച്ചിരിക്കുന്നത്. തുടരെ മൂന്നാം ഇന്നിങ്‌സിലാണ് ഇന്ത്യ ഈ പരീക്ഷണം നടത്തിയത്.

തന്നെക്കൊണ്ടാവുന്ന വിധം സ്‌കോറിങിനു വേഗം കുറയ്ക്കാന്‍ ജഡേജ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 54 ബോളില്‍ നിന്നും 16 റണ്‍സോടെയാണ് താരം ക്രീസിലുള്ളത്. നേടിയത് ഏക സിക്‌സര്‍ മാത്രം. ബാറ്റിങ് ഇത്രയും അനായാസമായ ഒരു പിച്ചിലാണ് ജഡേജയുടെ ഈ കടുംകൈ. ഈ മല്‍സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയാല്‍ അതിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ ജഡ്ഡു തന്നെയായിരിക്കും.

ജഡേയുടെ പ്രകടനം

ജഡേയുടെ പ്രകടനം

ഈ പരമ്പരയില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പ്രകടനമെടുത്താല്‍ അതു ഒട്ടും തന്നെ ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. നാലു ടെസ്റ്റുകളിലായി അഞ്ചു ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നു നേടിയതാവട്ടെ വെറും 123 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോര്‍ 70 റണ്‍സ്. 34.35 എന്ന ദയനീയ സ്്‌ട്രൈക്ക് റേറ്റാണ് ജഡ്ഡുവിന്റേത്.

മുട്ടിക്കളിയുടെ ആശാനായ ചേതേശ്വര്‍ പുജാരയ്ക്കു പോലും ഇതിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റുണ്ട് (38.67). ശ്രേയസ് നാല് ഇന്നിങ്‌സുകളില്‍ 42 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും 77.77 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുണ്ട്. ഇപ്പോള്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ബാറ്റിങിനു വളരെയധികം യോജിച്ച പിച്ചാണുള്ളത്.

ഇവിടെ ശ്രേയസിനെ നേരത്തേ ഇറക്കിയിരുന്നെങ്കില്‍ കൂടുതല്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ഇന്ത്യയെ മികച്ചൊരു പൊസിഷനില്‍ എത്തിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും കാണിച്ച മണ്ടത്തരം കാരണം ടെസ്റ്റ് സമിലയിലേക്കു നീങ്ങുകയാണ്.

അക്ഷറിനെ നേരത്തേ കളിപ്പിച്ചുകൂടെ?

അക്ഷറിനെ നേരത്തേ കളിപ്പിച്ചുകൂടെ?

മോശം ബാറ്റിങ് കാഴ്ചവച്ചു കൊണ്ടിരിക്കുന്ന രവീന്ദ്ര ജഡേജയെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുന്നതിനു പകരം മികച്ച ഫോമിലുള്ള അക്ഷര്‍ പട്ടേലിനെ നേരത്തേ കളിപ്പിച്ചുകൂടെയെന്നു ഒരു യൂസര്‍ ചോദിക്കുന്നു.

ഈ പരമ്പരയിലുടനീളം അവിശ്വസനീയനാം വിധം സ്ലോ ബാറ്റിങാണ് രവീന്ദ്ര ജഡേജ കാഴ്ചവയ്ക്കുന്നത്. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 40 പോലും തൊട്ടിട്ടില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

ദ്രാവിഡ് മികച്ച കോച്ചല്ല

ദ്രാവിഡ് മികച്ച കോച്ചല്ല

രാഹുല്‍ ദ്രാവിഡ് മികച്ച കോച്ചല്ലയെന്നു ഞാന്‍ വ്യക്തമായും വിശ്വസിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഓര്‍ഡര്‍ സെറ്റ് ചെയ്യുമ്പോള്‍ രവീന്ദ്ര ജഡേജ തെറ്റായ സ്ഥലത്താണ് ബാറ്റിങിനു അയക്കപ്പെട്ടതെന്നു കാണാം. ശ്രേയസ് അയ്യരേക്കാള്‍ മുമ്പ് ജഡേജയെ വീണ്ടും മുന്നിലേക്കു പ്രൊമോട്ട് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ബാറ്റിങിനെ അകമഴിഞ്ഞ് തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ സ്‌കോര്‍ ചെയ്യാനുള്ള യാതൊരു നീക്കവും രവീന്ദ്ര ജഡേജയുടെ ഭാഗത്തു നിന്നും കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം.

Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

അഗ്രസീവ് സമീപനം വേണം

അഗ്രസീവ് സമീപനം വേണം

ബാറ്റിങിനു വളരെയധികം അനുകൂലമായ വിക്കറ്റില്‍ രവീന്ദ്ര ജഡേജ വളരെധികം പ്രതിരോധത്തിലൂന്നിയാണോ കളിക്കുന്നത്? ഈ മല്‍സരത്തില്‍ വിജയിക്കണമെങ്കില്‍ കൂടുതല്‍ അഗ്രസീവായ സമീപനമാണ് ബാറ്റിങില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ആവശ്യമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, March 11, 2023, 23:08 [IST]
Other articles published on Mar 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+