Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വാംഖഡെയില്‍ ഹാര്‍ദിക്കിന്റെ ചിരി മായും, ഇന്ത്യയെ ഓസീസ് തുരത്തും!

HARDIK PANDYA

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആവേശത്തിനു ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ലഹരിയിലേക്ക്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം വെള്ളിയാഴ്ച മുംബൈയിലെ വാംഖഡെയില്‍ നടക്കും. പകലും രാത്രിയുമായിട്ടാണ് പോരാട്ടം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലാണ് ഇന്ത്യ കളിക്കുക. മറുഭാഗത്ത് പാറ്റ് കമ്മിന്‍സില്ലാത്തതിനാല്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവ് സ്മിത്താണ്.

നാലു ടെസ്റ്റുകളുടെ പരമ്പര 2-1നു സ്വന്തമാക്കി ബോര്‍ഡര്‍- ഗവാസ്ര്‍ ട്രോഫി ഒരിക്കല്‍ക്കൂടി നിലനിര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ഏകദിനം തീര്‍ത്തും വ്യത്യസ്തമാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ച ടീമില്‍ പല മാറ്റങ്ങളുമായിട്ടാണ് ഇരുടീമും ഏകദിനത്തില്‍ ഇറങ്ങുക. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയിലെ വിജയം ഇന്ത്യക്കു മുന്‍തൂക്കം നല്‍കുമെന്നു പറയാന്‍ സാധിക്കില്ല.

ടെസ്റ്റ് പരമ്പരയിലേറ്റ തിരിച്ചടിക്കു ഓസീസ് തീര്‍ച്ചയായും കണക്കുതീര്‍ക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച കളി കെട്ടഴിക്കാനായെങ്കില്‍ മാത്രമേ ഓസീസിനെതിരേ ഇന്ത്യക്കു വിജയം ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ. മുംബൈയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കുമേല്‍ ഓസ്‌ട്രേലിയ വിജയം കൊയ്‌തേക്കും. ഇതിനുള്ള കാരണങ്ങള്‍ നമുക്കു പരിശോധിക്കാം.

രോഹിത്തിന്റെ അഭാവം

രോഹിത്തിന്റെ അഭാവം

ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവം ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു തീര്‍ച്ചയായും ക്ഷീണം തന്നെയായിരിക്കും. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. രണ്ടാം ഏകദിനത്തില്‍ രോഹിത് ടീമിനൊപ്പം ചേരുകയും ചെയ്യും.

ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചതാണെങ്കിലും രോഹിത്തെന്ന ബാറ്ററെ ആദ്യ കളിയില്‍ ഇന്ത്യ തീര്‍ച്ചയായും മിസ്സ് ചെയ്യും. ഈ വര്‍ഷം മികച്ച ഫോമിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. ന്യൂസിലാന്‍ഡിനെതിരേ ഈ വര്‍ഷം നടന്ന ഏകദിനത്തില്‍ ഹിറ്റ്മാന്‍ സെഞ്ച്വറി കുറിച്ചിരുന്നു. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിരുന്നു.

ഓസീസിനെതിരേ ഏകദിനത്തില്‍ ഗംഭീര റെക്കോര്‍ഡാണ് രോഹിത്തിന്റേത്. 61.33 എന്ന കിടിലന്‍ ശരാശരിയും 93.88 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. എട്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.

ലോക ക്രിക്കറ്റില്‍ തന്നെ ഓസീസിനെതിരേ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത് ഹിറ്റ്മാനാണ്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് (59.52) രണ്ടാംസ്ഥാനത്ത്.

Also Read: WTC Final: ഇന്ത്യക്കു കപ്പടിക്കണോ? മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അറിയാം

ബാറ്റിങ് നിരയുടെ ഫോം

ബാറ്റിങ് നിരയുടെ ഫോം

ബാറ്റിങ് നിരയുടെ മോശം ഫോമാണ് ഇന്ത്യന്‍ ടീമിനെ അലട്ടുന്ന രണ്ടാമത്തെ ഘടകം. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ പലരും ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. ശുഭ്മന്‍ ഗില്‍, വിരാട് കോലി, അക്ഷര്‍ പട്ടേല്‍ ഈ മൂന്നു പേരുടെ ഫോം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര ശോകമാണ്.

രോഹിത് ശര്‍മയ്ക്കു പകരം ഓപ്പണിങിലേക്കു വരുന്ന ഇഷാന്‍ കിഷന്‍ ഈ വര്‍ഷം ഒരു കളിയില്‍പ്പോലും ഫോമായിട്ടില്ല. ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകളില്‍ താരം ദയനീയ പരാജയമായിരുന്നു.

ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവ് നനഞ്ഞ പടക്കമാണ്.ശ്രേയസ് അയ്യരുടെ അഭാവത്തില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കും. പക്ഷെ എത്രത്തോളം തിളങ്ങാന്‍ സാധിക്കുമെന്നു കണ്ടറിയണം.

ഏകദിനവുമായി ഇപ്പോഴും പൊരുത്തപ്പെടാന്‍ സൂര്യക്കായിട്ടില്ല. കൂടുതല്‍ സമയമെടുത്ത് കളിക്കേണ്ട ഏകദിനത്തില്‍ അനാവശ്യ ധൃതി കാണിച്ചാണ് അദ്ദേഹം പുറത്താവുന്നത്.

കെഎല്‍ രാഹുലാണ് മോശം ഫോമിലുള്ള മറ്റൊരാള്‍. സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും നായകനായ ശേഷം ബാറ്റിങില്‍ അത്ര മികച്ച ഫോമിലല്ല.

Also Read: IPL 2023: രണ്ടു പേര്‍ വിചാരിച്ചാല്‍ മുംബൈ ജയിക്കും! വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍

സ്മിത്തിന്റെ ക്യാപ്റ്റന്‍സി

സ്മിത്തിന്റെ ക്യാപ്റ്റന്‍സി

സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിയാണ് ഇന്ത്യയെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകം. പന്തുചുരണ്ടല്‍ വിവാദത്തിനു ശേഷം നായകസ്ഥാനം നഷ്ടമായെങ്കിലും തന്റെ നേതൃമികവിന് ഒട്ടം മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം തെളിയിച്ചിരുന്നു.

ആദ്യ രണ്ടു ടെസ്റ്റുകളിലും പാറ്റ് കമ്മിന്‍സിനു കീഴില്‍ ദയനീയ പരാജയങ്ങളായിരുന്നു ഓസ്‌ട്രേലിയക്കു നേരിട്ടത്. എന്നാല്‍ കമ്മിന്‍സ് നാട്ടിലേക്കു മടങ്ങിയതിനെ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍സി ലഭിച്ചതോടെ ഓസീസിനെ സ്മിത്ത് കൈപിടിച്ചുയര്‍ത്തി. അദ്ദേഹത്തിനു കീഴില്‍ കൂടുതല്‍ അപകടകാരികളായി മാറിയ ഓസീസ് മൂന്നു ദിനം കൊണ്ടാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ നാണം കെടുത്തിയത്.

അവസാന ടെസ്റ്റില്‍ ഇന്ത്യയെ സമനിലയില്‍ കുരുക്കിയും സമിത്തിന്റെ ഓസീസ് കരുത്തുകാണിച്ചു. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം അസാധാരണ മികവായിരുന്നു രണ്ടു ടെസ്റ്റുകളിലും സമിത്ത് കാഴ്ചവച്ചത്. ഏകദിന പരമ്പരയിലും അദ്ദേഹം ഇതു തുടര്‍ന്നാല്‍ ആദ്യ കളി മാത്രമല്ല ശേഷിച്ച മല്‍സരങ്ങളിലും ഇന്ത്യ പരാജയം രുചിച്ചേക്കും.

Story first published: Thursday, March 16, 2023, 11:36 [IST]
Other articles published on Mar 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+