Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടി20 പരമ്പര ആരു നേടും? പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഗ്ലാമര്‍ ടി20 പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയും ടി20യിലെ ലോക ചാംപ്യന്‍മാാരായ ഓസ്‌ട്രേലിയയും മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് കൊമ്പുകോര്‍ക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇരുടീമുകളും തമ്മില്‍ ടി20 പരമ്പര കളിക്കുന്നത്. 2020ലെ ഓസീസ് പര്യടനത്തിലായിരുന്നു അവസാനത്തെ ടി20 പരമ്പര. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു പോക്കറ്റിലാക്കുകയായിരുന്നു.

1

അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള പടയൊരുക്കമെന്ന നിലയില്‍ ഇത്തവണത്തെ ഇന്ത്യ- ഓസീസ് ടി20 പരമ്പരയ്ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ ഇറക്കുന്നത്. എന്നാല്‍ ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമില്‍ ചില പ്രമുഖ താരങ്ങളില്ല. പരിക്കു കാരണം ചിലര്‍ പിന്മാറിയപ്പോള്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ക്കു ഓസീസ് വിശ്രമം നല്‍കിയിരിക്കുകയാണ്. മിച്ചെല്‍ മാര്‍ഷ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവരാണ് പരിക്കേറ്റ് പിന്‍മാറിയത്.

2

ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയാണ് ഫേവറിറ്റുകളെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ആരോണ്‍ ഫിഞ്ച് അടുത്തിടെയായി മികച്ച ഫോമിലല്ല. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക സ്റ്റീവ് സ്മിത്തും നാലാമന്‍ ഗ്ലെന്‍ മാക്‌സ്വെല്ലുമായിരിക്കും. കാമറോണ്‍ ഗ്രീനിനെ ഓസീസ് എങ്ങനെ ഉപയോഗിക്കുമെന്നു കാണാനിരിക്കുന്നു. ടിം ഡേവിഡ് ഓസ്‌ട്രേലിയക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുണ്ടെന്നും ആകാശ് ചോപ്ര യൂട്യൂബ് ചാനലില്‍ പറഞ്ഞു.

യുവിയുടെ ഒരോവറിലെ ആറു സിക്‌സര്‍, അന്നു ലളിത് മോഡിക്ക് നഷ്ടമായത് പോര്‍ഷെ കാര്‍!

3

ഓസ്‌ട്രേലിയയുടെ ബൗളിങ് നിര ശക്തമാണ്. പ്രത്യേക ദൗര്‍ബല്യങ്ങളൊന്നും തന്നെ കാണാനില്ല. എങ്കിലും ഇരുടീമുകളും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ വലിയ ഫേവറിറ്റുകള്‍ തന്നെയാണ്. പ്രത്യേകിച്ചും ഓസീസ് നിരയില്‍ ചില കളിക്കാരില്ലെന്നതു ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായും ആകാശ് ചോപ്ര നിരീക്ഷിച്ചു.

4

സ്വന്തം നാട്ടില്‍ വച്ച് ഇന്ത്യ അവസാനമായി ഓസീസിനെ തോല്‍പ്പിച്ചത് 2016ലായിരുന്നു. അതിനു ശേഷം രണ്ടു തവണ ഇരിടീമുകളും ഇവിടെ ടി20 പരമ്പരയില്‍ ഏറ്റുമുട്ടി. 2017ലെ പരമ്പര 1-1നു സമനിലയില്‍ പിരിഞ്ഞപ്പോള്‍ 2019ല്‍ ഓസീസ് ഇന്ത്യയെ 2-0നു തൂത്തുവാരുകയും ചെയ്തു.

T20 World Cup: ഇന്ത്യയുടെ പ്ലാനുകളെല്ലാം താറുമാറായി! ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍

5

ആദ്യ ടി20യില്‍ ഓസീസിനു വേണ്ടി ഗ്ലെന്‍ മാക്‌സ്വെല്ലും സ്റ്റീവ് സ്മിത്തും മോശമല്ലാത്ത ബാറ്റിങ് കാഴ്ചവയ്ക്കുമെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഇവിടുത്തെ പിച്ചുകളുമായി ഏറെ പരിചയമുള്ളയാളാണ് മാക്‌സ്വെല്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക സ്മിത്തായിരിക്കും. സ്മിത്തും മാക്‌സിയും കൂടി 55 റണ്‍സിനു മുകളില്‍ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും ഇരുവരും റണ്‍സ് നേടുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

6

മാക്‌സ്വെല്ലിനെ സംബന്ധിച്ച് ഐപിഎല്ലില്‍ മുമ്പ് പഞ്ചാബ് കിങ്‌സിനായി ഏറെ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രൗണ്ടാണ് മൊഹാലിയിലേത്. ഇവിടെ 14 ഇന്നിങ്‌സുകളില്‍ നിന്നും 134.21 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 204 റണ്‍സും നേടിയിട്ടുണ്ട്.

ആദ്യ ടി20യിലെ സാധ്യതാ ഇലവന്‍

ആദ്യ ടി20യിലെ സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, കാമറോണ്‍ ഗ്രീന്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ഡാനിയേല്‍ സാംസ്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്സന്‍.

Story first published: Tuesday, September 20, 2022, 15:09 [IST]
Other articles published on Sep 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+