Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആരു ജയിക്കും? പ്രവചിച്ച് കനേരിയ, ഇന്ത്യയുടെ ഫൈനല്‍ കിവികളുടെ കൈയില്‍!

DANISH KANERIA

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ആരു ജയിക്കുമെന്നു പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ടെസ്റ്റിനെക്കുറിച്ച് കനേരിയ മൂന്നാംദിനം പൂര്‍ത്തിയാവും മുമ്പ് വമ്പന്‍ പ്രവചനം നടത്തിയിരിക്കുന്നത്.

പരമ്പര കൈവിടില്ലെന്നു ഇന്ത്യ ഉറപ്പിച്ചു കഴിഞ്ഞെങ്കിലും അതു കൊണ്ടു മാത്രം രോഹിത് ശര്‍മയും സംഘവും ഹാപ്പിയല്ല. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇന്ത്യയുടെ ആത്യന്തികമായ ലക്ഷ്യം. അതു യാഥാര്‍ഥ്യമാവണമെങ്കില്‍ നാലാം ടെസ്റ്റില്‍ ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ വേറെ വഴികളില്ല. ഈ ടെസ്റ്റില്‍ ജയിച്ചാല്‍ ജൂണില്‍ ഓസീസുമായി ഇന്ത്യക്കു ഫൈനലില്‍ കളിക്കാം.

പക്ഷെ നാലാം ടെസ്റ്റ് സമനിലയാവുകയോ, പരാജയപ്പെടുകയോ ചെയ്താല്‍ ഇന്ത്യക്കു ഫൈനലിനായി മറ്റൊരു ടീമിനെ ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ എഡിഷനില്‍ തങ്ങളെ പരാജയപ്പെടുത്തിയ ന്യൂസിലാന്‍ഡാണിത്. ശ്രീലങ്കയുമായി നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കിവികള്‍ ജയിച്ചേ തീരൂ. പരമ്പര ലങ്ക തൂത്തൂവാരിയാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. അതുകൊണ്ടു തന്നെ നാലാം ടെസ്റ്റില്‍ ഓസീസിനെതിരേ ജയമല്ലാതെ ഇന്ത്യക്കു മറ്റു ഓപ്ഷനുകളില്ല.

സമനിലയെന്നു കനേരിയ

സമനിലയെന്നു കനേരിയ

ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുമെന്ന പ്രവചനമാണ് ഡാനിഷ് കനേരിയ നാലാം ടെസ്റ്റിനെക്കുറിച്ച് നടത്തിയിരിക്കുന്നത്. മല്‍സരത്തില്‍ ഇരുടീമിനും വിജയസാധ്യതയില്ലെന്നും കളി സമനിലയില്‍ കലാശിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം.

അഹമ്മദാബാദിലെ നാലാം ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ മല്‍സരത്തില്‍ ഒരു ഫലമുണ്ടാവുന്നതു കാണാന്‍ നമുക്കു കഴിയുമെന്നു ഞാന്‍ കരുതുന്നില്ല. ഇന്ത്യയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടയാനായാല്‍ തങ്ങളുടെ സാധ്യതയുണ്ടെന്ന കണക്കുകൂട്ടിലാണ് ഓസീസ്.

ഈ വിക്കറ്റില്‍ ബൗളര്‍മാര്‍ക്കു ഒന്നും തന്നെ ലഭിക്കാന്‍ പോവുന്നില്ല. മതിയായ ടേണ്‍ ഈ പിച്ചില്‍ നിന്നും ലഭിക്കുന്നില്ലെന്നും കനേരിയ വിലയിരുത്തി.

Also Read: പാകിസ്താനെതിരേ സച്ചിന്‍ രക്ഷപ്പെട്ടു! ഞാന്‍ വീണ്ടും ഔട്ട് നല്‍കും, ആവര്‍ത്തിച്ച് അംപയര്‍

ഭരതിനെ പ്രശംസിച്ചു

ഭരതിനെ പ്രശംസിച്ചു

നാലാം ടെസ്റ്റിന്റെ ആദ്യദിനം ഒന്നാം സെഷനില്‍ വിക്കറ്റ് കീപ്പിങില്‍ വരുത്തിയ ചില പിഴവുകളുടെ പേരില്‍ ഇന്ത്യന്‍ താരം കെഎസ് ഭരത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു താന്‍ യോജിക്കുന്നില്ലെന്നും വിക്കറ്റിനു പിറകില്‍ നല്ല പ്രകടനമാണ് ഭരത് കാഴ്ചവച്ചതെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

കെഎസ് ഭരത് ഉറപ്പായും പ്രശംസ അര്‍ഹിക്കുന്നു. ഒരുപാട് അയാളെ വിമര്‍ശിച്ചതായി കണ്ടു. അതു സംഭവിക്കാന്‍ പാടില്ലായിരുന്നു. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ഭരത്. കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ അദ്ദേഹമെടുത്ത ക്യാച്ച് അതിശയിപ്പിക്കുന്നതായിരുന്നു. എളുപ്പമുള്ള ക്യാച്ചായിരുന്നില്ല അതെന്നും കനേരിയ വിലയിരുത്തി.

Also Read: ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

മികവ് അടിവരയിടുന്നു

മികവ് അടിവരയിടുന്നു

ലെഗ് സൈഡിലൂടെ വരുന്ന ബോള്‍ ക്യാച്ച് ചെയ്യുകയെന്നത് വിക്കറ്റ് കീപ്പറെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടാണ്. കാരണം വിക്കറ്റ് കീപ്പര്‍ക്കു ബോളിന്റെ ദിശ മനസ്സിലാക്കാന്‍ കഴിയില്ല. എന്നിട്ടും കാമറൂണ്‍ ഗ്രീനിന്റെ ക്യാച്ചെടുക്കാന്‍ കെഎസ് ഭരതിനു സാധിച്ചു.

താന്‍ എത്ര മികച്ച കീപ്പറാണെന്നു ഈ ക്യാച്ചിലൂടെ അദ്ദേഹം കാണിച്ചു തരികയും ചെയ്തു. ഭരത് തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നു പലരും ആവശ്യപ്പെട്ടതായി കണ്ടിരുന്നു. പക്ഷെ ഈ ടെസ്റ്റില്‍ അദ്ദേഹത്തിനു സെഞ്ച്വറി നേടാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം വിക്കറ്റ് അത്രയും മികച്ചതാണെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 11, 2023, 14:23 [IST]
Other articles published on Mar 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+