For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കൂടുതല്‍ റണ്‍സും വിക്കറ്റും ആര്‍ക്ക്? രണ്ടിലും ഇന്ത്യക്കാര്‍!- ഇതാ കണക്കുകള്‍

ചൊവ്വാഴ്ചയാണ് പരമ്പര തുടങ്ങുന്നത്

ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അങ്കം കുറിക്കുകയാണ്. മൂന്നു ടി20കളുടെ പരമ്പയ്ക്കു ചൊവ്വാഴ്ച മൊഹാലിയില്‍ തുടക്കമാവും. ലോക ചാംപ്യന്‍മാരായ ഓസീസ് ഇന്ത്യന്‍ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാമെന്ന പ്രതീക്ഷയോടെയാണ് വന്നിരിക്കുന്നത്. എന്നാല്‍ ടി20യിലെ ഒന്നാം റാങ്കുകാരായ ഇന്ത്യക്കു പരമ്പരയില്‍ പലതും തെളിയിക്കേണ്ടതുണ്ട്.

അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്കും ഓസീസിനും മികച്ചൊരു തയ്യാറെടുപ്പ് കൂടിയായിരിക്കും പരമ്പര. രണ്ടു ടീമുകളും തമ്മില്‍ ഇതുവരെ നടന്നിട്ടുള്ള ടി20കളുടെ ചരിത്രവും ചില രസകരമായ കണക്കുകളും നമുക്കു പരിശോധിക്കാം.

1

ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേ കണക്കുളില്‍ മുന്‍തൂക്കം ഇന്ത്യക്കാണെന്നു കാണാന്‍ സാധിക്കും. ഇതുവരെ 23 ടി20കളിലാണ് രണ്ടു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 13ലും വിജയം ഇന്ത്യക്കായിരുന്നു.
അവസാനത്തെ ആറു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ രണ്ടു ടീമുകള്‍ക്കു മുന്‍തൂക്കം അവകാശപ്പെടാനില്ല. മൂന്നു വിജയം വിജയങ്ങളുമായി ഇന്ത്യയും ഓസീസും ഒപ്പം നില്‍ക്കുകയാണ്. 2020 ഡിസംബര്‍ എട്ടിനു സിഡ്‌നിഡിയില്‍ വച്ചായിരുന്നു അവസാനത്തെ ഇന്ത്യ- ഓസീസ് ടി20. അന്നു വിരാട് കോലി 61 ബോളില്‍ 85 റണ്‍സോടെ കസറിയിരുന്നു. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ 12 റണ്‍സിനു പരാജയപ്പെട്ടു.

2

2007 ഒക്ടോബര്‍ 20 മുതല്‍ 2017 ഒക്ടോബര്‍ ഏഴു വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ മണ്ണില്‍ കളിച്ച ആദ്യത്തെ നാലു ടി20കളിലും ഓസ്‌ട്രേലിയ പരാജയം രുചിച്ചിരുന്നു. മുംബൈ, രാജ്‌കോട്ട്, മൊഹാലി, റാഞ്ചി എന്നീവിടങ്ങളിലായിരുന്നു ഇത്. അതിനു ശേഷം 2017 ഒക്ടോബര്‍ 10 മുതല്‍ 2019 ഫെബ്രുവരി 27 വരെ നടന്ന മുന്നു ടി20കളിലും ഇന്ത്യയെ ഓസീസ് പരാജയപ്പെടുത്തുകയും ചെയ്തു.

3

ഇന്ത്യ- ഓസീസ് ടി20കളെടുത്താല്‍ ഏറ്റവും ചെറിയ ടീം സ്‌കോര്‍ ഇന്ത്യയുടെ പേരിലാണ്. 2008ല്‍ മെല്‍ബണില്‍ വച്ച് ഇന്ത്യ വെറും 74നു പുറത്തായിരുന്നു. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലും ഇതു തന്നെയാണ്.

T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!!

4

ഇന്ത്യ- ഓസ്‌ട്രേലിയ ടി20കളില്‍ ഇരുടീമുകളിലുമായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തയാള്‍ വിരാട് കോലിയാണ്. 18 ഇന്നിങ്‌സുകളില്‍ നിന്നും 59.83 ശരാശരിയില്‍ 146.23 സ്‌ട്രൈക്ക് റേറ്റില്‍ 718 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏഴു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

ഇന്ത്യക്കെതിരേ ഓസീസിനായി കൂടുതല്‍ റണ്‍സ് നേടിയത് നായകന്‍ ആരോണ്‍ ഫിഞ്ചാണ്. 15 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 440 റണ്‍സ് അദ്ദേഹം സകോര്‍ ചെയ്തിട്ടുണ്ട്.

5

ബാറ്റിങില്‍ മാത്രമല്ല ഇരുടീമുകള്‍ തമ്മിലുള്ള ബൗളര്‍മാരുടെ പ്രകടനത്തിലും ഇന്ത്യയാണ് മുന്നില്‍. ഇന്ത്യ- ഓസീസ് ടി20കളില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തത് ജസ്പ്രീത് ബുംറയാണ്. 11 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

വിരമിച്ച മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് (10) ഇന്ത്യക്കെതിരേ ഓസീസിനായി ടി20യില്‍ കൂടുതല്‍ വിക്കറ്റുകള്‍ പിഴുതത്.

IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്

6

സെഞ്ച്വറികളുടെ കാര്യമെടുത്താല്‍ അവിടെ ഇന്ത്യയെ കാണാന്‍ സാധിക്കില്ല. ഇന്ത്യ- ഓസീസ് ടി20കളില്‍ ഇതുവരെ പിറന്നത് രണ്ടു സെഞ്ച്വറികളാണ്. രണ്ടിന്റെയും അവകാശികള്‍ ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുമാണ്. രണ്ടു സെഞ്ച്വറികളും മാക്‌സി കുറിച്ചത് ഇന്ത്യക്കെതിരായ റണ്‍ചേസുകളിലുമാണ്.

7

ഇന്ത്യ- ഓസീസ് ടി20കളിലെ ബൗളിങ് പ്രകടനം നോക്കിയാല്‍ ഒരു ബൗളറുടെ കരിയര്‍ ബെസ്റ്റ് പ്രകടനം ആര്‍ അശ്വിന്റെ പേരിലാണ്. 2014ലെ ടി20 ലോകകപ്പിലാണ് ഓസീസിനെതിരേ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു പേരെ പുറത്തക്കിയത്.

Story first published: Monday, September 19, 2022, 17:38 [IST]
Other articles published on Sep 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+