Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രാഹുല്‍ ഒരു മണ്ടത്തരം കാണിക്കുന്നു! ഫ്‌ളോപ്പാവാന്‍ കാരണം അതുതന്നെ

RAHUL

ഇന്ത്യന്‍ കുപ്പായത്തില്‍ കെഎല്‍ രാഹുല്‍ ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടരവെ ഇതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. 41 ബോളുകള്‍ നേരിട്ട രാഹുല്‍ ഒരു സിക്‌സറടക്കം 17 റണ്‍സ് മാത്രമാണ് നേടിയത്. സ്പിന്നര്‍ നതാന്‍ ലയണ്‍ അദ്ദേഹത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ടെസ്റ്റില്‍ മാത്രമല്ല മറ്റു ഫോര്‍മാറ്റുകളിലും രാഹുല്‍ റണ്ണെടുക്കാന്‍ പാടുപെടുന്നതായാണ് കുറച്ചു കാലമായിട്ട് കാണുന്നത്. ഇതേ തുടര്‍ന്നു ടി20യില്‍ രാഹുലിന് ടീമില്‍ സ്ഥാനവും നഷ്ടമായിക്കഴിഞ്ഞു. ടെസ്റ്റിലും വൈകാതെ അദ്ദേഹത്തെ പുറത്താക്കിയാല്‍ അദ്ഭതുപ്പെടാനില്ല. കാരണം ശുഭ്മന്‍ ഗില്ലിനെപ്പോലെ മിന്നുന്ന ഫോമിലുള്ളവരെ പുറത്തിരുത്തിയാണ് രാഹുലിനു ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

ബാറ്റിങിനിടെ രാഹുലിനു ഇപ്പോള്‍ വലിയൊരു ആശയക്കുഴപ്പം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇതാണ് വലിയ സ്‌കോറുകള്‍ നേടാനാവാതെ താരം പുറത്താവാന്‍ കാരണമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഓപ്പണിങ് പങ്കാളിയും ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കു ഈ പ്രശ്‌നമില്ലെന്നും അതുകൊണ്ടു തന്നെ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നതായും അദ്ദേഹം നിരീക്ഷിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

രാഹുലിന് സംശയം

രാഹുലിന് സംശയം

ബാറ്റിങിനിടെ കെഎല്‍ രാഹുല്‍ എല്ലായ്‌പ്പോഴും എങ്ങനെ കളിക്കണമെന്ന സംശയത്തിലാണ് കാണപ്പെടുന്നത്. മുന്നോട്ടു കളിക്കണോ, പിറകിലേക്കു കളിക്കണമോയെന്നു രാഹുലിന് അറിയില്ല. പലപ്പോഴും ഫ്രണ്ട് ഫൂട്ട് കുറുകെ വയ്ക്കുന്നതാണ് അദ്ദേഹത്തിനു ഷോട്ട് കളിക്കുക ദുഷ്‌കരമാക്കുന്നത്.

ബോള്‍ നിങ്ങളിലേക്കു ടേണ്‍ ചെയ്തു വരുമ്പോള്‍ സ്‌ട്രെയ്റ്റ് ബാറ്റ് കൊണ്ട് അതിനെ നേരിടണം. പക്ഷെ രാഹുല്‍ ചെയ്യുന്നതു പോലെ ഫ്രണ്ട് ഫൂട്ട് കുറുകെ വയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു കോണ്‍ ആകൃതിയില്‍ കളിക്കുകയല്ലാതെ മറ്റു വഴികളില്ല. ഇതു ബോള്‍ മിസ്സാവാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.

Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

രോഹിത്തിന്റെ ബാറ്റിങ് നോക്കൂ

രോഹിത്തിന്റെ ബാറ്റിങ് നോക്കൂ

കെഎല്‍ രാഹുലിന്‍റെ ഓപ്പണിങ് പങ്കാളിയായ രോഹിത് ശര്‍മയെ നോക്കൂ. അദ്ദേഹത്തിന്റെ ബാറ്റിങില്‍ ഇങ്ങനെയൊരു പ്രശ്‌നം നമുക്കു കാണാന്‍ കഴിയില്ലെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ബോള്‍ ടേണ്‍ ചെയ്ത് അകത്തേക്കു വരുമ്പോള്‍ രോഹിത് ഫ്രണ്ട് ഫൂട്ടില്‍ നിന്നും മാറുകയാണ് ചെയ്യുന്നത്. ഇതു ബാറ്റിനെ മുന്നിലേക്കു വരാനും പാഡിനു മുന്നില്‍ ഷോട്ട് കളിക്കാനും സഹായിക്കും. ഈ കാരണത്താലാണ് രോഹിത് ബാറ്റിങില്‍ കൂടുതല്‍ സുരക്ഷതിനായും രാഹുല്‍ പതറുന്നതായും കാണപ്പെടുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Also Read: IPL 2023: ബുംറ- ആര്‍ച്ചര്‍ ജോടി ഹിറ്റെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ഭാജിയുടെ മുന്നറിയിപ്പ്

രാഹുലിനെ ഒഴിവാക്കിയേക്കും

രാഹുലിനെ ഒഴിവാക്കിയേക്കും

ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സ് കെഎല്‍ രാഹുലിനു തന്റെ ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമായേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ ഇന്ത്യക്കു ടെസ്റ്റില്‍ മുന്‍തൂക്കം ഇല്ലെന്നതിനാല്‍ രണ്ടാമിന്നിങ്‌സിലും തീര്‍ച്ചയായും ബാറ്റ് ചെയ്യേണ്ടി വരും.

വലിയൊരു ഇന്നിങ്‌സ് രണ്ടാമിന്നിങ്‌സില്‍ രാഹുലിനു കളിച്ചേ തീരൂ. അതിനായാല്‍ മൂന്നാം ടെസ്റ്റില്‍ പുറത്ത് ഇരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായി മാറും. വൈസ് ക്യാപ്റ്റന്‍സിയുള്ളതു കൊണ്ടു മാത്രം രാഹുലിന് ടീമിലെ സ്ഥാനം ഗ്യാരണ്ടിയല്ലെന്ന് അടുത്തിടെ ബിസിസിഐ ഒഫീഷ്യല്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

അതുകൊണ്ടു തന്നെ അടുത്ത ടെസ്റ്റില്‍ രാഹുലിനെ മാറ്റി ശുഭ്മന്‍ ഗില്‍ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവരാന്‍ സാധ്യത കൂടുതലുമാണ്.

Story first published: Saturday, February 18, 2023, 16:07 [IST]
Other articles published on Feb 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+