Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ചലോ ദില്ലി... കോലി ഷോ കാണാം, നാട്ടില്‍ ഫ്‌ളോപ്പാവില്ല

kohli

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനു വെള്ളിയാഴ്ച തുടക്കമാവുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലേക്കാണ്. കാരണം വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാടായ ഡല്‍ഹിയില്‍ അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുന്നത്. അതുകൊണ്ടു തന്നെ നാട്ടുകാര്‍ക്കു മികച്ചൊരു ബാറ്റിങ് വിരുന്ന് നല്‍കാന്‍ തന്നെയായിരിക്കും കിങ് കോലിയുടെ ശ്രമം.

കഴിഞ്ഞ വര്‍ഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം തന്റെ ബാറ്റിങിലെ മാജിക്കല്‍ ടച്ച് വീണ്ടെടുത്തിരുന്നു. ഏഷ്യാ കപ്പിലൂടെയായിരുന്നു. അഫ്ഗാനിസ്താനെതിരേ ടി20യിലെ കന്നി സെഞ്ച്വറിയും കോലി ടൂര്‍ണമെന്റില്‍ നേടി. അതിനു ശേഷം ഏകദിനത്തില്‍ മൂന്നു സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുത്തു.

പക്ഷെ ടെസ്റ്റിലേക്കു കൂടി ഈ ഫോം കൊണ്ടുവരാന്‍ കോലിക്കു ഇനിയും സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലൂടെ ഈ ഫോര്‍മാറ്റിലും അദ്ദേഹത്തിന്റെ രാജകീയ തിരിച്ചുവരവുണ്ടാുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇതിന്റെ കാരണം എന്താണെന്നു നോക്കാം.

കിടിലന്‍ റെക്കോര്‍ഡ്

കിടിലന്‍ റെക്കോര്‍ഡ്

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വിരാട് കോലിയുടെ കിടിലന്‍ ടെസ്റ്റ് റെക്കോര്‍ഡ് തന്നെയാണ് ആരാധകര്‍ക്കു ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്ന കാര്യം. ഈ ഗ്രൗണ്ടില്‍ 77.83 എന്ന അവിശ്വസനീയ റെക്കോര്‍ഡാണ് കോലിക്കുള്ളത്.

ഇവിടെ ഇതുവരെ കളിച്ച ആറു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 467 റണ്‍സാണ്. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു ഫിറ്റികളും ഇതിലുള്‍പ്പെടും. ഈ ഗ്രൗണ്ടില്‍ ആദ്യം കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും കോലിക്കു വലിയ ഇംപാക്ടുണ്ടാക്കാനായില്ല. എന്നാല്‍ തുടര്‍ന്നുള്ള മൂന്നു ഇന്നിങ്‌സുകളലും റണ്‍മഴ പെയ്യിക്കുകയും ചെയ്തു.

Also Read: സെലക്ടറുടെ വീട്ടില്‍ പോയില്ല, ഫോണും വിളിച്ചില്ല, തഴയപ്പെടുന്നത് സഞ്ജുവിന്‍റെ കുഴപ്പം കൊണ്ട്!

ഉയര്‍ന്ന സ്‌കോര്‍

ഉയര്‍ന്ന സ്‌കോര്‍

അരുണ്‍ ജയ്റ്റ്‌ലി സ്റ്റേജിയത്തില്‍ ടെസ്റ്റില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ വ്യക്തിഗത സ്‌കോര്‍ വിരാട് കോലിക്കു അവകാശപ്പെട്ടതാണ്. 243 റണ്‍സുമായിട്ടാണ് അദ്ദേഹം ഇവിടെ റേക്കോര്‍ഡിട്ടത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റിലായിരുന്നു കോലി സ്വന്തം മൈതാനത്തു ചരിത്രം കുറിച്ചത്. അന്നു വളരെ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം വെറും 287 ബോളിലാണ് 243 റണ്‍സ് വാരിക്കൂട്ടിയത്.

നേരത്തേ ന്യൂസിലാന്‍ഡിന്റെ മുന്‍ താരം ബെര്‍ട്ട് സട്ക്ലിഫെയുടെ വകയായിരുന്നു ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന ടെസറ്റ് സ്‌കോറെന്ന റെക്കോര്‍ഡ്. ഇതാണ് കോലി പഴങ്കഥയാക്കിയത്.

വിനോദ് കാംബ്ലി (227), ഗൗതം ഗംഭീര്‍ (206), മാക് പട്ടൗഡി (203*), രാഹുല്‍ ദ്രാവിഡ് (200*), വിവിഎസ് ലക്ഷ്മണ്‍ (200*) എന്നിവരാണ് ഈ ഗ്രൗണ്ടില്‍ ഡബിള്‍ നേടിയ മറ്റു കളിക്കാര്‍.

Also Read: ഒരൊറ്റ ഇന്നിങ്‌സ്, സഞ്ജുവടക്കം 3 പേരുടെ കരിയര്‍ അവന്‍ തകര്‍ത്തു! വന്‍ വെളിപ്പെടുത്തല്‍

കോലിയുടെ പ്രകടനം

കോലിയുടെ പ്രകടനം

നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിരാട് കോലി ഡല്‍ഹിയിലെ മൈതാനത്തു ഒരു ടെസ്റ്റ് കളിക്കാന്‍ പോവുന്നത്. അദ്ദേഹത്തിന്റെ ഈ ഗ്രൗണ്ടിലെ അവസാന ടെസറ്റ് 2017ലായിരുന്നു. അന്നു ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു കോലി പാഡണിഞ്ഞത്.

2013ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഹോംഗ്രൗണ്ടില്‍ കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. പക്ഷെ ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായി. അടുത്ത ഇന്നിങ്‌സില്‍ 41 റണ്‍സ് നേടാന്‍ കോലിക്കു സാധിച്ചു. 2015ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ 44 റണ്‍സിനു അദ്ദേഹം പുറത്തായി.

എന്നാല്‍ അടുത്ത ഇന്നിങ്‌സില്‍ സച്ചിന്‍ 88 റണ്‍സോടെ ഈ മൈതാനത്തിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തി. തുടര്‍ന്നു 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ 243 റണ്‍സുമായി കന്നി ഡബിള്‍ സെഞ്ച്വറി കോലി സ്വന്തമാക്കി. അതിനു ശേഷം ലങ്കയ്‌ക്കെതിരേ തന്നെ അവസാനമായി 58 ബോളില്‍ 50 റണ്‍സെടുത്താണ് താരം ഡല്‍ഹിയോടു ഗുഡ്‌ബൈ പറഞ്ഞത്. അന്നു നിര്‍ത്തിയ ഇടത്തു നിന്നും ഓസ്‌ട്രേലിയക്കെതിരേ തുടരുകയായിരിക്കും കോലിയുടെ ലക്ഷ്യം.

Story first published: Thursday, February 16, 2023, 18:18 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+