IND vs AUS: 14 ഇന്നിങ്‌സില്‍ ഫിഫ്റ്റിയില്ല, അവസാന സെഞ്ച്വറി 2019ല്‍! കോലി പുറത്തേക്കോ?

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കു ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ സമയമായോ? ബാറ്റിങ്ങില്‍ അദ്ദേഹം തുടര്‍ച്ചയായി അദ്ദേഹം ഫ്‌ളോപ്പായിക്കൊണ്ടിരിക്കുമ്പോള്‍ ആരാധകരുടെ സംശയം ബലപ്പെടുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ മൂന്നിലും അദ്ദേഹത്തിനു വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാനായിട്ടില്ല. നിലവില്‍ കോലിയുടെ ടെസ്റ്റിനെ ഇന്നിങ്‌സകള്‍ കാണുമ്പോള്‍ ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിനു ബാറ്റിങ് കൂടുതല്‍ ദുഷ്‌കരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ടെസ്റ്റ് മതിയാക്കി കോലി ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമന്ന ആവശ്യവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇന്‍ഡോര്‍ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ വെറും 13 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. സ്പിന്നര്‍ മാത്യു ക്യുനെമാനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

14 ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയില്ല
വിരാട് കോലിയുടെ അവസാനത്തെ 14 ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ വിരാട് കോലിക്കു സാധിച്ചിട്ടില്ല. ഇതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.
45 റണ്‍സാണ് കഴിഞ്ഞ 14 ഇന്നിങ്‌സുകളില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഇതു കൂടാതെ ഒരു തവണ മാത്രമേ അദ്ദേഹത്തിനു 40ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. 29, 45, 23, 13, 11, 20, 1, 19*, 24, 1, 12, 44, 21, 5 എന്നിങ്ങനെയാണ് സ്‌കോറുകള്‍. പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ കോലിക്കു ഇനിയും എത്ര അവസരം വേണ്ടി വരുമെന്നാണ് വിമര്‍ശകരുടെ ചോദ്യം. കെഎല്‍ രാഹുലിനെ മോശം ഫോം കാരണം പുറത്താക്കാമെങ്കില്‍ എന്തുകൊണ്ടു കോലിയെ ആയിക്കൂടായെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
Also Read: IPL: ക്യാപ്റ്റനായി കന്നിയങ്കത്തില്‍ സെഞ്ച്വറി, എന്നിട്ടും 'വില്ലനായി' സഞ്ജു! സംഭവം അറിയാം

2020 മുതലുള്ള പ്രകടനം
2020 മുതലുള്ള ടെസ്റ്റിലെ പ്രകടനം നോക്കിയാല്‍ ഒരു സെഞ്ച്വറി പോലും വിരാട് കോലിക്കു നേടാന്‍ സാധിച്ചിട്ടില്ല. ഈ കാലയളവില്‍ അദ്ദേഹം കളിച്ചത് 23 ടെസ്റ്റുകളിലായി 41 ഇന്നിങ്‌സുകളാണ്. ഇവയില്‍ നിന്നും 25.70 എന്ന മോശം ശരാശരിയില്‍ 1028 റണ്‍സ് മാത്രമേ കോലിക്കു നേടാന്‍ കഴിഞിട്ടുള്ളൂ. ആറു ഫിഫ്റ്റികളാണ് 41 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയരിക്കുന്നത്. ഉയര്‍ന്ന സ്‌കോറാവട്ടെ 79 റണ്‍സുമാണ്.
ഓസ്‌ട്രേലിയക്കെതിരേ നേരത്തേ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡായിരുന്നു കോലിയുടേത്. പക്ഷെ ഇപ്പോള്‍ അവര്‍ക്കെതിരേയും അദ്ദേഹം റണ്ണെടുക്കാന്‍ പാടുപെടുകയാണ്. നാട്ടില്‍ ഓസീസിനെതിരേ അവസാനമായി കളിച്ച ഇന്നിങ്‌സുകളില്‍ 0, 13, 12, 15, 6, 12, 44, 20, 22 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍. 2013ലാണ് അവസാനമായി ഓസീസിനെതിരേ നാട്ടില്‍ അദ്ദേഹം ഫിഫ്റ്റിയടിച്ചത്.
Also Read: 11 പേരും മിന്നുന്ന ഫോമില്‍, ഇതാ കിടിലന്‍ ലോക ടെസ്റ്റ് ഇലവന്‍! ഇന്ത്യയുടെ രണ്ടു പേര്‍

അവസാന സെഞ്ച്വറി
2019 നവംബറിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലി അവസാനമായി സെഞ്ച്വറി കുറിച്ചത്. ബംഗ്ലാദശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു. അതിനു ശേഷം മൂന്നു വര്‍ഷത്തിലേറെയായി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരിക്കല്‍പ്പോലും മൂന്നക്കം കടക്കാന്‍ കോലിക്കായിട്ടില്ല.
നേരത്തേ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അദ്ദേഹം വളരെ മോശം ഫോമിലൂടെയായിരുന്നു കടന്നുപോയത്. കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയായിരുന്നു കോലി പഴയ ഫോമിലേക്കു തിരിച്ചെത്തിയത്. അഫ്ഗാനിസ്താനെതിരേ ഓപ്പണറായി ഇറങ്ങി സെഞ്ച്വറിയും നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications