IND vs AUS: കാത്തിരിപ്പിന് വിട! കിങ് ഈസ് ബാക്ക്- സച്ചിന്റെ റെക്കോഡ് തകര്‍ത്തു, അറിയാം

അഹമ്മദാബാദ്: മൂന്ന് വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പുകള്‍ക്ക് ശേഷം വിരാട് കോലി ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരിക്കുകയാണ്. അഹമ്മദാബാദ് ടെസ്റ്റിന്റെ നാലാം ദിനമാണ് നിര്‍ണ്ണായകമായ സെഞ്ച്വറി പ്രകടനം കോലി കാഴ്ചവെച്ചത്.
കോലി ടെസ്റ്റ് മതിയാക്കണമെന്നും ഇനി ഫോമിലേക്ക് മടങ്ങിവരില്ലെന്നുമെല്ലാം വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഇതിഹാസത്തിന്റെ തിരിച്ചുവരവ്. ക്ഷമയോടെ കാത്തിരുന്ന് ക്ലാസിക് ഇന്നിങ്‌സോടെയാണ് കോലിയുടെ സെഞ്ച്വറി പ്രകടനം.
മൂന്നാം ദിനത്തിലൂടെത്തന്നെ ഇന്ത്യയില്‍ 4000 ടെസ്റ്റ് റണ്‍സെന്ന നേട്ടത്തിലേക്കെത്താന്‍ കോലിക്കായിരുന്നു. മികവ് തുടര്‍ന്ന കോലി മറ്റ് ചില വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ലാറയുടെ റെക്കോഡ് മറികടന്നു
ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡിലാണ് കോലി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ പിന്നിലാക്കിയത്. ഓസ്‌ട്രേലിയക്കെതിരേ 89 മത്സരത്തില്‍ നിന്നായി 104 ഇന്നിങ്‌സാണ് കോലി ബാറ്റ് ചെയ്തത്.
50.84 ശരാശരിയില്‍ കോലി നേടിയത് 4729 റണ്‍സ്. 15 സെഞ്ച്വറിയും 24 ഫിഫ്റ്റിയും കോലിയുടെ പേരിലാണ്. 169 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേ സമയം ലാറ 82 മത്സരത്തില്‍ നിന്നായി 108 ഇന്നിങ്‌സാണ് ബാറ്റ് ചെയ്തത്. നേടിയത് 4714 റണ്‍സ്. 12 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 277 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഈ റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. 110 മത്സരത്തില്‍ നിന്ന് 144 ഇന്നിങ്‌സാണ് സച്ചിന്‍ ബാറ്റ് ചെയ്തത്. 49.68 ശരാശരിയില്‍ നേടിയത് 6707 റണ്‍സാണ്. ഇതില്‍ 20 സെഞ്ച്വറിയും 31 ഫിഫ്റ്റിയും ഉള്‍പ്പെടും. 241* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Also Read: WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

28ാം ടെസ്റ്റ് സെഞ്ച്വറിയുമായി കോലി
നീണ്ട ഇടവേളക്ക് ശേഷമാണ് വിരാട് കോലി ടെസ്റ്റില്‍ സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1205 റണ്‍സിന്റെ കാത്തിരിപ്പിന് ശേഷമാണ് കോലിയുടെ ടെസ്റ്റ് സെഞ്ച്വറി പ്രകടനം. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ ടെസ്റ്റ് സെഞ്ച്വറി നേടിയ ശേഷം കോലിയുടെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്.
ഏകദിനത്തില്‍ 1021 ദിവസത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കോലി സെഞ്ച്വറി നേടിയത്. ടി20യിലെ കോലിയുടെ കന്നി സെഞ്ച്വറിക്കായി 1116 ദിവസം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. ഐപിഎല്ലില്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയപ്പോഴും അന്താരാഷ്ട്ര ടി20യിലെ സെഞ്ച്വറി നേട്ടത്തിനായി കോലിക്ക് വലിയ കാത്തിരിപ്പ് വേണ്ടിവന്നു.

സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡിനൊപ്പം
ഓസ്‌ട്രേലിയക്കേതിരേ കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരില്‍ സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. അഹമ്മദാബാദിലേത് ഓസ്‌ട്രേലിയക്കെതിരായ കോലിയുടെ എട്ടാം സെഞ്ച്വറിയായിരുന്നു. സുനില്‍ ഗവാസ്‌കറും എട്ട് സെഞ്ച്വറികളാണ് നേടിയത്. നിലവില്‍ ഇരുവരും ഈ റെക്കോഡില്‍ രണ്ടാം സ്ഥാനം പങ്കിടുന്നു.
11 സെഞ്ച്വറികളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. കോലിയുടെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

സച്ചിനെയും കോലി പിന്നിലാക്കി
അഹമ്മദാബാദിലേത് കോലിയുടെ 75ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ്. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമായി കോലി മാറിയിരിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 566 ഇന്നിങ്‌സില്‍ നിന്നാണ് 75 സെഞ്ച്വറി നേട്ടത്തിലേക്കെത്തിയത്. 552 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടം സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ കോലിയുടെ 14ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 15 സെഞ്ച്വറിയുമായി രാഹുല്‍ ദ്രാവിഡും 16 സെഞ്ച്വറിയുമായി സുനില്‍ ഗവാസ്‌കറും 22 സെഞ്ച്വറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications