IND vs AUS: ടെസ്റ്റില്‍ കോലിയും രാഹുലും ഇനി വേണോ? കണക്കുകള്‍ ദയനീയം, അറിയാം

ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു ബാറ്റിങില്‍ തലവേദനയായിരിക്കുന്നത് രണ്ടു വമ്പന്‍ താരങ്ങളുടെ മോശം ഫോമാണ്. ഒരാള്‍ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലാണ്. രണ്ട പേരും ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരങ്ങളായതിനാല്‍ തന്നെ ഇവരെ എന്തു ചെയ്യണമെന്നതാണ് ടീം മാനേജ്‌മെന്റിനു മുന്നിലുള്ള ചോദ്യം.
കോലിയുടെ കാര്യമെടുത്താല്‍ അദ്ദേഹം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പഴയ ഫോമിലേക്കു തിരികെ വന്നു കഴിഞ്ഞുവെന്നത് ആശ്വസിക്കാന്‍ വക നല്‍കുന്നു. പക്ഷെ രാഹുലിന്റെ കാര്യം ഇങ്ങനെയല്ല. കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ ഫോര്‍മാറ്റുകളിലും കരിയര്‍ ഗ്രാഫ് താഴേയ്ക്കാണ്. ടി20 ടീമില്‍ ഇതിനകം രാഹുലിനു സ്ഥാനം നഷ്ടമായ മട്ടാണ്. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ വൈസ് ക്യാപ്റ്റന്‍സിയും തെറിച്ചിരിക്കുകയാണ്. ഇനി ടെസ്റ്റിലും വൈകാതെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹം മാറ്റപ്പെട്ടേക്കും.
ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കോലിയും രാഹുലും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. കോലി 12 റണ്‍സടുത്ത് മടങ്ങിയപ്പോള്‍ 71 ബോളുകളില്‍ നിന്നും 20 റണ്‍സെടുത്ത് രാഹുല്‍ ക്രീസ് വിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ടെസ്റ്റിലെ പ്രകടനമെടുത്താല്‍ ഇരുവരും ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്നു പോലും സംശയമാണ്.

ഏറ്റവു മോശം ശരാശരി
2022 മുതല്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കുറഞ്ഞത് 150 റണ്‍സെങ്കിലും നേടിയ താരങ്ങളെയെടുത്താല്‍ അവരില്‍ ഏറ്റവും മോശം ശരാശരിയുള്ള രണ്ടു പേര്‍ കെഎല്‍ രാഹുലും വിരാട് കോലിയുമാണ്. കഴിഞ്ഞ വര്‍ഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇരുവരും എത്ര മാത്രം ദുരന്തമായിരുന്നുവെന്ന് ഇത് അടിവരയിടുന്നു.
17.44 ശരാശരിയില്‍ 157 റണ്‍സ് മാത്രമെടുത്ത രാഹുലാണ് ടെസ്റ്റില്‍ ഇന്ത്യയുടെ ഫ്‌ളോപ്പ്മാന്‍. കോലി തൊട്ടുതാഴെയുണ്ട്. അദ്ദേഹം 2022 മുതല്‍ കളിച്ചിട്ടുള്ള ടെസ്റ്റുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് 277 റണ്‍സാണ്. ബാറ്റിങ് ശരാശരി 25.18.
Also Read:IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

ഗില്ലും സര്‍ഫറാസും
കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന യുവതാരങ്ങളായ ശുഭ്മന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെ തഴഞ്ഞാണ് വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെ ഇന്ത്യ വീണ്ടും വീണ്ടും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കോലിയും രാഹുലും തുടര്‍ന്നും ടെസ്റ്റില്‍ വേണമോയെന്നു ഇന്ത്യ ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലു ടെസ്റ്റുകളുടെ പരമ്പര രണ്ടു പേര്‍ക്കും തിരിച്ചുവരവിനുള്ള അവസാന അവസരം കൂടിയായേക്കും. തുടര്‍ന്നും ബാറ്റിങില്‍ കോലിയും രാഹുലും നിരാശപ്പെടുത്തുകയാണെങ്കില്‍ ചില കടുപ്പമേറിയ തീരുമാനങ്ങള്‍ ഇന്ത്യക്കു എടുക്കേണ്ടതായി വരും.
Also Read:IND vs AUS: രാഹുല്‍ പുറത്തേക്ക്! ഫോമുള്ളവര്‍ ബെഞ്ചിലുണ്ട്, അന്ത്യശാസനയുമായി ബിസിസിഐ

യുവതാരങ്ങള്‍ തകര്‍പ്പന്‍ ഫോമില്‍
ഓപ്പണിങില്‍ കെഎല്‍ രാഹുലിനു പകം ശുഭ്മന്‍ ഗില്ലും നാലാം നമ്പറില്‍ വിരാട് കോലിക്കു പകരം സര്‍ഫറാസ് ഖാനുമെത്തിയാല്‍ അതു ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നതില്‍ സംശയമില്ല.
കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഇരുവരും ഇപ്പോള്‍ കളിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശുമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ ഗില്‍ കന്നി സെഞ്ച്വറി കുറിച്ചിരുന്നു. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ കന്നി ഏകദിന ഡബിള്‍ സെഞ്ച്വറിയും ന്യൂസിലാന്‍ഡിനെതിരേ കന്നി ടി20 സെഞ്ച്വറിയും നേടാന്‍ താരത്തിനായിരുന്നു.
സര്‍ഫറാസാട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി റണ്‍സ് വാരിക്കൂട്ടിയിട്ടും ഇതുവരെ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല. മുംബൈയ്ക്കു വേണ്ടി 34 മല്‍സരങ്ങളില്‍ നിന്നും 3,175 റണ്‍സാണ് 25 കാരനായ താത്തിന്റെ സമ്പാദ്യം. 77.43 എന്ന ഗംഭീര ശരാശിയിലാണിത്.
11 സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും സര്‍ഫറാസ് ഇതുവരെ നേടുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 301 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications