IND vs AUS: രാഹുല്‍ പുറത്തേക്ക്! ഫോമുള്ളവര്‍ ബെഞ്ചിലുണ്ട്, അന്ത്യശാസനയുമായി ബിസിസിഐ

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഏറെക്കുറെ നഷ്ടമായ കെഎല്‍ രാഹുലിന്റെ ടെസ്റ്റിലെ സ്ഥാനവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഓസ്ട്രലിയക്കെതിരേ നാഗ്പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഇതോടെയാണ് രാഹുലിനെ ടെസ്റ്റില്‍ കളിപ്പിച്ചത് മോശം തീരുമാനമാണെന്നു പലരും ചൂണ്ടിക്കാട്ടിയത്.
ഇപ്പോഴിതാ ബിസിസിഐയും രാഹുലിന്റെ ഫോമിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. താരത്തിനു വലിയ മുന്നറിയിപ്പാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണെങ്കിലും ഈ റോള്‍ ഉണ്ടെന്നു കരുതി ഒഴിവാക്കരുതെന്ന് നിയമമൊന്നുമില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് ബിസിസിഐ ഒഫീഷ്യല്‍.
മിന്നുന്ന ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് നാഗ്പൂര്‍ ടെസ്റ്റില്‍ രാഹുലിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. പക്ഷെ ബാറ്റിങില്‍ അദ്ദേഹം തീര്‍ത്തും ഫോമൗട്ട് ആയാണ് തുടക്കം മുതല്‍ കാണപ്പെട്ടത്. തട്ടിയും മുട്ടിയും കളിച്ച് റണ്ണെടുക്കാന്‍ രാഹുല്‍ പാടുപെട്ടു. അക്കൗണ്ട് തുറക്കാന്‍ 12 ബോളുകളാണ് താരത്തിനു വേണ്ടി വന്നത്. 71 ബോളുകളിലാണ് താരം 20 റണ്‍സെടുത്തത്. ഒരേയൊരു ബൗണ്ടറി മാത്രമേ ഇതിലുണ്ടായിരുന്നുള്ളൂ.

ഫോമിലുള്ളവര്‍ പുറത്തിരിക്കുന്നു
വൈസ് ക്യാപ്റ്റന് ടീമില്‍ ഉറപ്പായും സ്ഥാനമുണ്ടാവുമെന്ന് ആരാണ് പറഞ്ഞത്? വൈസ് ക്യാപ്റ്റനെ ഒഴിവാക്കാന്‍ പാടില്ലെന്നു എവിടെയും നിയമമൊന്നുമില്ല. കെഎല്‍ രാഹുല്‍ തീര്‍ച്ചയായും ടെസ്റ്റില്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്ന താരങ്ങളലൊരാളാണ്.
പക്ഷെ മികച്ച ഫോമിലുള്ള കളിക്കാര്‍ അവസരം കിട്ടാതെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ആരും മാറ്റപ്പെടാത്തവരായി ഇല്ലെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

രാഹുലിന്റെ ഫോം
മൂന്നു ഫോര്‍മാറ്റുകളിലും കെഎല്‍ രാഹുല്‍ മികച്ച ഫോമില്‍ അല്ലെന്നതു സത്യം തന്നെയാണ്. പ്രത്യേകിച്ചും ടെസ്റ്റിലും ടി20യിലും. ഏകദിനത്തിലും തന്റെ ഇന്നിങ്‌സിനു വേഗത കൂട്ടാന്‍ സാധിക്കാതൊ രാഹുല്‍ പതറുകയാണ്.
പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നമ്മള്‍ ഒരുപാട് ടെസ്റ്റുകളില്‍ കളിച്ചിട്ടില്ലെന്ന കാര്യം മനസ്സിലാക്കണം. അതുകൊണ്ടു തന്നെ രാഹുലിന്റെ മോശം മനസ്സിലാവും.
ഡല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റിലോ, ഈ പരമ്പരയിലെ മറ്റേതെങ്കിലും ടെസ്റ്റിലോ അദ്ദേഹം ഫോമിലേക്കു തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ അതിനു കഴിഞ്ഞില്ലെങ്കില്‍ ബെഞ്ചിലിരിക്കുന്ന ശുഭ്മാന്‍ ഗില്‍ വളരെ നല്ലൊരു ഓപ്ഷനാണന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

വൈസ് ക്യാപ്റ്റന്‍സി തെറിച്ചു
ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനത്തു നിന്നും കെഎല്‍ രാഹുലിനെ ഇതിനകം പുറത്താക്കിക്കഴിഞ്ഞു. ബാറ്റിങിലെ മോശം ഫോം തന്നെയാണ് കാരണം. ഈ വര്‍ഷം ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരകളില്‍ രാഹുലിനു പകരം വൈസ് ക്യാപ്റ്റന്‍സി ലഭിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു.
ടി20യില്‍ ഹാര്‍ദിക്കിനെ വൈകാതെ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നാണ് വിവരം. സൂര്യകുമാര്‍ യാദവാണ് ടി20യിലെ പുതിയ വൈസ് ക്യാപ്റ്റന്‍.
അതേസമയം, നേരത്തേ തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പായ മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ഇന്ത്യ ഈ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതിനു പിറകെ ടീമില്‍ നിന്നും അദ്ദേഹം പുറത്താവുകയും ചെയ്തിരുന്നു.പിന്നീട് തിരിച്ചവരാന്‍ രഹാനെയ്ക്കായിട്ടില്ല. ഇതേ വിധി തന്നെയാവുമോ രാഹുലിനെയും കാത്തിരിക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications