Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത്തിന് നാണക്കേട്! ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍, അറിയാം

rohit sharma out

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ വന്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ഇന്ത്യ. ഇന്‍ഡോറില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ 82 റണ്‍സെടുക്കുമ്പോഴേക്കും ഏഴു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെ തീരുമാനം അമ്പെ പാളുകയായിരുന്നു.

അതിനിടെ ഈ മല്‍സരത്തില്‍ വലിയൊരു നാണക്കേട് രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. 12 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 23 ബോളുകളില്‍ നിന്നായിരുന്നു ഇത്. സ്പിന്നര്‍ മാറ്റ് ക്യുനെമാന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറേ സ്റ്റംപ് ചെയ്താണ് രോഹിത്ത് ക്രീസ് വിട്ടത്. ഇതോടെയാണ് ഇന്ത്യയുടെ മറ്റൊരു നായകനുമില്ലാത്ത നാണക്കേടിന് അദ്ദേഹം അവകാശിയായത്.

ഇന്ത്യയുടെ ആദ്യത്തെ ക്യാപ്റ്റന്‍

ഇന്ത്യയുടെ ആദ്യത്തെ ക്യാപ്റ്റന്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ചരിത്രത്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ നായകനായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ. മുമ്പൊരിക്കലും ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും ഇങ്ങനെയൊരു അബദ്ധം സംഭവിച്ചിട്ടില്ല.

ഓസ്‌ട്രേലിയയുടെ രണ്ടു ക്യാപ്റ്റന്‍മാര്‍ നേരത്തേ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ സ്റ്റംപ് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ നായകന്‍മാരായ മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരാണിത്. 2013ലെ പരമ്പരയിലായിരുന്നു ഇരുവരും സ്റ്റംപ് ചെയ്യപ്പെട്ടത്.

Also Read: ഇംഗ്ലണ്ടിലേതു പോലെയുള്ള പിച്ചുകളില്‍ വീരു എന്തുകൊണ്ട് പതറി? വീക്ക്‌നെസ് അന്നു ദ്രാവിഡ് പറഞ്ഞു

അമിതാവേശം കാണിച്ചു

അമിതാവേശം കാണിച്ചു

ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ അനാവശ്യ ധൃതി കാണിച്ചാണ് രോഹിത് ശര്‍മ സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്ത്യ അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സുമായി മുന്നേറവെയാണ് നായകന്‍ സ്റ്റീവ് സ്മിത്ത് സ്പിന്നറെ കൊണ്ടുവരുന്നത്. മാറ്റ് ക്യുനെമാനായിരുന്നു ബൗളര്‍.

ആറാം ഓവറിലെ അവസാന ബോളില്‍ രോഹിത് പുറത്താവുകയും ചെയ്തു. ആദ്യ ബോളില്‍ ശുഭ്മന്‍ ഗില്‍ സിംഗിളെടുത്തിരുന്നു. പക്ഷെ അടുത്ത നാലു ബോളിലും രോഹിത്തിന് റണ്ണെടുക്കാനായില്ല. ഇതോടെ അവാസന ബോളില്‍ അദ്ദേഹം ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറിനു തുനിയുകയായിരുന്നു.

പക്ഷെ പിച്ച് ചെയ്ത ബോള്‍ ടേണ്‍ ചെയ്ത് പുറത്തു പോയതോടെ രോഹിത്തിന്റെ നീക്കം പാളി. വിക്കറ്റ് കീപ്പര്‍ കറേ അദ്ദേഹത്തെ അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കുകയും ചെയ്തു.

Also Read: യുവിയെ അക്തര്‍ നിലത്തുനിര്‍ത്തിയില്ല! ഞാന്‍ ഭയന്നുപോയി, സംഭവം വെളിപ്പെടുത്തി ഭാജി

തകര്‍ന്നടിഞ്ഞ് ഇന്ത്യ

തകര്‍ന്നടിഞ്ഞ് ഇന്ത്യ

ഇന്‍ഡോര്‍ ടെസ്റ്റില്‍ ആദ്യദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഏഴിനു 84 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയിലാണ് ആതിഥേയര്‍. അവസാന പ്രതീക്ഷയായ അക്ഷര്‍ പട്ടേലും (6) ആര്‍ അശ്വിനുമാണ് (1) ക്രീസില്‍.

കഴിഞ്ഞ രണ്ടു ടെസ്റ്റുകളെയും അപേക്ഷിച്ച് അവിശ്വസനീയ ടേണാണ് ഇവിടെ കണ്ടത്. ഇന്ത്യന്‍ നിരയില്‍ നാലു പേര്‍ക്കു മാത്രമേ രണ്ടക്കം തികയ്ക്കാനായുള്ളൂ. 22 റണ്‍സെടുത്ത വിരാട് കോലിയാണ് ടീമിന്റ ടോപ്‌സ്‌കോറര്‍. ശുഭ്മന്‍ ഗില്‍ (21), കെഎസ് ഭരത് (17), രോഹിത് ശര്‍മ (12) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളര്‍.

ചേതേശ്വര്‍ പുജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. വെറും 55 റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടത്. ഓസ്‌ട്രേലിയക്കു വേണ്ടി മാറ്റ് ക്യുനെമാനും നതാന്‍ ലയണും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടോഡ് മര്‍ഫി ഒരു വിക്കറ്റുമെടുത്തു.

Story first published: Wednesday, March 1, 2023, 12:03 [IST]
Other articles published on Mar 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+