IND vs AUS: ബാറ്റിങറിയില്ല, ഭരത് വിക്കറ്റ് കീപ്പിങിലും അബദ്ധം, സഞ്ജുവിനെ വീട്ടിലുമിരുത്തി!

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനം ആദ്യത്തെ സെഷനില്‍ വിക്കറ്റ് കീപ്പിങില്‍ ഒരുപാട് പിഴവുകള്‍ വരുത്തിയ ഇന്ത്യന്‍ താരം കെഎസ് ഭരതിനു രൂക്ഷ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസവുമാണ് താരത്തിനു നേരെ ഉയരുന്നത്. രാവിലെ ആദ്യ സെഷനില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സിംപിള്‍ ക്യാച്ച് പോലും ഭരതില്‍ നിന്നും വഴുതിപ്പോയിരുന്നു.
ഇതോടെയാണ് ആരാധകരുടെ നിയന്ത്രണം വിട്ടത്. അവര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ബാറ്റിങില്‍ തിളങ്ങാന്‍ ഭരതിനായിരുന്നില്ല. പക്ഷെ വിക്കറ്റ് കീപ്പിങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. നാലാം ടെസ്റ്റില്‍ താരത്തിനു പകരം ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നു സൂചനയുമുണ്ടായിരുന്നു. പക്ഷെ ഭരതില്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ഈ വിശ്വാസം തകര്‍ത്തുകൊണ്ട് ആദ്യദിനം രാവിലെ തന്നെ ഭരതില്‍ നിന്നും പല തവണ പിഴവുകള്‍ സംഭവിച്ചത്. ആദ്യത്തെ ഓവറിലും അദ്ദേഹത്തിന്റെ പിഴവ് കാരണം ബൈ ആയി രണ്ടു ഫോറുകള്‍ ഓസീസിനു ലഭിച്ചിരുന്നു. ഇതിന്റെ ക്ഷീണം മാറും മുമ്പാണ് ആറാം ഓവറില്‍ അനായാസ ക്യാച്ചും പാഴാക്കിയത്. ഉമേഷ് യാദവിന്റെ ബൗളിങില്‍ എഡ്ജായ ബോള്‍ ഭരതിനു നേരെയണ് വന്നത്. പക്ഷെ താരം അവിശ്വസനീയമാം വിധം അതു താഴെയിടുകയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ രംഗത്തു വരികയും ചെയ്തു.

രാഹുല്‍ പോലും ക്യാച്ച് ചെയ്യും
ഇന്ത്യയുടെ പാര്‍ട്ട്‌ടൈം വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ പോലും ആ ക്യാച്ചെടുക്കും. കെഎസ് ഭരത്, നിങ്ങള്‍ എന്റെ മനോഹരമായ ഈ ടീം വിടുന്നതാണ് നല്ലതെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
കെഎസ് ഭരത് നാലു ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. പക്ഷെ അദ്ദേഹം ടീമില്‍ ടീമില്‍ തുടരുന്നത് എന്തുകൊണ്ടാണെന്നു ആര്‍ക്കെങ്കിലും അറിയുമോ? ഭരത് മികച്ച വിക്കറ്റ് കീപ്പറായിരിക്കാം. പക്ഷെ അതിന്റെ തെളിവൊന്നും ഞാന്‍ കണ്ടിട്ടില്ല. ടോപ്പ് സെവനില്‍ ബാറ്റ് ചെയ്യാന്‍ എന്തായാലും അദ്ദേഹത്തിനു അര്‍ഹതയില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: പാകിസ്താനെതിരേ സച്ചിന്‍ രക്ഷപ്പെട്ടു! ഞാന്‍ വീണ്ടും ഔട്ട് നല്‍കും, ആവര്‍ത്തിച്ച് അംപയര്‍

സഞ്ജുവിനെ വീട്ടിലിരുത്തി
ഒരു വിക്കറ്റ് കീപ്പറെ ടീമിലെടുക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പരിഗണിക്കണം. ഒന്നുകില്‍ വളരെ മികച്ച വിക്കറ്റ് കീപ്പറും ശരാശരി ബാറ്ററുമായിരിക്കണം. അല്ലെങ്കില്‍ ശരാശരി വിക്കറ്റ് കീപ്പറും മികച്ച ബാറ്ററുമായിരിക്കണം.
പക്ഷെ കെഎസ് ഭരതിനെ ഈ രണ്ടിലും ഉള്‍പ്പെടുത്താന്‍ കഴിയില്ല. മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമായ സഞ്ജു സാംസണിനെ ഇന്ത്യ വീട്ടില്‍ ഇരുത്തുകയും ചെയ്തിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
അവിശ്വസനീയം... പറയാന്‍ വാക്കുകള്‍ നഷ്ടമായിരിക്കുകയാണ്... കെഎസ് ഭരത് നിങ്ങളെന്തൊരു അബദ്ധമാണ്. റിഷഭ് പന്ത് പെട്ടെന്നു മടങ്ങി വരൂയെന്നായിരുന്നു ഒരു പ്രതികരണം.

ക്യാച്ച് പാഴാക്കി എങ്ങനെ ചിരിക്കുന്നു
കൈകളിലേക്കു വന്ന ഒരു സിംപിള്‍ ക്യാച്ച് കളഞ്ഞുകുളിച്ചിട്ടും എങ്ങനെയാണ് കെഎസ് ഭരതിനു ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നത്? വിക്കറ്റിനു പിന്നില്‍ ദയനീയ പ്രകടനം തന്നെയാണ് താരത്തിന്റേതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.
ബൈ ആയി എട്ട് റണ്‍സ്, ഒരു ക്യാച്ച് പാഴാക്കി. കെഎസ് ഭരതിനെ സബന്ധിച്ച് ആദ്യത്തെ ഒന്നര മണിക്കൂര്‍ നല്ലതായിരുന്നില്ല. മാത്രമല്ല ബാറ്ററെ പാസ് ചെയ്ത ശേഷം ബൗള്‍ ഇത്രയുമധികം സ്വിങ് ചെയ്യുന്നത് കണ്ടിട്ടില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications