IND vs AUS: അമ്പമ്പോ, ഉമേഷ് ബാറ്ററോ? കോലിയുടെ നേട്ടത്തിനൊപ്പം! ശാസ്ത്രിയെ പിന്തള്ളി

ബോര്‍ഡര്‍- ഗവാസ്തകര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരേ പലപ്പോഴും ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെ നാണംകെടുത്തുന്ന പ്രകടമാണ് ഇന്ത്യയുടെ വാലറ്റക്കാര്‍ കാഴ്ചവയ്ക്കുന്നത്. മുന്‍ ടെസ്റ്റുകളില്‍ അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരുടെയെല്ലാം ഇന്നിങ്‌സുകള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യദിനവും ഇതാവര്‍ത്തിക്കുന്നതാണ് കണ്ടത്. ഇത്തവണ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന്റെ അപ്രതീക്ഷിത ഇന്നിങ്‌സായിരുന്നു ആരാധകരെ ഹരം കൊള്ളിച്ചത്. ഓസീസ് സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ വിറച്ചുവീണപ്പോള്‍ ഉമേഷ് അവരെ കടന്നാക്രമിക്കുകയായിരുന്നു.
സിക്‌സറുകളും ഫോറുമെല്ലാം ഉമേഷിന്റെ അതിവേഗ ഇന്നിങ്‌സിലുണ്ടായിരുന്നു. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ ലഭിച്ച അവസരം അദ്ദേഹം ശരിക്കും ആസ്വദിക്കുകയായിരുന്നു. മുഹമ്മദ് ഷമിക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് ഉമേഷിനു അപ്രതീക്ഷതമായി വിളിയെത്തിയത്. ഈ മല്‍സരത്തിലെ ഇന്നിങ്‌സിനിടെ ചില മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും അദ്ദേഹത്തിനായിരുന്നു. എന്താണെന്നു നോക്കാം.

ഇടിവെട്ട് ഇന്നിങ്സ്
ഇന്‍ഡോറില്‍ ഇന്ത്യന്‍ ടീം 100 റണ്‍സ് പോലും തികയ്കുമോയെന്ന സംശയത്തില്‍ നില്‍ക്കെയായിരുന്നു പത്താമനായി ഉമേഷ് യാദവ് ക്രീസിലെത്തിയത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ടു വിക്കറ്റിനു 88 റണ്‍സെന്ന നിലയിലായിരുന്നു.
അക്ഷര്‍ പട്ടേലായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്.
അക്ഷര്‍ വളരെ ശ്രദ്ധയോടെ പ്രതിരോധിച്ച് ബാറ്റ് വീശിയപ്പോള്‍ ഉമേഷ് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ആഞ്ഞടിച്ചു. 13 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 17 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. അപകടകാരിയായ സ്പിന്നര്‍ നതാന്‍ ലയണിനെതിരേയായിരുന്നു ഉമേഷിന്റ ആദ്യ സിക്‌സര്‍. തൊട്ടടുത്ത ഓവറില്‍ മറ്റൊരു സ്പിന്നര്‍ ടോഡ് മര്‍ഫിയു ഉമേഷിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സ്വീപ്പ് ഷോട്ടിലൂടെയായിരുന്നു താരം പന്ത് സിക്‌സറിലെത്തിച്ചത്.
പക്ഷെ കാണികളെ രസിപ്പിച്ച ഇന്നിങ്‌സിനു അധികം ആയുസില്ലായിരുന്നു. മാത്യു ക്യുനെമാനായിരുന്നു ഉമേഷിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി പുറത്താക്കിയത്. ഇന്ത്യയെ 100 കടക്കാനും താരത്തിന്റെ ഇന്നിങ്‌സ് സഹായിച്ചു.
Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

കോലിയുടെ റെക്കോര്‍ഡിനൊപ്പം
സിക്‌സറില്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ ടെസ്റ്റ് റെക്കോര്‍ഡിനൊപ്പം ഉമേഷ് യാദവ് എത്തിയിരിക്കുകയാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. നാഗ്പൂരില്‍ ഒന്നാമിന്നിങ്‌സില്‍ നേടിയ രണ്ടു സിക്‌സറുകളാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്.
ഈ കളിയിലെ രണ്ടു സിക്‌സറോടെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഉമേഷിന്റെ സിക്‌സര്‍ സമ്പാദ്യം 24 ആയിരിക്കുകയാണ്. കോലിക്കും ടെസ്റ്റില്‍ ഇതുവരെ 24 സിക്‌സറുകള്‍ മാത്രമേ നേടാനായിട്ടുള്ളൂ. വെറും 64 ഇന്നിങ്‌സുകളിലാണ് ഉമേഷ് ഇത്രയും സിക്‌സറടിച്ചത്. കോലിക്കു ഇതിനായി 181 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നു.
ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവും കോച്ചുമായ രവി ശാസ്ത്രിയുടെ 22 ടെസ്റ്റ് സിക്‌സറുകളെന്ന നേട്ടത്തെയും ഉമേഷ് മറികടന്നിരിക്കുകയാണ്. നിലവില്‍ ടെസ്റ്റിലെ ഇന്ത്യയുടെ സിക്‌സര്‍ വീരന്‍മാരില്‍ കോലിക്കൊപ്പം 17ാം സ്ഥാനം പങ്കിടുകയാണ് അദ്ദേഹം.
91 സിക്‌സറുകളുമായി മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് ഇന്ത്യന്‍ റെക്കോര്‍ഡ്. എംഎസ് ധോണി (78), സച്ചിന്‍ ടെണ്ടുല്‍ക്കല്‍ (69), രോഹിത് ശര്‍മ (68), കപില്‍ ദേവ് (61) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Also Read: സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

ഓസീസിനു ലീഡ്
ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ഇന്ത്യയെ ഒന്നാംദിനം വെറും 109 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കു കഴിഞ്ഞു. എതിരാളികളെ വീഴ്ത്താന്‍ തയ്യാറാക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യ സ്വയം ചെന്നു വീഴുകയായിരുന്നു.
ലഞ്ച് ബ്രേക്കിനു പിന്നാലെ 109 റണ്‍സിന ഇന്ത്യ കൂടാരം കയറി. വിരാട് കോലി (22), ശുഭ്മന്‍ ഗില്‍ (21) എന്നിവര്‍ മാത്രമേ 20ന് മുകളില്‍ നേടിയുള്ളൂ. മാത്യു ക്യുനെമാന്‍ ഓസീസിനായി അഞ്ചു വിക്കറ്റുകള്‍ കൊയ്തു.
മറുപടിയില്‍ ഓസീസ് ആദ്യം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിനു 156 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റുകള്‍ കൈലിയിലിക്കെ ഓസീസ് 47 റണ്‍സിന് മുന്നിലാണ്. ഉസ്മാന്‍ ഖവാജ (60) ഓസീസിനായി തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications