For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അക്ഷറിനെ ഉപയോഗിച്ചത് പകുതി മാത്രം! തെളിവ് വേണാ? അറിയാം

ബാറ്റിങില്‍ മിന്നുന്ന പ്രകടനമായിരുന്നു താരത്തിന്റേത്

axar patel

ഓസ്‌ട്രേലിയക്കതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന താരങ്ങളിലൊരാള്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. ഇന്ത്യ ജയിച്ച ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തിന്റെ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ മറക്കാന്‍ കഴിയില്ല. മല്‍സരം ഏതു ഭാഗത്തേക്കും മാറുമെന്ന ഘട്ടത്തിലായിരുന്നു ഈ മല്‍സരങ്ങളില്‍ അക്ഷര്‍ ക്രീസിലെത്തിയത്. മികച്ച ഇന്നിങ്‌സുകളോടെ അദ്ദേഹം ടീമിനു മുന്‍തൂക്കം സമ്മാനിക്കുകയും ചെയ്തു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബാക്കപ്പായിട്ടാണ് മറ്റൊരു ഇടംകൈയന്‍ ബാറ്ററും ബൗളറുമായ അക്ഷര്‍ ഇന്ത്യന്‍ ടീമിലേക്കു വന്നത്. ഇപ്പോള്‍ ജഡ്ഡുവിനൊപ്പം തന്നെ ടീമിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറിയിരിക്കുകയാണ്. മികച്ച പ്രകടനങ്ങളാണ് ടീമില്‍ നിന്നും തഴയപ്പെടാന്‍ കഴിയാത്ത വിധം അക്ഷറിനെ നിര്‍ണായക താരമാക്കി മാറ്റിയത്.

പക്ഷെ ഓസീസുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ അക്ഷറിനെ പൂര്‍ണമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു സാധിച്ചോ? ഇല്ലെന്നായിരിക്കും ഇതിന്റെ ഉത്തരം. ഇതു തെളിയിക്കുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണന്നു വിശദമായ പരിശോധിക്കാം.

ബാറ്റിങില്‍ ഒമ്പതാം നമ്പര്‍

ബാറ്റിങില്‍ ഒമ്പതാം നമ്പര്‍

അക്ഷര്‍ പട്ടേലിനെപ്പോലെയൊരു താരത്തിനു ഒട്ടും അനുയോജ്യമായ ബാറ്റിങ് പൊസിഷനല്ല ഒമ്പതാം നമ്പര്‍. പക്ഷെ ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും അദ്ദേഹത്തെ ഈ പൊസിഷനിലാണ് ഇന്ത്യ ബാറ്റ് ചെയ്യിച്ചത്. എന്നിട്ടും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അക്ഷര്‍ നേടിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 92.50 ശരാശിയില്‍ 185 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ റണ്ണെടുക്കാനാവാതെ പതറിയപ്പോഴായിരുന്നു അക്ഷര്‍ മിന്നുന്ന ബാറ്റിങ് കാഴ്ചവച്ചത്. ബാറ്റിങില്‍ കുറേക്കൂടി നേരത്തേ ഇറക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ സെഞ്ച്വറി പോലും കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. വാലറ്റക്കാരില്‍ നിന്നു മതിയായ പിന്തുണ ലഭിക്കാത്തതു അക്ഷറിനു തിരിച്ചടിയാവുകയായിരുന്നു.

Also Read: ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

ബൗളിങില്‍ ഓവറുകള്‍ കുറവ്

ബൗളിങില്‍ ഓവറുകള്‍ കുറവ്

ബാറ്റിങില്‍ ഒമ്പതാം നമ്പറിലേക്കു 'തരംതാഴ്ത്തി' മാത്രമല്ല ബൗളിങില്‍ കൂടുതല്‍ ഓവറുകള്‍ നല്‍കാതെയും അക്ഷര്‍ പട്ടേലിനെ ഇന്ത്യ അപമാനിക്കുകയായിരുന്നു. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് താനെന്നു അദ്ദേഹം നേരത്തേ പല തവണ തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും മാത്രമേ ഇന്ത്യ പരിഗണന നല്‍കിയുള്ളൂ.

ജഡേഡയും അശ്വിനും യഥാക്രമം 141.1, 142.2 ഓവറുകള്‍ ഈ പരമ്പരയില്‍ ഇതിനകം ബൗള്‍ ചെയ്തു കഴിഞ്ഞു. ഇരുവരും ക്യാപ്റ്റന്റെ തീരുമാനത്തോടു നീതി പുലര്‍ത്തിയെങ്കിലും അക്ഷറിനു കൂടുതല്‍ ഓവറുകള്‍ നല്‍കിയിരുന്നെങ്കില്‍അതു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു.

അശ്വിന്‍, ജഡേജ എന്നിവര്‍ക്കു അല്‍പ്പം വിശ്രമം ആവശ്യമാണെന്നു തോന്നിയപ്പോള്‍ മാത്രമായിരുന്നു ഒരു പാര്‍ട് ടൈം സ്പിന്നറെപ്പോലെ അക്ഷറിനെക്കൊണ്ട് രോഹിത് ബൗള്‍ ചെയ്യിച്ചത്. ഈ കാരണത്താല്‍ തന്നെ ബൗളിങിലെ തന്റെ യഥാര്‍ഥ താളം കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞില്ല.

Also Read: ബൗളിങില്‍ ഞെട്ടിച്ച സച്ചിന്‍, അവസാന ഓവറില്‍ പ്രതിരോധിച്ചത് 5 റണ്‍സ്! അറിയാം

വന്‍ ആത്മവിശ്വാസത്തില്‍

വന്‍ ആത്മവിശ്വാസത്തില്‍

പരമ്പരയില്‍ അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ അദ്ദേഹം വളരെയധികം ആത്മവിശ്വാസത്തിലാണെന്നു നമുക്കു കാണാന്‍ സാധിക്കും. ഇന്‍ഡോറിലെ മൂന്നാം ടെസ്‌റ്റെടുത്താലും അദ്ദേഹം വളരെ മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു മുഹമ്മദ് സിറാജ് അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യ ഓള്‍ഔട്ടായത്.

സിറാജിന്റെ പിഴവില്‍ അക്ഷര്‍ നിരാശനായി കാണപ്പെടുകയും ചെയ്തിരുന്നു. ക്രീസിന്റെ മറുവശത്ത് ഒരു നല്ല പങ്കാളിയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാമെന്നു അദ്ദേഹത്തിനു വിശ്വാസവുമുണ്ടായിരുന്നു.

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ ബാറ്റിങ് ഓര്‍ഡറില്‍ ഒരു മാറ്റവും വരുത്താതെ ഉറച്ചുനിന്നത് അക്ഷറിനെ തന്റെ കഴിവ് പൂര്‍ണമായും പുറത്തെടുക്കുന്നതില്‍ തഴയുകയായിരുന്നു.

Story first published: Saturday, March 11, 2023, 17:32 [IST]
Other articles published on Mar 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+