IND vs AUS: ഇന്ത്യക്ക് ചങ്കിടിപ്പ്! ഗ്രീനും സ്റ്റാര്‍ക്കും കളിക്കും, ഭയക്കണം- മൂന്ന് കാരണമിതാ

ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് നാല് മത്സര പരമ്പര ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തോടൊപ്പം ഇത്തവണയും പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യക്കായി.
എന്നാല്‍ പരമ്പരയില്‍ ഒപ്പമെത്താനുള്ള അവസരം ഇനിയും ഓസ്‌ട്രേലിയക്ക് മുന്നിലുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്താന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇന്‍ഡോറില്‍ നാളെ ആരംഭിക്കുന്ന മൂന്നാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്.
ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയെത്തുമ്പോള്‍ ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയം ആവര്‍ത്തിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ വലിയ മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ എത്തുന്നത്.
നായകസ്ഥാനത്ത് പാറ്റ് കമ്മിന്‍സില്ല. പകരം സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഇത് തന്നെ ഇന്ത്യക്ക് വലിയ തലവേദനയാണ്. ഇപ്പോഴിതാ രണ്ട് സൂപ്പര്‍ താരങ്ങള്‍ കൂടി ഓസീസ് പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ഒരാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും രണ്ടാമത്തെ താരം സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ്. രണ്ട് പേരും തിരിച്ചെത്തുന്നത് ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

വലിയ ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവ്
കാമറൂണ്‍ ഗ്രീന്‍ ഓള്‍റൗണ്ടറാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഗ്രീന്‍ കൂടാതെ മീഡിയം പേസറെന്ന നിലയിലും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുണ്ട്. നിലവില്‍ ഓസ്‌ട്രേലിയുടെ ബാറ്റിങ് നിര അല്‍പ്പം പ്രതിരോധത്തിലൂന്നിയാണ് കളിക്കുന്നത്.
എന്നാല്‍ ഗ്രീന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനായതിനാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാം. ഡല്‍ഹി ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ട്രവിസ് ഹെഡ് ബാറ്റ് ചെയ്തതുപോലെ ഇന്ത്യയെ വിറപ്പിക്കാന്‍ ഗ്രീനിന് കഴിവുണ്ട്.
മിച്ചല്‍ സ്റ്റാര്‍ക്കും തുടക്കത്തിലേ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. മിന്നല്‍ യോര്‍ക്കറുകളുമായി ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ സ്റ്റാര്‍ക്കിന് സാധിക്കും. മികച്ച റിവേഴ്‌സ് സ്വിങ്ങിനോടൊപ്പം സ്റ്റംപിന് ആക്രമിക്കുന്ന താരമാണ് സ്റ്റാര്‍ക്ക്. അതുകൊണ്ട് തന്നെ ഇന്ത്യ ഭയക്കണം.

ഓസീസിന് കൂടുതല്‍ സംതുലിതാവസ്ഥ ലഭിക്കും
കാമറൂണ്‍ ഗ്രീനിന്റെ സാന്നിധ്യം ഓസീസ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതോടൊപ്പം കൂടുതല്‍ സംതുലിതാവസ്ഥയും നല്‍കും. മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം ഓസീസിന് നിരയിലുണ്ടായിരുന്നു. ഗ്രീന്‍ വരുന്നതോടെ നായകന് കൂടുതല്‍ പരീക്ഷണം നടത്താനും സാധിക്കും.
ഇന്ത്യയുടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമെല്ലാം കാണിക്കുന്നതുപോലെ ഓസ്‌ട്രേലിയക്കായി ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ ആളില്ല. എന്നാല്‍ ഗ്രീന്‍ വരുന്നതോടെ ഈ വിടവ് നികത്തപ്പെടും. ഇത് ടീമിന് തലവേദനയായി മാറും.
ഓസീസിന്റെ പേസ് നിരയില്‍ കമ്മിന്‍സ് മാത്രമാണ് അല്‍പ്പം ഭയപ്പെടുത്തുന്നവനായി ആദ്യ രണ്ട് മത്സരത്തിലുമുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമായ സ്റ്റാര്‍ക്ക് എത്തുന്നതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്.
Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രശ്‌നം
ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. ബൗളര്‍മാരുടെ പ്രകടനമാണ് ടീമിന് വിജയം നേടിക്കൊടുത്തതെന്ന് പറയാം. അതുകൊണ്ട് തന്നെ സ്റ്റാര്‍ക്കും ഗ്രീനും ടീമിലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ പ്രയാസപ്പെടും.
ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ തകര്‍ച്ച നേരിടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ചില വ്യക്തിഗത ബാറ്റിങ് പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് കാര്യമായൊന്നും ബാറ്റിങ്ങില്‍ ചെയ്യാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഓസീസിന്റെ ബൗളിങ് കരുത്ത് ഉയരുന്നത് ഇന്ത്യക്ക് ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications