IND vs AUS: പൃഥ്വിയുടെ ശാപം! എവിടെ ഗില്‍? രോഹിത്തിനും ദ്രാവിഡിനുമെതിരേ ഫാന്‍സ്

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റില്‍ കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന യുവതാരം ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ പുറത്തിരുത്തിയതിനെതിരേ ആരാധകരോഷം. ഗില്ലിനു പതരം ശ്രേയസ് അയ്യര്‍ ഒഴിച്ചിട്ട അഞ്ചാം നമ്പറില്‍ ടി20 സ്‌പെഷ്യലിസ്റ്റും പുതുമുഖവുമായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരേ ആരാധകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തു. ടെസ്റ്റില്‍ അംഗീകൃത ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. മോശം ഫോമിലായിട്ടും വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലില്‍ വിശ്വാസമര്‍പ്പിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതോടെ ഗില്ലിനു നിരാശപ്പെടേണ്ടി വരികയും ചെയ്തു. ശ്രേയസിന്റെ പൊസിഷനായ അഞ്ചാം നമ്പറില്‍ സൂര്യയാണ് ബെസ്റ്റെന്നു തീരുമാനിച്ചതോടെ താരത്തിന്റെ വഴിയടഞ്ഞു.
കഴിഞ്ഞ വര്‍ഷമവസാനം ബംഗ്ലാഗദേശില്‍ നടന്ന രണ്ടു ടെസ്‌കളുടെ പരമ്പയില്‍ രോഹിത്തിന്റെ അഭാവത്തില്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി ഗില്ലായിരുന്നു. കന്നി ടെസ്റ്റ് സെഞ്ച്വറിയും താരം അവിടെ കുറിച്ചിരുന്നു. അതിനു ശേഷം ഈ വര്‍ഷമാദ്യം ശ്രീലങ്കയുമായുള്ള ഏകദിനത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറിയോടെ പല റെക്കോര്‍ഡുകളും ഗില്‍ തകര്‍ത്തിരുന്നു.
അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരായ അവസാന ടി20യില്‍ ഈ ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറിയും അദ്ദേഹം നേടി. പക്ഷെ ഈ പ്രകടനമൊന്നും ഓസീസിനെതിരേ ഗില്ലിനെ ടീമില്‍ തുടരാന്‍ സഹായിച്ചില്ല. അദ്ദേഹത്തെക്കൂടാതെ അടുത്തിടെ കളിച്ച മല്‍സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഈ ടെസ്റ്റില്‍ ഇന്ത്യ പുറത്തിരുത്തിയിരുന്നു.

അമ്പരപ്പിക്കുന്ന കാര്യം
നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ശുഭ്മന്‍ ഗില്ലിനെ പുറത്ത് ഇരുത്താനുള്ള ഇന്ത്യയുടെ തീരുമാനം ശരിക്കും അമ്പരപ്പിക്കുന്നത് തന്നെയാണന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ശുഭ്മന്‍ ഗില്ലിന്റെ അവസാനത്തെ 10 അന്താരാഷ്ട്ര മല്‍സരങ്ങളിലെ പ്രകനം നോക്കൂ...126*, 11, 7, 112, 40*, 208, 116, 21, 70. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യ ഒന്നാം ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.
Also Read: IND vs AUS: സൂര്യ ടെസ്റ്റിലും കസറും! സംശയം വേണ്ട, ഈ ഇന്നിങ്‌സുകള്‍ തെളിവ്

ഇനിയെന്ത് ചെയ്യാന്‍ കഴിയും
ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചു. അവസാനത്തെ ഏകദിനത്തിലും ടി20യിലും സെഞ്ച്വറി കുറിച്ചു. ഇതില്‍ കൂടുതല്‍ എന്താണ് ശുഭ്മന്‍ ഗില്ലിനു ചെയ്യാന്‍ കഴിയുക?
കെഎല്‍ രാഹുലിനേക്കാള്‍ മിടുക്കനാണ് അദ്ദേഹമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നിട്ടും നമ്മള്‍ രാഹുലിനെ കളിപ്പിച്ചു. സൂര്യകുമാര്‍ യാദവ് നല്ലൊരു റെഡ് ബോള്‍ പ്ലെയറാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷെ നമുക്ക് നോക്കാം. ഗില്‍ തീര്‍ച്ചയായും ഈ ടെസ്റ്റില്‍ കളിക്കേണ്ടിയിരുന്നുവെന്നാണ് ഒരു യൂസര്‍ കുറിച്ചത്.

നന്നായി പെര്‍ഫോം ചെയ്യരുത്
ശുഭ്മന്‍ ഗില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നതും കുല്‍ദീപ് യാദവ് വിക്കറ്റുകളെടുക്കുന്നതും നിര്‍ത്തണം. നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ ടീമിന് പുറത്തിരിക്കേണ്ടി വരും.
വ്യക്തമായ സന്ദേശം തന്നെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും നല്‍കിയിരിക്കുന്നതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
Also Read: IND vs AUS: ഇന്ത്യയുടെ വിധി രോഹിത്തിന്റെ കൈയില്‍! ഫ്‌ളോപ്പായാല്‍ തോല്‍ക്കും, അറിയാം

ചിന്തിക്കാവുന്നതിലുമപ്പുറം
ശുഭ്മന്‍ ഗില്ലിനു പകരം സൂര്യകുമാര്‍ യാദവിനെ ടെസ്റ്റില്‍ കളിപ്പിക്കുകയെന്നത് എനിക്കു ചിന്തിക്കാവുന്നതിലുമപ്പുറമാണ്. ഈ രാവിലെയുണ്ടായിരുന്ന ആവേശത്തിന്റെയും ഹൈപ്പിന്റെയും പകുതി ഇതോടെ നഷ്ടമായിരിക്കുകയാണ്. മൂഡ് നശിപ്പിച്ചെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച യുവതാരമായിട്ടും ശുഭ്മന്‍ ഗില്‍ ഈ ടെസ്റ്റില്‍ കളിക്കുന്നില്ല. പകരം പുതുമുഖങ്ങളായ സൂര്യകുമാര്‍ യാദവിനെയും കെഎസ് ഭരതിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുല്‍ദീപ് യാദവ് കളിക്കുന്നില്ലെന്നു വിശ്വസിക്കാനാവുന്നില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

പൃഥ്വി ഷായുടെ ശാപം
എനിക്ക് ഇത് ഇഷ്ടമായി. അവസരം ലഭിച്ചിരുന്ന ഒരാള്‍ക്കു പകരമാണ് നേരത്തേ നടന്ന ടി20 പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിനു ഇന്ത്യ അവസരം നല്‍കിയത്. ഈ നീക്കം എല്ലാം ബാലന്‍സ് ചെയ്തിരിക്കുകയാണ് എന്നായിരുന്നു പൃഥ്വി ഷായുടെ പേര് പരാമര്‍ശിക്കാതെ ഒരു പ്രതികരണം.
ഇതു പൃഥ്വി ഷായുടെ ശാപമാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു ടി20കളിലും പൃഥ്വിയെ പുറത്തിരുത്തി ഗില്ലിനെ ഇന്ത്യ ഇറക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications