Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ വിധി രോഹിത്തിന്റെ കൈയില്‍! ഫ്‌ളോപ്പായാല്‍ തോല്‍ക്കും, അറിയാം

rohit

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച നാഗ്പൂരില്‍ തുടക്കമാവുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കൡക്കുന്ന ആദ്യത്തെ ടെസ്‌റ്റെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നായകനായുള്ള അരങ്ങേറ്റം വിജയത്തോടെ തന്നെ ആഘോഷിക്കുകയായിരിക്കും ഹിറ്റ്മാന്റെ ലക്ഷ്യം. വലിയൊരു ഇടവേളയ്ക്കു ശേഷം രോഹിത്ത് കളിക്കുന്ന ടെസ്റ്റാണിത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേ ബെംഗളൂരുവില്‍ നടന്ന ടെസ്റ്റിനു ശേഷം അദ്ദേഹം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ നടന്ന ഏക ടെസ്റ്റും കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളുമെല്ലാം പരിക്കു കാരണം രോഹിത്തിനു നഷ്ടമായിരുന്നു. ഓസീസിനെതിരേ രോഹിത് ഇതിനകം ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം അവരുടെ നാട്ടിലായിരുന്നു.

സ്വന്തം നാട്ടില്‍ വച്ച് ഓസ്‌ട്രേലിയയുമായി അദ്ദേഹത്തിന്റെ കന്നി ടെസ്‌റ്റെന്ന പ്രത്യേകതയും നാഗ്പൂരിലെ മല്‍സരത്തിനുണ്ട്. ഇതുവരെ ഏഴു ടെസ്റ്റുകളാണ് ഹിറ്റ്മാന്‍ ഓസീസിനെതിരേ കളിച്ചത്. ഇവയില്‍ നിന്നും 31.38 ശരാശരിയില്‍ 408 റണ്‍സെടുക്കുകയും ചെയ്തു. പുറത്താവാതെ നേടിയ 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക രോഹിത്തായിരിക്കും. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

മികച്ച തുടക്കം നല്‍കാനാവും

മികച്ച തുടക്കം നല്‍കാനാവും

അഗ്രസീവ് സ്‌ട്രോക്ക് പ്ലേയിലൂടെ ടീമിന് നല്ലൊര തുടക്കം നല്‍കാന്‍ സാധിക്കുന്ന ബാറ്ററാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം രണ്ടു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുളളൂ. ഇവയില്‍ നിന്നും നേടാനായത് 90 റണ്‍സായിരുന്നു. 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടു ടെസ്റ്റുകളും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. എന്നാല്‍ 2021ല്‍ ബാറ്ററെന് നിലയില്‍ രോഹിത്തിന് ടെസ്റ്റില്‍ മികച്ച വര്‍ഷമായിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 47.68ശരാശരിയില്‍ അദ്ദേഹം 906 റണ്‍സെടുത്തിരുന്നു.

വൈറ്റ് ബോള്‍ ക്രിക്കറ്റിനെപ്പോലെ ടെസ്റ്റിലും വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള മിടുക്കാണ് രോഹിത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓസീസ് ബൗളിങ് ആക്രമണത്തിനു മേല്‍ ആധിപത്യം നേടാനുള്ള എല്ലാ ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതുകൊണ്ടു തന്നെ ടീമിനു മികച്ചൊരു തുടക്കവും നല്‍കാന്‍ രോഹിത്തിനു സാധിക്കും.

2021ല്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ നേടിയ 161 റണ്‍സ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. ആദ്യ ഇന്നിങ്‌സിലായിരുന്നു ഇത്. രോഹിത്തിന്റെ ഈ ഇന്നിങ്‌സ് ടീമിനു 317 റണ്‍സിന്റെ വമ്പന്‍ ജയവും സമ്മാനിച്ചിരുന്നു.

ഇതുപോലെയുള്ള പ്രകടനമാണ് ഓസീസുമായുള്ള പരമ്പരയില്‍ രോഹിത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. അതിനു സാധിച്ചാല്‍ ഓസീസിനു മേല്‍ ആധിപത്യം നേടാന്‍ ഇന്ത്യക്കു സാധിക്കും.

Also Read: ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

നാട്ടിലെ മികച്ച റെക്കോര്‍ഡ്

നാട്ടിലെ മികച്ച റെക്കോര്‍ഡ്

നാട്ടില്‍ രോഹിത് ശര്‍മയ്ക്കു ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഈ ഫോം ഓസ്‌ട്രേലിയക്കെതിരേയും അദ്ദേഹം തുടര്‍ന്നാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി തീരും. ഇതുവരെ നാട്ടില്‍ രോഹിത് കളിച്ചിട്ടുള്ളത് 20 ടെസ്റ്റുകളിലാണ്. ഇവയില്‍ നിന്നും 73.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1760 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഏഴു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.

കൂടാതെ ടെസ്റ്റില്‍ ഓപ്പണറായും നാട്ടില്‍ രോഹിത്തിന്റെ റെക്കോര്‍ഡ് മികച്ചതാണ്. 11 മല്‍സരങ്ങളില്‍ നിന്നും 991 റണ്‍സാണ് ഓപ്പണറായി അദ്ദേഹത്തിന്റെ സമ്പാദ്യം. നാലു സെഞ്ച്വറികളടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 212 റണ്‍സാണ്.

Also Read: IND vs AUS: പുജാരയെ ഒഴിവാക്കി 11 ! ഇയാള്‍ എങ്ങനെ ഇന്ത്യന്‍ സെലക്ടറായി? ഫാന്‍സിന് ‍ഞെട്ടല്‍

തന്ത്രങ്ങള്‍ പ്രധാനം

തന്ത്രങ്ങള്‍ പ്രധാനം

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയൊരുക്കുന്ന തന്ത്രങ്ങളും ഇന്ത്യക്കു വളരെ നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. പക്ഷെ ഒരു ടെസ്റ്റില്‍ ഇതാദ്യമായാണ് രോഹിത് നായകനാവുന്നത്. അതുകൊണ്ടു തന്നെ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ അതേ മിടുക്ക് ടെസ്റ്റിലും അദ്ദേഹത്തിനു പുറത്തെടുക്കേണ്ടതുണ്ട്.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പര ഇന്ത്യ 4-0, 3-1 ഇവയിലൊരു മാര്‍ജിനില്‍ ജയിച്ചേ തീരൂ.

തന്റെ ബൗളര്‍മാരെ വളരെ നന്നായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഫീല്‍ഡിങില്‍ രോഹിത്തിന്റെ നീക്കങ്ങളും നിരീക്ഷിക്കപ്പെടും. ഈ പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തിനു പോലും അതു ഭീഷണിയായേക്കും.

Story first published: Wednesday, February 8, 2023, 11:13 [IST]
Other articles published on Feb 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+