IND vs AUS: സൂര്യ ടെസ്റ്റിലും കസറും! സംശയം വേണ്ട, ഈ ഇന്നിങ്‌സുകള്‍ തെളിവ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ ആരാധകര്‍ ഉറ്റുനോകുന്ന കാര്യം സൂര്യകുമാര്‍ യാദവിന്റെ അരങ്ങേറ്റമാണ്. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശഷിപ്പിക്കപ്പെടുന്ന അദ്ദേഹം ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ്. പക്ഷെ ടെസ്റ്റില്‍ സൂര്യക്കു ഈ മികവ് പുറത്തെടുക്കാന്‍ കഴിയുമോയന്ന സംശയം പലര്‍ക്കുമുണ്ട്.
ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ സൂര്യക്കു അരങ്ങേറാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിരിക്കുകയാണ്. പരിക്കു കാരണം ശ്രേയസ് അയ്യര്‍ ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറിയതിനാല്‍ താരത്തിന്റെ അഞ്ചാം നമ്പര്‍ സൂര്യയെ കാത്തിരിക്കുകയാണ്. നേരത്തേ ഏകദിനത്തില്‍ ശ്രേയസ് വിട്ടുനിന്നപ്പോള്‍ ഈ അഭാവം നികത്താന്‍ ഇന്ത്യ നിയോഗിച്ചത് സൂര്യയെയായിരുന്നു.
നിലവില്‍ ടി20യിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ സൂര്യയുടെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സുകള്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുള്ളത്. ഏകദിനത്തില്‍ പക്ഷെ അദ്ദേഹത്തിനു ഇതേ പ്രകടനം ഇനിയും ആവര്‍ത്തിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ ഇതുവരെ ക്ലിക്കായിട്ടില്ലാത്ത സൂര്യ എങ്ങനെ ടെസ്റ്റില്‍ തിളങ്ങുമെന്നാണ് പലരുടെയും സംശയം. ഇത്തരമൊരു സംശയത്തിന്റെ ആവശ്യമില്ലെന്നാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ തെളിയിക്കുന്നത്. പരിശോധിക്കാം.

രഞ്ജിയില്‍ മിന്നി സൂര്യ
രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ മൂന്നു സീസുകളെടുത്താല്‍ മിന്നുന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവച്ചിട്ടുള്ളതെന്നു കാണാം. 56.2 ശരാശരിയില്‍ 95.3 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കൈ അടിച്ചെടുത്തത് 731 റണ്‍സാണ്. 13 ഇന്നിങ്‌സുകളില്‍ നിന്നാണിത്. ടെസ്റ്റില്‍ സൂര്യയുടെ കഴിവിനെക്കുറിച്ച് സംശയിക്കുന്നവര്‍ ഈ പ്രകടനത്തെക്കുറിച്ചറിഞ്ഞാല്‍ ഞെട്ടുമെന്നുറപ്പാണ്.
രഞ്ജിയിലെ കഴിഞ്ഞ 13 ഇന്നിങ്‌സുകളില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയ സൂര്യ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും തന്റെ പേരില്‍ കുറിച്ചു. ഇതില്‍ രണ്ടു തവണയാണ് സെഞ്ച്വറിക്കു തൊട്ടരികില്‍ വരെയെത്തിയ ശേഷം സൂര്യ പുറത്തായത്. ഫ്‌ളോപ്പായത് വെറു രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ്.
38 റണ്‍സ് (46 ബോള്‍), 95 (107), 90 (80), 38 (51), 43 (39), 134 (130), 0 (1), 10 (12), 77 (94), 65 (94), 39 (40), 102* (70), 0 (3) എന്നിങ്ങനെയാണ് രഞ്ജിയില്‍ അവസാനത്തെ 13 ഇന്നിങ്‌സുകളില്‍ സൂര്യയുടെ സ്‌കോറുകള്‍.
Also Read: ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

ഫസ്റ്റ് ക്ലാസ് കരിയര്‍
സൂര്യകുമാര്‍ യാദവിന്റെ ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ 2010 മുതല്‍ മുംബൈയ്ക്കു വേണ്ടി താരം കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 79 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തത് 5,549 റണ്‍സാണ്. 44.75 ശരാശരിയിലാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സൂര്യ ഇതുവരെ 14 സെഞ്ച്വറികളും 28 ഫിഫ്റ്റികളുമടിച്ചിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 200 റണ്‍സുമാണ്.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും മുംബൈയ്ക്കായി സൂര്യ തിളങ്ങിയിട്ടുണ്ട്. ഇതുവരെ 1,154 ബോളുകളെറിഞ്ഞ അദ്ദേഹം 22.91 ശരാശരിയില്‍ 24 വിക്കറ്റുകള്‍ വീഴ്ത്തി. 47 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
Also Read: IND vs AUS: ആറില്‍ അഞ്ചു തവണയും പുറത്താക്കി, കോലി സൂക്ഷിക്കേണ്ടത് അവനെ!

ഏകദിനത്തില്‍ ശരാശരി പ്രകടനം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ടി20യിലാണ് സൂര്യകുമാര്‍ യാദവിന്റെ ഏറ്റവും മികച്ച പ്രകടനം ഇതിനകം കണ്ടിരിക്കുന്നത്. ടി20യില്‍ ഐസിസി റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് അദ്ദേഹം. 47 ടി2കളില്‍ നിന്നും 47.17 ശരാശരിയില്‍ സൂര്യ നേടിയത് 1651 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
എന്നാല്‍ ഏകദിനത്തിലേക്കു വന്നാല്‍ 20 മല്‍സരങ്ങളില്‍ നിന്നും 28.86 ശരാശരിയില്‍ സൂര്യക്കു 433 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. വെറും രണ്ടു ഫിഫ്റ്റികളാണ് അദ്ദേഹം ഏകദിനത്തില്‍ കുറിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 64 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications