
ഖവാജയ്ക്കു ഫിഫ്റ്റി
ഇന്ത്യയുടെ ഒന്നാമിന്നിങ്്‌സ് ടോട്ടലായ 109 റണ്‍സിനു മറുപടിയില്‍ ബാറ്റ് വീശിയ ഓസ്‌ട്രേലിയയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 12ല്‍ വച്ചു തന്നെ ട്രാവിസ് ഹെഡിനെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു.
പക്ഷെ പിന്നീട് ഉസ്മാന്‍ ഖവാജ- മാര്‍നസ് ലബ്യുഷെന്‍ സഖ്യത്തിന്റെ മികച്ച കൂട്ടുകെട്ടാണ് കണ്ടത്. 96 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ടീം സ്‌കോര്‍ 100 കടത്തി. ബ്രേക്ക്ത്രൂ ലഭിക്കാനാവാതെ ഇന്ത്യ വിയര്‍ക്കുന്നതാണ് കണ്ടത്. ഇതിനിടെ രണ്ടു റിവ്യുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തുകയും ഔട്ട് ലഭിക്കേണ്ടിയിരുന്ന റിവ്യു എടുക്കാതിരിക്കുകയും ചെയ്തു.
ഒടുവില്‍ ലബ്യുഷെയ്‌നെ (31) ബൗള്‍ഡാക്കി ജഡ്ഡു ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. വൈകാതെ ഖവാജയെയും ജഡേജ മടക്കി. 147 ബോളില്‍ നാലു ഫോറുള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് (26) അവസാനമായി ക്രീസ് വിട്ടത്. 38 ബോളില്‍ നാലു ഫോറടക്കം 26 റണ്‍സെടുത്ത അദ്ദേഹത്തെ ജഡജേയുടെ ബോളില്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ് പിടികൂടിയ്. ഓസീസിന്റെ നാലു വിക്കറ്റുകളും ജഡേജ കൈക്കലാക്കി.

തരിപ്പണമായി ഇന്ത്യ
ഓസീസിന്റെ സ്പിന്‍ ത്രയമായ മാത്യു ക്യുനെമാന്‍, നതാന്‍ ലയണ്‍, ടോഡ് മര്‍ഫി എന്നിവര്‍ക്കു മുന്നില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 25 റണ്‍സ് പോലും ഇന്ത്യന്‍ നിരയില്‍ ആരും തികച്ചില്ല.
22 റണ്‍സെടുത്ത വിരാട് കോലിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 52 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറുകളടിച്ചു. ശുഭ്മന്‍ ഗില്‍ (21), കെഎസ് ഭരത് (17), ഉമേഷ് യാദവ് (17), രോഹിത് ശര്‍മ (12), അക്ഷര്‍ പട്ടേല്‍ (12*) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ചേതേശ്വര്‍ പുജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0), ആര്‍ അശ്വിന്‍ (3), മുഹമ്മദ് സിറാജ് (0) എന്നിവരെല്ലാം വന്‍ ഫ്‌ളോപ്പുകളായി.
മികച്ച കൂട്ടുകെട്ടുകളൊന്നും ഇന്ത്യന്‍ നിരയില്‍ കണ്ടില്ല. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം ചേര്‍ന്നെടുത്ത 27 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. അഞ്ചു വിക്കറ്റുകളെടുത്ത ക്യുനെമാനാണ് ഇന്ത്യയെ തകര്‍ത്തത്. ലയണ്‍ മൂന്നും മര്‍ഫി ഒരു വിക്കറ്റും നേടി.
Also Read: രണ്ടു ലോകകപ്പ് നേട്ടം, സഞ്ജുവിനേക്കാള്‍ മുമ്പ് കേരളത്തിന്റെ അഭിമാനമായ ശ്രീ- ആസ്തിയറിയാം

രണ്ടു മാറ്റങ്ങളോടെ ഇന്ത്യ
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ഒഴിവാക്കിയ ഇന്ത്യ പകരം ശുഭ്മന്‍ ഗില്ലിനെ ടീമിലെടുത്തു. പേസര്‍ മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കി പകരം ഉമേഷ് യാദവിനെയും കളിപ്പിക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് നാട്ടിലേക്കു മടങ്ങിയതിനാല്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. വെറും മൂന്നു ദിവസം കൊണ്ട് മല്‍സരങ്ങള്‍ തീര്‍ക്കാനും ഇന്ത്യക്കായിരുന്നു. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിനും എതിരാളികളെ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), പീറ്റര്‍ ഹാന്‍ഡ്‌സോംബ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കറേ (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, നതാന്‍ ലയണ്‍, മാത്യു ക്യുനെമാന്‍.


Click it and Unblock the Notifications












