
പൊരുതിയത് പുജാര മാത്രം
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ചേതേശ്വര്‍ പുജാരയൊഴികെ മറ്റാരും തന്നെ പൊരുതാന്‍ പോലും തയ്യാറായില്ല. 59 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. പുജാരയുടെ ഇന്നിങ്‌സ് ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു.142 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് പുജാര ഇന്ത്യയുടെ അമരക്കാരനായത്.
ശ്രേയസ് അയ്യരാണ് (26) ഇന്ത്യന്‍ നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍. നായകന്‍ രോഹിത് ശര്‍മ (12), ശുഭ്മന്‍ ഗില്‍ (5), വിരാട് കോലി (13), രവീന്ദ്ര ജഡേജ (7), കെഎസ് ഭരത് (3), ആര്‍ അശ്വിന്‍ (16), ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. 15 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പുറത്താവാത നിന്നു.
എട്ടു വിക്കറ്റുകള്‍ കൊയ്ത സ്പിന്നര്‍ നതാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. 23.3 ഓവറില്‍ ഒരു മെയ്ഡനടക്കം 64 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം എട്ടു പേരെ പുറത്താക്കിയത്. മിച്ചെല്‍ സ്റ്റാര്‍ക്കും മാത്യു ക്യുനെമാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

ഓസീസിനെ 197ല്‍ എറിഞ്ഞിട്ടു
നേരത്തേ ഓസ്‌ട്രേലിയയെ രണ്ടാദിനം ലഞ്ച് ബ്രേക്കിനു മുമ്പ് 197 റണ്‍സില്‍ ഓള്‍ഔട്ടാക്കി ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. വലിയ ലീഡ് നേടുന്നതില്‍ നിന്നും ഓസീസിനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഇന്ത്യ പ്രതീക്ഷയിലായിരുന്നു.
നാലു വിക്കറ്റിനു 156 റണ്‍സെന്ന ശക്തമാ നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ 41 റണ്‍സെടുക്കുമ്പോഴേക്കും ശേഷിച്ച ആറു വിക്കറ്റുകളുകളും പിഴുത് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു.
ആദ്യദിനം വീണ നാലു വിക്കറ്റുകളും രവീന്ദ്ര ജഡേജയ്ക്കായിരുന്നെങ്കില്‍ ഇന്നു ആര്‍ അശ്വിന്റെയും ഉമേഷ് യാദവിന്റെയും ഊഴമായിരുന്നു. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു. ഓസീസ് വാലറ്റത്തെ വളരെ പെട്ടെന്നു പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഉമേഷായിരുന്നു.
60 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. മാര്‍നസ് ലബ്യുഷെയ്ന്‍ (31), നായകന്‍ സ്റ്റീവ് സ്മിത്ത് (26), കാമറൂണ്‍ ഗ്രീന്‍ (21), പീറ്റര്‍ ഹാന്‍ഡ്‌സോംബ് (19) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
Also Read: സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ആദ്യദിനം ലഞ്ച് ബ്രേക്കിനു തൊട്ടുപിന്നാലെ അവസാനിക്കുകയായിരുന്നു. ഫ്‌ളോപ്പ് മാന്‍ കെഎല്‍ രാഹുലിനെ പുറത്താക്കി പകരം ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവന്നിട്ടും അതു ഇന്ത്യയെ കാര്യമായി സഹായിച്ചില്ല. വെറും 109 റണ്‍സില്‍ ഇന്ത്യ കൂടാരം കയറുകയായിരുന്നു.
ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ 25 റണ്‍സ് കടന്നില്ല. 22 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു ടോപ്‌സ്‌കോറര്‍. ഗില്‍ 21 റണ്‍സുമെടുത്തു. അഞ്ചു വിക്കറ്റുകളെടുത്ത മാത്യു ക്യുനെമാനും മൂന്നു പേരെ പുറത്താക്കിയ നതാന്‍ ലിയോണും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്.


Click it and Unblock the Notifications












