Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS:'ഹെഡുയര്‍ത്തി' ഓസീസ്, ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു, വമ്പന്‍ ജയം

1

ഇന്‍ഡോര്‍: ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യ തന്നെ കറങ്ങി വീണപ്പോള്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം. മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനാണ് സന്ദര്‍ശകരായ ഓസീസ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 76 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസീസ് മറികടന്നത്.

ട്രവിസ് ഹെഡിന്റെയും (49*) മാര്‍നസ് ലബ്യുഷെയ്‌ന്റെയും (28*) ബാറ്റിങ്ങാണ് ഓസീസിന് ജയമൊരുക്കിയത്. ഉസ്മാന്‍ ഖ്വാജയെ (0) തുടക്കത്തിലേ മടക്കിയിട്ടും കളിപിടിക്കാന്‍ ഇന്ത്യക്കായില്ല. ഇതോടെ നാല് മത്സര പരമ്പരയില്‍ 2-1 എന്ന നിലയിലേക്കെത്താന്‍ ഓസീസിനായി. ആദ്യത്തെ രണ്ട് മത്സരവും ഓസീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു.

പരമ്പര വിജയിയെ നാലാം ടെസ്റ്റാവും തീരുമാനിക്കുക. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 109 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 197 റണ്‍സടിച്ചു. 88 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 163 റണ്‍സില്‍ പുറത്തായി 76 റണ്‍സ് വിജയലക്ഷ്യം ഓസീസിന് മുന്നില്‍ വെക്കുകയായിരുന്നു.

നതാന്‍ ലിയോണിന്റെ എട്ട് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം തോല്‍വിയുടെ കാരണമായി പറയാം.ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. അവസാന ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്കും ഫൈനലിലെത്താം

ഇന്ത്യയുടെ തുടക്കം പിഴച്ചു

ഇന്ത്യയുടെ തുടക്കം പിഴച്ചു

ആദ്യ ഇന്നിങ്സില്‍ത്തന്നെ ഇന്ത്യ കളി കൈവിട്ടുവെന്ന് പറയാം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തീരുമാനിച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്നാണ് പിന്നീടുള്ള പ്രകടനത്തില്‍ നിന്ന് വ്യക്തമായത്. ഒന്നാം ഇന്നിങ്സില്‍ 109 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്.

22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (12), ശുബ്മാന്‍ ഗില്‍ (21), ചേതേശ്വര്‍ പുജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0), കെ എസ് ഭരത് (17) എന്നിവരെല്ലാം നിരാശപ്പെടുത്തി. അക്ഷര്‍ പട്ടേല്‍ (12*) പുറത്താവാതെ നിന്നു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കൂനെമാനും മൂന്ന് വിക്കറ്റ് നേടിയ നതാന്‍ ലിയോണുമാണ് ഇന്ത്യയെ തകര്‍ത്തത്. ടോഡ് മര്‍ഫി ഒരു വിക്കറ്റും സ്വന്തമാക്കി.

Also Read: IND vs AUS: 'മിസ് യു റിഷഭ്', നിനക്ക് പകരക്കാരനില്ല! ഇന്ത്യയുടെ തകര്‍ച്ചയില്‍ ട്രന്റിങ്ങായി റിഷഭ്

ലീഡെടുത്ത് ഓസീസ്

ലീഡെടുത്ത് ഓസീസ്

ഇന്ത്യക്ക് മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 88 റണ്‍സിന്റെ നിര്‍ണ്ണായക ലീഡും സ്വന്തമാക്കി. 197 റണ്‍സാണ് ഓസ്ട്രേലിയക്ക് നേടാനായത്. ഉസ്മാന്‍ ഖ്വാജയുടെ (60) ഫിഫ്റ്റിയാണ് ഓസീസിനെ തുണച്ചത്.

മാര്‍നസ് ലബ്യുഷെയ്ന്‍ (31), സ്റ്റീവ് സ്മിത്ത് (26), കാമറൂണ്‍ ഗ്രീന്‍ (21), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയെങ്കിലും ഓസീസ് ബൗളര്‍മാരെക്കാള്‍ ഒരുപടി മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ നാലും ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും പങ്കിട്ടു.

Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

രണ്ടാം ഇന്നിങ്സിലും ഇന്ത്യ വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 163 റണ്‍സിനാണ് ആതിഥേയര്‍ കൂടാരം കയറിയത്. ചേതേശ്വര്‍ പുജാരയുടെ (59) അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രോഹിത് ശര്‍മ (12), ശുബ്മാന്‍ ഗില്‍ (5), വിരാട് കോലി (13), രവീന്ദ്ര ജഡേജ (7), ശ്രേയസ് അയ്യര്‍ (26), കെഎസ് ഭരത് (3), ആര്‍ അശ്വിന്‍ (16) എന്നിവര്‍ക്കൊന്നും ബാറ്റുകൊണ്ട് തിളങ്ങാനായില്ല.

രണ്ടാം ഇന്നിങ്സിലും ഓസീസിന്റെ സ്പിന്‍ നിരയാണ് ഇന്ത്യയെ തകര്‍ത്തത്. നതാന്‍ ലിയോണ്‍ എട്ട് വിക്കറ്റുമായി തിളങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കും മാത്യു കൂനെമാനും ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Friday, March 3, 2023, 8:11 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+