
ഇന്ത്യയുടെ ബാറ്റിങ് പ്രശ്‌നം
ഇന്ത്യയുടെ പ്രധാന തലവേദന ബാറ്റിങ് നിരയുടെ മോശം ഫോമാണ്. ആദ്യ മത്സരം ജയിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു.
ടോപ് ഓഡറിന് വലിയ സ്‌കോര്‍ നേടാനാവുന്നില്ല. അടിത്തറ ലഭിക്കാതെ വരുന്നതോടെ ഇന്ത്യക്ക് കാലിടറുന്ന അവസ്ഥ. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കേണ്ടതായുണ്ട്.
മൂന്നാം നമ്പറില്‍ വിരാട് കോലിക്കും മികവ് കാട്ടാന്‍ സാധിക്കാതെ വരുന്നതോടെ മധ്യനിര സമ്മര്‍ദ്ദത്തിലാവുന്നു. സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും പതറുന്ന സാഹചര്യമുണ്ടാവുന്നു.
മൂന്നാം മത്സരം ജയിക്കാന്‍ ഇന്ത്യയുടെ ടോപ് ത്രീ തിളങ്ങേണ്ടതായുണ്ട്. രോഹിത്തിനും കോലിക്കും മികച്ച റെക്കോഡുള്ള പിച്ചാണ് ചെന്നൈയിലേത്.
അതുകൊണ്ട് തന്നെ അനുഭവസമ്പത്തിനെ ഇവര്‍ മുതലാക്കി കളിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ തുടക്കം പിഴച്ചാല്‍ തോല്‍വി ആവര്‍ത്തിക്കുമെന്നുറപ്പ്.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

സ്റ്റാര്‍ക്ക് വലിയ ഭീഷണി
ഇന്ത്യക്ക് പ്രധാന ഭീഷണിയാവുന്നത് ഓസീസ് പേസര്‍ മിച്ചല്‍ സ്്റ്റാര്‍ക്കിന്റെ പ്രകടനമാണ്. ഇടം കൈയന്‍ പേസര്‍ തുടക്കത്തിലേ ഇന്ത്യയിലേക്ക് തള്ളിവിടുന്നതാണ് ആദ്യത്തെ രണ്ട് മത്സരത്തിലും കണ്ടത്.
സ്റ്റാര്‍ക്കിന്റെ ബൗളിങ്ങാണ് മൂന്നാം മത്സരത്തിലും ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ഭീഷണി. ഇടം കൈയന്‍ പേസിനെ നേരിടുന്നത് ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വലിയ തലവേദനയാണെന്ന് പറയാം.
മാനസികമായി സ്റ്റാര്‍ക്കിനിപ്പോള്‍ മുന്‍തൂക്കമുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തിലും ഇന്ത്യ സ്റ്റാര്‍ക്കിനെ ഭയക്കണം.

സൂര്യകുമാര്‍ യാദവ് തുടരുമോ?
ഇന്ത്യയുടെ പ്ലേയിങ് 11ല്‍ എവിടെ മാറ്റമുണ്ടാവുമെന്നതാണ് പ്രധാന ചോദ്യം. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ കളിപ്പിച്ചത്.
രണ്ട് മത്സരത്തിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡെക്കായിരുന്നു. ആദ്യ പന്തില്‍ത്തന്നെ പുറത്താവുന്ന സൂര്യകുമാറിനെ ഇന്ത്യ മൂന്ന് മത്സരത്തിലും കളിപ്പിക്കാനാണ് സാധ്യത.
എന്നാല്‍ ബാറ്റിങ് പൊസിഷനില്‍ മാറ്റം വന്നേക്കും. കെ എല്‍ രാഹുലിനെ നാലാം നമ്പറിലും ഹര്‍ദിക്കിനെ അഞ്ചാം നമ്പറിലുമിറക്കി സൂര്യയെ ആറാമനാക്കി കളിപ്പിക്കാനാണ് സാധ്യത.
ഫിനിഷര്‍ റോളില്‍ സൂര്യയെത്തിയാല്‍ അവസാന ഓവറുകളില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനായേക്കും. അതുകൊണ്ട് തന്നെ ഇത്തരമൊരു മാറ്റത്തിന് സാധ്യതകളേറെ.

ഓസീസ് സംതുലിതമായ നിര
ഓസ്‌ട്രേലിയ സംതുലിതമായ താരങ്ങളുടെ നിരയാണ്. സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സി മികവ് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. തുടക്കം മുതല്‍ ആഞ്ഞടിക്കുന്ന ശൈലിയാണ് ഓസീസിന്റേത്.
ട്രവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം ഓസീസിന്റെ കരുത്തുയര്‍ത്തുന്നു. മധ്യനിരയാണ് ഓസീസിന്റെ ദൗര്‍ബല്യം. തുടക്കത്തിലേ സമ്മര്‍ദ്ദം നല്‍കാനായാല്‍ ഇന്ത്യക്കത് ഗുണം ചെയ്യും.
അല്ലാത്ത പക്ഷം ഓസീസ് ഇന്ത്യയില്‍ പരമ്പര നേട്ടവുമായി മടങ്ങാനാണ് സാധ്യത കൂടുതല്‍.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

ചെന്നൈയിലേത് സ്പിന്‍ പിച്ച്
സ്പിന്നിന് മുന്‍തൂക്കമുള്ള പിച്ചാണ് ചെന്നൈയിലേത്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്.
ബാറ്റിങ്ങിന് വലിയ മുന്‍തൂക്കം ഇവിടെയില്ല. 250 റണ്‍സാണ് ശരാശരി സ്‌കോര്‍. ഇതുവരെ 22 ഏകദിനമാണ് ഇവിടെ നടന്നത്. മഴ സാധ്യതയും പ്രവചിക്കപ്പെടുന്നു.
ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത കൂടുതല്‍. ആദ്യ രണ്ട് മത്സരത്തിലും രണ്ടാമത്് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.

സാധ്യതാ 11
ഇന്ത്യ: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ: ട്രവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് (c), മാര്‍നസ് ലബ്യുഷെയ്ന്‍, അലക്്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, സീന്‍ അബോട്ട്, നതാന്‍ ഇല്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ


Click it and Unblock the Notifications












