IND vs AUS: ഡബിളാണ് നഷ്ടമായത്, രോഹിത് എന്തിന് ആ ഷോട്ട് കളിച്ചു? ഫാന്‍സ് കലിപ്പില്‍

മികച്ച തുടക്കം ലഭിച്ച ശേഷം എങ്ങനെ അലക്ഷ്യമായി ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താമെന്നതിനു ഏറ്റവും വലിയ ഉദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഒരിക്കല്‍ക്കൂടി പ്രതീക്ഷ നല്‍കിയ തുടക്കത്തിനു ശേഷം ഹിറ്റ്മാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ബാറ്റിങിന് അനുകൂലമായ പിച്ചില്‍ സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ കുറിക്കാന്‍ സാധിക്കുമെന്നിരിക്കെയായിരുന്നു ഇത്.
58 ബോളുകളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കമാണ് 35 റണ്‍സുമായി രോഹിത് ക്രീസ് വിട്ടത്. സ്പിന്നര്‍ മാത്യു ക്യുനെമാനായിരുന്നു വിക്കറ്റ്. ബൗളറുടെ മിടുക്കിനേക്കാള്‍ ബാറ്ററുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവ് തന്നെയായിരുന്നു ഈ വിക്കറ്റ് വീഴ്ചയ്ക്കു കാരണം. മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെയായിരുന്നു രോഹിത്തിന്റെ മടക്കം.
ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ക്യുനെമാനിന്റെ ബോളില്‍ രോഹിത് ബാക്ക്ഫൂട്ട് പഞ്ചിനു മുതിരുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ ടൈം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഷോര്‍ട്ട് കവര്‍ പോയിന്റില്‍ മാര്‍നസ് ലബ്യുഷെയ്‌ന് സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയും ചെയ്തു. ഓസീസിനെ സംബന്ധിച്ച് ലക്കി വിക്കറ്റായിരുന്നു ഇത്. രോഹിത്താവട്ടെ വളരെയധികം നിരാശനായിട്ടാണ് ക്രീസ് വിട്ടത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അദ്ദേഹത്തിന്റെ പുറത്താവലിനെ വിമര്‍ശിച്ച് രംഗത്തു വരികയും ചെയ്തു.

ഫ്‌ളാറ്റ് ട്രാക്കിലെങ്കിലും റണ്ണെടുക്കൂ
രോഹിത് ശര്‍മ, നിങ്ങള്‍ ഫ്‌ളാറ്റ് ട്രാക്കിലെങ്കിലും റണ്ണെടുക്കൂയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞിരിക്കുകയാണ്. ആ ഷോട്ട് കളിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സെഞ്ച്വറിയെങ്കിലും വേണം
30 റണ്‍സെന്നത് രോഹിത് ശര്‍മയെ സംബന്ധിച്ച് ഒന്നുമല്ല. ഞങ്ങള്‍ക്കു അദ്ദേഹത്തില്‍ നിന്നും കുറഞ്ഞത് സെഞ്ച്വറിയെങ്കിലും ആവശ്യമാണ്. 150 റണ്‍സെങ്കിലും ഈ പിച്ചില്‍ അദ്ദേഹത്തിനു നേടാന്‍ കഴിയുമായിരുന്നു. രോഹിത്തിന്റെ പുറത്താവലിനു ശേഷം ഇന്ത്യയുടെ റണ്‍റേറ്റും കുറയുമെന്നും ഒരു യൂസര്‍ നിരീക്ഷിച്ചു.
Also Read: ബൗളിങില്‍ ഞെട്ടിച്ച സച്ചിന്‍, അവസാന ഓവറില്‍ പ്രതിരോധിച്ചത് 5 റണ്‍സ്! അറിയാം

സ്വയം കുറ്റപ്പെടുത്തണം
ഈ പുറത്താവലില്‍ മറ്റാരെയുമല്ല, രോഹിത് ശര്‍മ സ്വയം തന്നെന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. ഈ ട്രാക്കില്‍ വലിയൊരു ഇന്നിങ്‌സ് നിങ്ങള്‍ക്കു തീര്‍ച്ചയായും കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
രോഹിത് ശര്‍മയും സ്ഥിരതയും ഒരിക്കലും ഒരുമിച്ച് പോവില്ല. വിക്കറ്റ് വലിച്ചെറിഞ്ഞത് അത്രയും മോശം ഷോട്ട് കളിച്ചാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
ഡബിള്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മയ്ക്കു നഷ്ടമായത്. ഈ പരമ്പരയില്‍ മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം നേടി. പക്ഷെ അവയൊന്നും വലിയ ഇന്നിങ്‌സുകളാക്കി മാറ്റാനായില്ലെന്നും ഒരു യൂസര്‍ കുറിച്ചു.
Also Read: സഞ്ജുവിന്റെ കരിയര്‍ ട്രയല്‍സില്‍ തീര്‍ന്നേനെ! പക്ഷെ അച്ഛന്റെ ഐഡിയ രക്ഷിച്ചു, അറിയാം

ഒമ്പതാം തവണ
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം തവണ 30കളില്‍ പുറത്തായ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്കാണ്. ഒമ്പതു തവണയാണ് 30നും 40നും ഇടയില്‍ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ഏഴു തവണ പുറത്തായ വിരാട് കോലിയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. മൂന്നും നാലും സ്ഥാനങ്ങളില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ്, അജിങ്ക്യ രഹാനെ എന്നിവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications