IND vs AUS: ഇന്ത്യയെ വീഴ്ത്താം! ചെയ്യേണ്ടതെന്ത്? കമ്മിന്‍സിന് ഉപദേശവുമായി ഗില്‍ക്രിസ്റ്റ്

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള പടയൊരുക്കത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. രണ്ട് ടീമും ഒന്നിനൊന്ന് മികച്ച റെക്കോഡുള്ളവരാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യയാണ് ജയിച്ചത്. അതും കംഗാരുക്കളെ അവരുടെ തട്ടകത്തിലാണ് ഇന്ത്യ വീഴ്ത്തിയത്.
ഇത്തവണ ഇന്ത്യയിലേക്ക് പരമ്പരയെത്തുമ്പോള്‍ കംഗാരുക്കള്‍ കണക്കുവീട്ടാനിറങ്ങുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ പരമ്പര കാക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ഓസ്‌ട്രേലിയ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു.
നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ കംഗാരുക്കളെത്തുന്നത്. ഇന്ത്യയിലെ സാഹചര്യം സ്പിന്നിന് അനുകൂലമായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതായുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ ആദം ഗില്‍ക്രിസ്റ്റ്.

ഇത്തവണ ഓസീസ് നേടും
എന്തൊക്കെ ശ്രമങ്ങള്‍ ടീമിലുണ്ടായാലും മാനസികമായി നായകന്‍ അവരെ പിന്തുണക്കണം. ഇത്തവണ ഓസ്‌ട്രേലിയക്ക് കൂടുതല്‍ സാധ്യതകളുണ്ട്. സ്പിന്നര്‍മാരില്‍ മാത്രം പ്രതീക്ഷവെക്കുന്ന പദ്ധതിയല്ല വേണ്ടത്. തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിക്കണം.
പ്രതിരോധത്തിനോടൊപ്പം ആക്രമണത്തിനും പ്രാധാന്യം നല്‍കണം. മിഡ് വിക്കറ്റില്‍ ക്യാച്ചിങ് പൊസിഷനില്‍ ഫീല്‍ഡര്‍മാര്‍ വേണം. ഷോര്‍ട്ട് കവറിലും ഷോര്‍ട്ട് മിഡ് വിക്കറ്റിലുമെല്ലാം ഫീല്‍ഡര്‍മാരെ വിന്യസിക്കണം.
അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം-ഗില്‍ ക്രിസ്റ്റ് പറഞ്ഞു. 2004-05ലെ പരമ്പരയില്‍ ഗ്ലെന്‍ മഗ്രാത്ത്, ജേസന്‍ ഗില്ലസ്പി, മൈക്ക് കാസ്‌പ്രോവിച്ച് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ഇതും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി.
Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

ലളിതമായ പദ്ധതികളോടെ മുന്നോട്ട് പോവുക
ഇത്തവണ ഓസ്‌ട്രേലിയക്ക് പരമ്പര നേട്ടത്തിലേക്കെത്താന്‍ കരുത്തുള്ള താരങ്ങളുണ്ട്. മികച്ചൊരു ടീമിനെ ലഭിച്ചിട്ടുണ്ട്. പ്ലേയിങ് 11 തിരഞ്ഞെടുക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. 2004 ആവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ്. പുതിയ സ്പിന്നര്‍മാരെ ഉപയോഗിച്ച് ഇന്ത്യന്‍ പിച്ചില്‍ അത്ഭുതം കാട്ടാമെന്ന് പ്രതീക്ഷിക്കേണ്ട.
നിങ്ങളുടെ മികച്ച നാല് ബൗളര്‍മാരെയാണ് കളത്തിലിറക്കേണ്ടത്. അവരില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവുക. നല്ല സ്വിങ് കണ്ടെത്താന്‍ കഴിയുന്ന പേസര്‍മാര്‍ ഓസീസിനൊപ്പമുണ്ട്. നതാന്‍ ലിയോണിനെപ്പോലെ ലോകോത്തരമായൊരു സ്പിന്നറുമുണ്ട്-ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

കരുത്തോടെ ഇന്ത്യ
ഇന്ത്യ തകര്‍പ്പന്‍ ടീമുമായാണ് ഇത്തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിറങ്ങുക. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇത്തവണ റിഷഭ് പന്തില്ലെന്നതാണ് പ്രധാന വ്യത്യാസം. കാര്‍ അപകടത്തെത്തുടര്‍ന്ന് റിഷഭ് വിശ്രമത്തിലാണ്. പരിക്ക് ഭേദമായി തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കും.
അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടവും ഇന്ത്യ സ്വന്തമാക്കിയത് റിഷഭിന്റെ മികവിലായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവത്തില്‍ ഇന്ത്യക്ക് പരമ്പര പിടിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം.
സമീപകാലത്തായി ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനം ശരാശരി മാത്രമാണ്. ഈ സാഹചര്യത്തില്‍ ശക്തമായ ടീം കരുത്തുള്ള ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക ഇന്ത്യയെ സംബന്ധിച്ച് കടുപ്പമായിരിക്കും. ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചെത്തുന്ന കംഗാരുക്കള്‍ മികച്ച ഫോമിലാണ്.
Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

ഓസീസിന് മികച്ച ബാറ്റിങ് കരുത്ത്
ഓസ്‌ട്രേലിയയുടെ ബാറ്റിങ് കരുത്ത് എടുത്തു പറയണം. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള സൂപ്പര്‍ താരങ്ങളുടെ നിരയാണ് ഓസീസിന്റേത്. ഇത് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാവും ഓസീസ് ഇറങ്ങുക.
ഉസ്മാന്‍ ഖ്വാജയുടെ പ്രകടനവും മികച്ചതാണ്. ഇന്ത്യക്കെതിരേ ഇവര്‍ക്കെല്ലാം മികച്ച റെക്കോഡാണുള്ളത്. ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തും ഉള്ളതിനാല്‍ ഇവരെ തളക്കുകയാവും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications