IND vs AUS: കെ എല്‍ രാഹുലിന് സമ്മര്‍ദ്ദം! ഓപ്പണിങ്ങില്‍ അവര്‍ മതി-നിര്‍ദേശിച്ച് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മാറുകയാണ്. ഇത്തവണ ഇന്ത്യക്ക് പരമ്പര നേടുക വലിയ കടുപ്പമായി മാറും. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ അലമാരയിലെത്തിച്ചിരുന്നു.
ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ വിറപ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. റിഷഭ് പന്തിന്റെ ഗംഭീര പ്രകടനം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറി. എന്നാല്‍ ഇത്തവണ പരിക്കിനെത്തുടര്‍ന്ന് റിഷഭ് ഇന്ത്യക്കൊപ്പമില്ല. ഈ വിടവ് നികത്തുക വളരെ പ്രയാസമായിരിക്കും.
റിഷഭ് പന്തിനെക്കൂടാതെ ശ്രേയസ് അയ്യരും പരിക്കിന്റെ പിടിയിലാണ്. പ്രമുഖ താരങ്ങളുടെ ഫോമും പ്രശ്‌നമായതിനാല്‍ ഇന്ത്യ എന്ത് അത്ഭുതം കാട്ടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മിന്നും ഫോമിലുള്ള ഓസീസ് ഇന്ത്യയെ തറപറ്റിക്കാന്‍ നാല് സ്പിന്നര്‍മാരുമായാണ് വരവ്.
ഇന്ത്യയുടെ ടീം കരുത്ത് മോശമല്ലെങ്കിലും ചില ആശയക്കുഴപ്പം ടീമിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ടയൊന്ന് ഓപ്പണിങ് കൂട്ടുകെട്ടാണ്. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ടിന് മുന്‍തൂക്കമുണ്ടെങ്കിലും കെ എല്‍ രാഹുല്‍ എത്തുമ്പോള്‍ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം.
ഇപ്പോഴിതാ ഇന്ത്യ രോഹിത്-ശുബ്മാന്‍ ഓപ്പണിങ് കൂട്ടുകെട്ടുമായി മുന്നോട്ട് പോകണമെന്നും കെ എല്‍ രാഹുലിനെ ഓപ്പണറാക്കരുതെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

രാഹുലിന് ആത്മവിശ്വാസമില്ല
കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനായതിനാല്‍ ഇന്ത്യ അവനെ ഓപ്പണറാക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ രാഹുല്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. റണ്‍സ് നേടാനാവാത്ത പക്ഷം ശുബ്മാന്‍ ഗില്‍ തന്റെ സ്ഥാനത്തേക്കെത്തുമെന്ന് രാഹുലിനറിയാം-കൈഫ് പറഞ്ഞു.
ശുബ്മാന്‍ ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. എന്നാല്‍ ഇന്ത്യ ഭാവി ടെസ്റ്റ് നായകനെന്ന നിലയില്‍ വളര്‍ത്തുന്ന താരമാണ് കെ എല്‍ രാഹുല്‍. അതുകൊണ്ട് തന്നെ ഓപ്പണിങ്ങിലേക്ക് ഇന്ത്യ രാഹുലിനെത്തന്നെ പരിഗണിച്ചേക്കും.
Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

ശുബ്മാന് മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടിവരും
ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വരുമെങ്കിലും ശുബ്മാനെ ഇന്ത്യ പ്ലേയിങ് 11 നിന്ന് പൂര്‍ണ്ണമായും തഴയില്ല. ഇന്ത്യ മധ്യനിരയില്‍ ഗില്ലിനെ പരീക്ഷിച്ചേക്കും. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ക്ക് പകരം ഇന്ത്യ ഗില്ലിനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചേക്കും.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് അവസരം കാത്തിരിക്കുന്നുണ്ടെങ്കിലും ഇന്ത്യ പ്ലേയിങ് 11 സൂര്യയെ പരിഗണിച്ചേക്കില്ല. ശുബ്മാന്‍ സ്ഥിരതയോടെ റണ്‍സടിക്കുന്ന താരമാണ്. ഏത് പൊസിഷനിലും തിളങ്ങാന്‍ താരത്തിന് കഴിവുണ്ട്.
അതുകൊണ്ട് തന്നെ ശുബ്മാനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്താനാവും ശ്രമിക്കുക. അജിന്‍ക്യ രഹാനെയും പിന്നീട് ശ്രേയസും കളിച്ച സീറ്റില്‍ ശുബ്മാനെത്താന്‍ സാധ്യത കൂടുതലാണെന്നാണ് കൈഫും പറയുന്നത്.
'ഗില്‍ ചിലപ്പോള്‍ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിച്ചേക്കും. എന്തായാലും അവന്‍ തീര്‍ച്ചയായും കളിക്കും. പുജാര മൂന്നാം നമ്പറിലും കോലി നാലാം നമ്പറിലും കളിച്ചാല്‍ അഞ്ചാം നമ്പറില്‍ ഗില്‍ എത്തിയേക്കും'-കൈഫ് പറഞ്ഞു.
Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

ശാന്തതയോടെ റണ്‍സുയര്‍ത്തുന്ന താരം
മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം തന്റെ സാന്നിധ്യം അറിയിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. 23 വയസിനിടെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേട്ടത്തിലേക്ക് ഗില്‍ എത്തിയിട്ടുണ്ട്. ഇത് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുന്ന കാര്യമല്ല.
'പ്ലേയിങ് 11 ശുബ്മാനെപ്പോലുള്ള താരങ്ങളെ കാണാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ക്ലാസ് താരമാണവന്‍. മികച്ച ഫോമില്‍ കളിക്കുന്ന ശുബ്മാന്റെ ബാറ്റിങ് വളരെ ശാന്തതയോടെയാണ്'-കൈഫ് കൂട്ടിച്ചേര്‍ത്തു. നിലവിലെ ഫോമില്‍ ഗില്ലിനെ പുറത്തിരുത്തിയാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനത് വലിയ തലവേദനയായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications