IND vs AUS: അശ്വിനും ജഡ്ഡുവുമല്ല, ഓസീസ് പേടിക്കുന്നത് അവനെ! വീഡിയോ കണ്ട് പഠിക്കുന്നു

മുംബൈ: ന്യൂസീലന്‍ഡ് പരമ്പക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ നേടിയിരുന്നു.
ഇത്തവണ സ്വന്തം തട്ടകത്തിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ കരുത്തോടെയാണ് ഓസ്‌ട്രേലിയയുടെ വരവ്. നാല് സ്പിന്നര്‍മാരടക്കം ഓസീസ് ടീമിലുണ്ട്.
അതേ സമയം പരിക്കില്‍ വലയുന്ന ഇന്ത്യക്ക് വലിയ തലവേദനയാണ് മുന്നിലുള്ളത്. സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ അഭാവമാണ് വലിയ പ്രശ്‌നം. പിന്നാലെ ശ്രേയസ് അയ്യര്‍ക്കും പരിക്കേറ്റ് ടൂര്‍ണമെന്റ് നഷ്ടമാവുമെന്നുറപ്പായി.
ഇവരുടെ ഉത്തമ പകരക്കാരെ കണ്ടെത്തുക ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും ഫോമും പ്രശ്‌നം. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെയെല്ലാം പ്രകടനം കണ്ടറിയണം.
എന്നാല്‍ ഓസീസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ഇന്ത്യയുടെ സ്പിന്നര്‍മാരാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ സ്പിന്‍ മികവ് കംഗാരുക്കള്‍ക്ക് വലിയ തലവേദനയാവുമെന്നുറപ്പ്.
ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ ബൗളിങ് വീഡിയോ കണ്ട് ഓസീസ് ടീം പഠിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ അക്ഷര്‍ തിളങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓസീസ് അക്ഷറിനെ കരുതി ഇറങ്ങുന്നത്.

അക്ഷറിന്റെ ഫുട് സ്റ്റെപ് കണ്ട് പഠിക്കുന്നു
അക്ഷര്‍ പട്ടേലിന്റെ ബൗളിങ് ആക്ഷന്‍ ലളിതമാണ്. എന്നാല്‍ തന്റെ ഫുട് സ്റ്റെപുകളില്‍ വ്യത്യസ്തത കൊണ്ടുവരുന്നതിലൂടെയാണ് അക്ഷര്‍ വിജയം കാണുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ടെന്നതാണ് വസ്തുത.
അതുകൊണ്ട് തന്നെ ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ അക്ഷര്‍ പട്ടേലിന്റെ ഫുട് സ്റ്റെപിന്റെ വ്യത്യസ്തത ഓസീസ് ബാറ്റ്‌സ്മാന്‍ കണ്ട് പഠിക്കുകയാണ്. വലിയ ടേണ്‍ കണ്ടെത്താന്‍ കഴിവുള്ള അക്ഷര്‍ തുടര്‍ച്ചയായി സ്റ്റംപിന് ആക്രമിക്കുന്ന താരമാണ്. ഇത് ഓസീസിനെ പ്രയാസപ്പെടുത്താന്‍ സാധ്യത കൂടുതല്‍.
Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

ഇംഗ്ലണ്ട് പരമ്പരയില്‍ അക്ഷര്‍ മിന്നിച്ചു
ഇന്ത്യ ടെസ്റ്റിലേക്ക് അധികം പരിഗണിക്കാതിരുന്ന താരമാണ് അക്ഷര്‍ പട്ടേല്‍. എന്നാല്‍ 2021ല്‍ ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോള്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി അക്ഷര്‍ പ്ലേയിങ് 11 സ്ഥാനം പിടിച്ചു. ലഭിച്ച അവസരം താരം നന്നായി മുതലാക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെ വട്ടം കറക്കുന്ന ബൗളിങ് പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇൗ കണക്കുകളാണ് അക്ഷറിനെ ഓസീസ് ഭയപ്പെടാന്‍ കാരണം.
Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

അക്ഷര്‍ പ്ലേയിങ് 11 ഉണ്ടാവുമോ?
അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങിയാലും അക്ഷര്‍ പ്ലേയിങ് 11 എത്താന്‍ സാധ്യത കുറവാണ്. ഒന്നാം സ്പിന്നറായി ഇന്ത്യ ആര്‍ അശ്വിനെ പരിഗണിക്കും.
രണ്ടാം സ്പിന്നറായി രവീന്ദ്ര ജഡേജക്കാവും അവസരം. ഫിറ്റ്‌നസ് വീണ്ടെടുത്ത ജഡേജ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി തിളങ്ങിയിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെങ്കില്‍ ഇന്ത്യ ജഡേജക്ക് മടങ്ങിവരവിന് അവസരം നല്‍കിയേക്കും.
മൂന്നാം സ്പിന്നറായി അക്ഷര്‍ പട്ടേലിനെ പരിഗണിക്കണമെങ്കില്‍ കുല്‍ദീപ് യാദവിനെ തഴയണം. മികച്ച ഫോമിലുള്ള കുല്‍ദീപിനെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യതയില്ല. എന്നാല്‍ കരുത്തരായ ഓസീസിന് മികച്ച ബൗളര്‍മാരുണ്ട്. ഇത് പരിഗണിച്ച് ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ ഇന്ത്യ ആഗ്രഹിച്ചാല്‍ അക്ഷറിന് അവസരം ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications