IND vs AUS: കോലിയെ സ്ഥിരം ഓപ്പണറാക്കണോ?, വേണ്ടേ വേണ്ട!, കാരണം പറഞ്ഞ് സെവാഗ്

ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ കാണാതെയുള്ള പുറത്താവലിന് പിന്നാലെ വലിയ അഴിച്ചുപണിക്കാണ് ടീം മാനേജ്‌മെന്റൊരുങ്ങുന്നത്. മോശം ഫോമിലുള്ള പല താരങ്ങളുടെയും ചീട്ടുകീറാനും ബാറ്റിങ് ഓഡറുകളില്‍ മാറ്റം വരാനുമുള്ള സാധ്യത കൂടുതലാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. രോഹിത്തിനും കെ എല്‍ രാഹുലിനും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല.
എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേ രോഹിത് വിശ്രമം എടുത്തപ്പോള്‍ രാഹുലും വിരാട് കോലിയും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ട് പേരും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെ ടി20 ലോകകപ്പിലും വരാനിരിക്കുന്ന ടി20 പരമ്പരകളിലും ഇന്ത്യ വിരാട് കോലി-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇറക്കണമെന്ന ആവിശ്യം ഉയര്‍ന്നുകേട്ടു. പല പ്രമുഖരും ഇതിനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു.

ഇപ്പോഴിതാ കോലിയെ രോഹിത്തിനൊപ്പം സ്ഥിരം ഓപ്പണറാക്കണോയെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കോലിയെ ഇന്ത്യ ടി20യിലെ സ്ഥിരം ഓപ്പണാക്കേണ്ട നിലപാടാണ് സെവാഗിനുള്ളത്. ഇതിന്റെ കാരണവും സെവാഗ് പറയുന്നു. 'കോലിയെ ഇന്ത്യ ടി20യില്‍ സ്ഥിരം ഓപ്പണറാക്കേണ്ട. സച്ചിനും ദ്രാവിഡും ചേര്‍ന്ന് ടെസ്റ്റില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.
രണ്ട് പേരും 3 ഇന്നിങ്‌സില്‍ ഓപ്പണറായിട്ടുണ്ട്. ഇതില്‍ ദ്രാവിഡ് ഒരു മത്സരം 160-170 റണ്‍സ് നേടിയെന്നാണ് ഓര്‍മ. ഓപ്പണിങ്ങില്‍ 400 റണ്‍സിനടുത്ത് കൂട്ടുകെട്ട് സൃഷ്ടിക്കാനും സാധിച്ചിരുന്നു. ഇതോടെ ഇവരെ സ്ഥിരം ഓപ്പണറാക്കണം എന്ന് പറയാനാവുമോ?. രോഹിത് ഇല്ലാത്തതിനാലാണ് കോലിയെ ഓപ്പണറാക്കിയത്. കോലി മൂന്നാം നമ്പറില്‍ത്തന്നെ കളിക്കുന്നതാണ് നല്ലത്'-സെവാഗ് പറഞ്ഞു.
ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രാഹുലിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാവുന്നില്ല. അഇഫ്ഗാനിസ്ഥാനെതിരേ 150 പ്ലസ് സ്‌ട്രൈക്കറേറ്റില്‍ രാഹുല്‍ ഫിഫ്റ്റി നേടിയെങ്കിലും ഇതിനെയൊരു തിരിച്ചുവരവായി പരിഗണിക്കാനാവില്ല. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ രാഹുലിന്റെ പ്രകടനം വിലയിരുത്തിയാലും ഓപ്പണിങ്ങിലെ മാറ്റം തീരുമാനിക്കുക.

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് പവര്‍പ്ലേ മുതലാക്കി കളിക്കുന്ന ഓപ്പണര്‍മാരെ ആവിശ്യമാണ്. രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ കടന്നാക്രമിക്കുന്ന താരമാണെങ്കിലും നായകനെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കൂടുതല്‍ ആക്രമിക്കേണ്ടിയിരിക്കുന്നു. കോലി ഫോമിലേക്കെത്തിയതോടെ അദ്ദേഹത്തെ ഓപ്പണിങ്ങിലേക്കെത്തിച്ചാല്‍ ടീമിനത് ഗുണം ചെയ്യാന്‍ സാധ്യതയേറെയാണ്
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ റണ്‍സ് നേടി കോലി ഫോമിലേക്കെത്തിയാല്‍ 20 ഓവര്‍ വരെ നിന്ന് കളിക്കാനും വലിയ സ്‌കോര്‍ നേടാനും സാധിച്ചേക്കും. കോലി ക്രീസില്‍ നില്‍ക്കുന്നത് സഹതാരങ്ങള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കിയേക്കും. എന്നാല്‍ ഓപ്പണിങ്ങിലിറങ്ങി കോലി പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യയെ അത് വലിയ രീതിയില്‍ തളര്‍ത്തും. അതുകൊണ്ട് തന്നെ കോലിയെ ഓപ്പണിങ്ങില്‍ ഇറക്കി സാഹസത്തിന് ഇന്ത്യ തയ്യാറായേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications