IND vs AUS T20: 'ചേസ് മാസ്റ്റര്‍', റെക്കോഡുകള്‍ വാരിക്കൂട്ടി കോലി, ദ്രാവിഡിനെയും കടത്തിവെട്ടി

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു പന്തും ആറ്് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് വിജയം നേടിയെടുത്തത്. സൂര്യകുമാര്‍ യാദവിന്റെയും (69) വിരാട് കോലിയുടെയും (63) വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ഇന്ത്യയുടെ മുന്‍ നായകന്‍ കോലി അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന് ഇന്ത്യക്ക് വിജയമുറപ്പിച്ച ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. 48 പന്തില്‍ 3 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലിയുടെ തകര്‍പ്പന്‍ പ്രകടനം. നിരവധി റെക്കോഡുകളാണ് കോലി മൂന്നാം ടി20യിലെ പ്രകടനത്തോടെ സ്വന്തമാക്കിയത്. ഇതില്‍ പ്രധാനപ്പെട്ടത് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡിനെ മറികടന്നതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി കോലി മാറിയിരിക്കുകയാണ്. 24078 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 24064 റണ്‍സായിരുന്നു ദ്രാവിഡ് നേടിയിരുന്നത്. 34357 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ കോലി അഞ്ചാം സ്ഥാനത്താണ്. ഇതില്‍ 196ാം തവണയാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 പ്ലസ് സ്‌കോര്‍ നേടുന്നത്. രാഹുല്‍ ദ്രാവിഡ് 194 തവണ ഈ നേട്ടത്തിലെത്തി. 264 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
റണ്‍ചേസില്‍ കോലിയുടെ മികവ് പകരം വെക്കാനില്ലാത്തതാണ്. മോശം ഫോമില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ കോലി റണ്‍ ചേസിങ്ങിലെ തന്റെ പഴയ മികവിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ടി20 റണ്‍ ചേസില്‍ കോലി ഇത് 19ാം തവണയാണ് 50 പ്ലസ് റണ്‍സ് നേടുന്നത്. 16 തവണ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തും 12 തവണ ഈ നേട്ടത്തിലെത്തിയ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമാണ്.
T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

വിജയകരമായ ടി20 റണ്‍ചേസില്‍ കോലിയുടെ ശരാശരിയും ഞെട്ടിക്കുന്നതാണ്. 90.35 ആണ് റണ്‍ചേസിങ്ങില്‍ കോലിക്കുള്ളത്. ജോസ് ബട്‌ലര്‍ (78.33), അലക്‌സ് ഹെയ്ല്‍സ് (65.80), മുഹമ്മദ് റിസ്വാന്‍ (60.15) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്. കോലിയുടെ മിന്നും ഫോം ഇന്ത്യക്ക് ലോകകപ്പില്‍ വലിയ പ്രതീക്ഷ നല്‍കുന്നു. മൂന്ന് വര്‍ഷത്തോളമായി നിറം മങ്ങിയിരുന്ന കോലിയുടെ ശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ മികച്ച റെക്കോഡുള്ള കോലി എട്ടാം ടി20 ഫിഫ്റ്റിയാണ് കംഗാരുക്കള്‍ക്കെതിരേ നേടിയത്. ഓസ്‌ട്രേലിയയിലും മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാം. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയാണ്. കോലിക്ക് ഇതിലും മികവ് കാട്ടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ടി20 ലോകകപ്പിന് മുമ്പ് കോലിയുടെ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.
T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 36 പന്തില്‍ 5 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 69 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഇതില്‍ അദ്ദേഹം കളിച്ച പല ഷോട്ടുകളും നിര്‍വചിക്കുക പ്രയാസം. മറ്റാര്‍ക്കും എളുപ്പത്തില്‍ കളിക്കാന്‍ സാധിക്കാത്ത ഷോട്ടുകളാണ് സൂര്യയുടേത്. 191.66 സ്‌ട്രൈക്കറേറ്റില്‍ സൂര്യ കാഴ്ചവെച്ച ബാറ്റിങ് വെടിക്കെട്ടാണ് മത്സരഫലത്തെ മാറ്റിമറിച്ചതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications