Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഷമിക്കും സഞ്ജുവിനും വിളിയെത്തും?, ആവേശ് പുറത്താവും, ഇന്ത്യയുടെ സാധ്യതാ ടീം

1

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പോരാട്ടത്തിന് ശേഷം ടീമിനെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയാണ്. ഇന്ത്യ വേദിയാവുന്ന മൂന്ന് മത്സര പരമ്പരയെ വളരെ പ്രധാന്യത്തോടെയാണ് ടീം കാണുന്നത്. കാരണം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് വേദിയാവുന്നത് ഓസ്‌ട്രേലിയയാണ്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരേ പരമ്പര ടി20 കളിക്കുന്നത് ഇന്ത്യയെ ലോകകപ്പ് മുന്നൊരുക്കത്തില്‍ വളരെയധികം സഹായിച്ചേക്കും.

ഈ മാസം 20ന് മൊഹാലിയിലാണ് പരമ്പര ആരംഭിക്കുന്നത്. 23ന് നാഗ്പൂരില്‍ രണ്ടാം മത്സരവും 25ന് ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. ഓസീസ് പരമ്പരക്കും ടി20 ലോകകപ്പിനുമായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓസീസ് പരമ്പരയും കളിച്ചേക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന സാധ്യതാ ടീം പരിശോധിക്കാം.

1

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരെത്തന്നെ മുഖ്യ ഓപ്പണര്‍മാരായി പരിഗണിച്ചാവും ഇന്ത്യ തന്ത്രം മെനയുക. ടി20 ലോകകപ്പിന് മുമ്പ് രോഹിത്തിനും രാഹുലിനും ഓപ്പണര്‍മാരെന്ന നിലയില്‍ വലിയ പരീക്ഷണം തന്നെയാവും ഈ പരമ്പര. ഇന്ത്യ ബാക്കപ്പ് ഓപ്പണറായി ആരെ പരിഗണിക്കുമെന്നതാണ് ചോദ്യം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓപ്പണറെ പരിഗണിക്കാന്‍ സാധ്യതയില്ല.

ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലി ടീമില്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യരെ ഇന്ത്യ ഒഴിവാക്കിയേക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യ ബാക്കപ്പ് താരമായാണ് ശ്രേയസിനെ പരിഗണിച്ചത്. ഇന്ത്യക്ക് ടി20യില്‍ വലിയ വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുന്ന താരമല്ല ശ്രേയസ്. അതുകൊണ്ട് തന്നെ ശ്രേയസിന്റെ കസേര തെറിച്ചേക്കും. സഞ്ജു സാംസണെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

2

ഏഷ്യാ കപ്പില്‍ ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. സൂര്യകുമാര്‍ യാദവ് ടീമിന്റെ അഭിവാജ്യ ഘടകമായി തുടരുമ്പോള്‍ റിഷഭ് പന്തും ടീമിലെ നിര്‍ണ്ണായക താരമായി തുടരും. ടി20യില്‍ മോശം റെക്കോഡാണ് താരത്തിന്റേതെങ്കിലും ഇന്ത്യ പെട്ടെന്ന് റിഷഭിനെ തഴയില്ല. ദിനേഷ് കാര്‍ത്തികും ടീമില്‍ ഇടം പിടിക്കുമെന്നുറപ്പ്. ദീപക് ഹൂഡയും ഹര്‍ദിക് പാണ്ഡ്യയും ടീമില്‍ ഇടം പിടിക്കുമ്പോള്‍ രവീന്ദ്ര ജഡേജക്ക് പരിക്കിനെത്തുടര്‍ന്ന് പരമ്പര നഷ്ടമായേക്കും. പകരം അക്ഷര്‍ പട്ടേല്‍ തുടര്‍ന്നേക്കും.

3

സ്പിന്‍ നിരയില്‍ ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ്, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ തുടര്‍ന്നേക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ ഇവരും ഭാഗമാണ്. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ദീപക് ചഹാറും അര്‍ഷദീപ് സിങ് ഇടം പിടിച്ചേക്കും. തല്ലുകൊള്ളിയായ ആവേശ് ഖാനെ ഇന്ത്യ ഒഴിവാക്കുമെന്നുറപ്പ്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല.

ഇന്ത്യയുടെ പേസ് നിരയില്‍ അനുഭവസമ്പന്നനരായ പേസ് ബൗളര്‍മാരുടെ കുറവുണ്ട്. ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും പരിക്ക് മുന്നില്‍ക്കണ്ട് ഇന്ത്യക്ക് മറ്റൊരു സീനിയര്‍ പേസറെക്കൂടി ടീമിനൊപ്പം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരം ഷമിയാണ്. അവസാന ഐപിഎല്ലില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഷമിക്ക് സാധിച്ചിരുന്നു.

IND vs PAK: രോഹിത് എന്തുകൊണ്ട് ഫോം ഔട്ടാകുന്നു?, കാരണം ഒന്ന് മാത്രം-അക്തര്‍

4

ബുംറയും ഹര്‍ഷലും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് താരങ്ങളും ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ നിര്‍ണ്ണായകമായവരാണ്. എന്നാല്‍ 20ന് മുമ്പ് ഇരുവരും ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വിശ്രമം നല്‍കി ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറെടുപ്പിക്കാനാണ് സാധ്യത.

സാധ്യതാ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, സഞ്ജു സാംസണ്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Tuesday, September 6, 2022, 16:44 [IST]
Other articles published on Sep 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+