Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിക്‌സര്‍ കിങ്ങായി ഹിറ്റ്മാന്‍, ഗപ്റ്റിലിനെ കടത്തിവെട്ടി, വമ്പന്‍ റെക്കോഡ്

1

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പൊടിപൂരമാണ് ആരാധകര്‍ കണ്ടത്. 20 പന്തില്‍ പുറത്താവാതെ 46 റണ്‍സ് നേടിയ രോഹിത് നാല് വീതം സിക്‌സും ഫോറുമാണ് പറത്തിയത്. ഇതോടെ വമ്പന്‍ റെക്കോഡിലേക്കും രോഹിത് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമെന്ന വമ്പന്‍ റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. നിലവില്‍ 176 സിക്‌സാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്.

172 സിക്‌സുകള്‍ നേടിയ ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ റെക്കോഡാണ് രോഹിത് തകര്‍ത്തത്.
പരമ്പരയില്‍ ഒരു മത്സരം കൂടി ശേഷിക്കെ സിക്‌സറില്‍ കൂടുതല്‍ വലിയ റെക്കോഡിലേക്ക് രോഹിത് എത്തിയേക്കും. 124 സിക്‌സറുമായി യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 120 സിക്‌സര്‍ നേടിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നാലാം സ്ഥാനത്താണ്.

1

നിലവില്‍ ടെസ്റ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ ബ്രണ്ടന്‍ മക്കല്ലവും ഏകദിനത്തില്‍ ഷാഹിദ് അഫ്രീദിയും ടി20യില്‍ രോഹിത് ശര്‍മയും സിക്‌സറില്‍ റെക്കോഡിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരിലും രോഹിത്താണ് തലപ്പത്ത്. ഇന്ത്യന്‍ നായകനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ത്യന്‍ നായകന്റെ ബാറ്റിങ് പ്രകടനം ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

എന്നാല്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ട്. ഹര്‍ഷല്‍ പട്ടേലിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഇന്ന് രണ്ട് ഓവറില്‍ 32 റണ്‍സാണ് ഹര്‍ഷല്‍ വിട്ടുകൊടുത്തത് ഒരു വിക്കറ്റ് പോലും നേടിയില്ല. ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ താരമായി ഹര്‍ഷല്‍ മാറിയിരിക്കുന്നു. 31 സിക്‌സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

2

രണ്ടാം സ്ഥാനത്തുള്ള റൊമാരിയോ ഷിഫേര്‍ഡ് 23 സിക്‌സും മൂന്നാം സ്ഥാനത്തുള്ള ആവേശ് ഖാനും ജേസന്‍ ഹോള്‍ഡറും 21 സിക്‌സും വഴങ്ങി. ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യ യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ 20 സിക്‌സുകളും വഴങ്ങി. ഈ കണക്കുകള്‍ ഇന്ത്യയുടെ ബൗളിങ്ങിലെ പോരായ്മ തുറന്ന് കാട്ടുന്നതാണെന്ന് പറയാം.

മറ്റൊരു റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 ജയം നേടുന്ന ടീമായി ഇന്ത്യ മാറിയിരിക്കുന്നു. 20 സിക്‌സുകളാണ് അദ്ദേഹം പറത്തിയത്. 2021ല്‍ പാകിസ്താന്‍ 20 ജയം നേടിയിരുന്നു. ഞായറാഴ്ച ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഒരു വര്‍ഷം കൂടുതല്‍ ടി20 ജയമെന്ന റെക്കോഡില്‍ ഇന്ത്യക്ക് തലപ്പത്തെത്താം.

ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

3

രണ്ടാം ടി20യില്‍ 6 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 91 റണ്‍സ് വിജയലക്ഷ്യം നാല് പന്തും 6 വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മയുടെ (20 പന്തില്‍ 46*) വെടിക്കെട്ടും ദിനേഷ് കാര്‍ത്തികിന്റെ (2 പന്തില്‍ 10*) സൂപ്പര്‍ ഫിനിഷിങ്ങുമാണ് ഇന്ത്യക്ക് ആവേശ ജയമൊരുക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1 ഒപ്പമെത്തി.

Story first published: Friday, September 23, 2022, 23:39 [IST]
Other articles published on Sep 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+