IND vs AUS: മുഹമ്മദ് ഷമി കളിച്ചേക്കില്ല, പകരക്കാരനാവാന്‍ ഉമേഷ് യാദവ്!, അപ്രതീക്ഷിത നീക്കം

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സര ടി20 പരമ്പര 20ന് ആരംഭിക്കാന്‍ പോവുകയാണ്. ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന പരമ്പരയാണിത്. ലോകകപ്പിനുള്ള പ്ലേയിങ് 11 തീരുമാനിക്കാനുള്ള ഇന്ത്യയുടെ നിര്‍ണ്ണായക പരമ്പരയെന്ന് ഇന്ത്യയുടെ ഓസീസ് ടി20 പരമ്പരയെ വിലയിരുത്താം. ഇപ്പോഴിതാ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ഇന്ത്യയുടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരമ്പര നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അസുഖബാധയെത്തുടര്‍ന്നാണ് അദ്ദേഹം പരമ്പരയില്‍ നിന്ന് പിന്മാറുന്നത്. ഇന്ത്യ ടി20 ലോകകപ്പിലേക്ക് ബാക്കപ്പ് താരമായാണ് ഷമിയെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഓസീസ് പരമ്പരയിലെയടക്കം പ്രകടനം വിലയിരുത്തി ഇന്ത്യ ഷമിയെ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി താരത്തിന് വിട്ടുനില്‍ക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

മുഹമ്മദ് ഷമിയുടെ പകരക്കാരനായി ഇന്ത്യ സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം ഉമേഷ് യാദവ് ഒരു ടി20 മത്സരം പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. ഏഴ് ടി20കള്‍ മാത്രം ഇന്ത്യക്കായി കളിച്ചിട്ടുള്ള ഉമേഷ് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ഉമേഷ് യാദവ്. നല്ല പേസും സ്വിങ്ങുമുള്ള ബൗളറാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാറില്ല. അവസാന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഉമേഷ് തിളങ്ങിയിരുന്നു. 34കാരനായ ഉമേഷിനെ ഇന്ത്യ വലിയ ഇടവേളക്ക് ശേഷം ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചുവിളിക്കുന്നതിലും നല്ലത് യുവതാരത്തിന് അവസരം നല്‍കുന്നതായിരുന്നുവെന്ന അഭിപ്രായം ഇതിനോടകം പലരും പങ്കുവെച്ചിട്ടുണ്ട്.
സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

മുഹമ്മദ് ഷമി ഇന്ത്യക്കായി 2021ലെ ടി20 ലോകകപ്പില്‍ കളിച്ചിരുന്നു. അതിന് ശേഷം വലിയ പിന്തുണ ടി20യില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ നിന്നും ഷമിയെ തഴഞ്ഞിരുന്നു. മോശം പ്രകടനം നടത്തി ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഷമിയെ തിരികെ എത്തിക്കണമെന്ന് പറയുന്നവര്‍ ഏറെയായിരുന്നു. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള ബൗളറെ ഇന്ത്യക്ക് ആവിശ്യമായിരുന്നു. അതുകൊണ്ടാണ് ഷമിയെ വീണ്ടും ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചത്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഷമിയെപ്പോലൊരു ബൗളറെ അത്യാവശ്യമാണ്. ഓസീസ് സാഹചര്യത്തില്‍ നല്ല പേസും സ്വിങ്ങുമുണ്ട്. ഷമിക്ക് ഈ രണ്ട് ഗുണങ്ങളുമുണ്ട്. പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ മിടുക്കനായ ബൗളറാണ് ഷമി. എന്നാല്‍ ഇക്കോണമി നോക്കുമ്പോള്‍ അല്‍പ്പം നിരാശപ്പെടും. എന്തായാലും ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ബൗളറാണ് ഷമി.
T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

ഇന്ത്യന്‍ ടീം-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications