IND vs AUS T20: ഇന്ത്യക്ക് വലിയ പ്രശ്‌നങ്ങളില്ല, ബുംറ എത്തിയാല്‍ ജയിക്കും!, സഞ്ജയ് പറയുന്നു

ഏഷ്യാ കപ്പിലെ നാണംകെട്ട തോല്‍വികള്‍ക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് അതിലും വലിയ നാണക്കേടാണ്. 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടും ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റു. സ്വന്തം തട്ടകത്തില്‍ ഇത്രയും ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനാവാത്തത് വലി. വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്കവരും ഓസീസ് പരമ്പര കളിക്കാനുണ്ട്.
അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ജയിക്കാത്ത ടീമുകൊണ്ട് ഇന്ത്യ ലോകകപ്പിന് പോകുന്നതില്‍ കാര്യമില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യന്‍ ടീമിനെതിരേ വലിയ വിമര്‍ശനം ഉയരുമ്പോഴും ഇന്ത്യന്‍ ടീമില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ജസ്പ്രീത് ബുംറ തിരിച്ചെത്തിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍.

'ജസ്പ്രീത് ബുംറയുടെ വരവ് ഇന്ത്യയുടെ ബൗളിങ് നിരക്ക് പുത്തന്‍ ഉണര്‍വേകും. കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ബുംറ കടന്ന് പോകുന്നത്. യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവാണ് ബുംറയുടെ ശക്തി. ആദ്യ മത്സരത്തില്‍ രണ്ട് ടീമിന്റെയും ബൗളര്‍മാര്‍ ശ്രമിച്ചത് യോര്‍ക്കര്‍ എറിയാനാണ്. എന്നാല്‍ സ്ഥിരതയോടെ അത് ചെയ്യാന്‍ അവര്‍ക്കായില്ല. എന്നാല്‍ ബുംറക്ക് അതിന് സാധിക്കുന്നു. മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന ബുംറ ഡെത്ത് ഓവറുകളില്‍ ബൗണ്‍സര്‍കൊണ്ടും യോര്‍ക്കര്‍കൊണ്ടും ബാറ്റ്‌സ്മാനെ കുഴപ്പിക്കം'-സഞ്ജയ് പറഞ്ഞു.
എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ബുംറയുടെ വരവ്. അദ്ദേഹത്തിന്റെ യോര്‍ക്കര്‍ എറിയാനുള്ള മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പരിക്കിന് ശേഷമുള്ള മടങ്ങിവരവായതിനാല്‍ താളം കണ്ടെത്താന്‍ ബുംറക്ക് പ്രയാസപ്പെടേണ്ടി വരും. ഇടവേളയെടുത്ത് തിരിച്ചെത്തുമ്പോള്‍ ബുംറ ഫോമിലേക്കെത്താന്‍ പൊതുവേ പ്രയാസപ്പെടാറുണ്ട്.
രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയെ വിജയവഴിയിലേക്കെത്തിക്കുമെന്ന് കരുതാനാവില്ല. അതിന്റെ കാരണങ്ങള്‍ നിരവധിയാണ്. ബാറ്റിങ് നിരയുടെ സ്ഥിരതയാണ് ഒരു പ്രശ്‌നം. മറ്റൊരു പ്രശ്‌നം ബൗളിങ് നിരയിലാണ്. ബുംറയെത്തിയാലും പിന്തുണ നല്‍കാന്‍ ആരെന്നതാണ് ചോദ്യം. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ തല്ലുകൊള്ളികളായി മാറുന്നു. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനും പ്രതീക്ഷക്കൊത്ത പ്രകടനം കാട്ടാന്‍ സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ബുംറയെക്കൊണ്ട് തന്നെ സാധിക്കുമെന്ന് കരുതാനാവില്ല. പേസ് നിരയില്‍ മറ്റുള്ളവരുടെ വലിയ പിന്തുണകൂടി വേണം. ആത്മവിശ്വാസം ഇല്ലാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ അവരില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് തന്നെ വിജയവഴിയിലേക്ക് മടങ്ങിയെത്തുക ഇന്ത്യക്ക് പ്രയാസമായിരിക്കുമെന്ന് പറയാം.
IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. കരുത്തുറ്റ ബാറ്റിങ് നിരയുള്ള ഓസ്‌ട്രേലിയയെ ഇതേ ബൗളിങ് നിരയോടെ നേരിടുക ഇന്ത്യക്ക് പ്രയാസമാണ്. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അനുഭവസമ്പന്നരായ ബൗളര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. എന്നാല്‍ അവര്‍ക്ക് കരുത്തിനൊത്ത് ഉയരാനാവുനില്ലെന്നതാണ് പ്രശ്‌നം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications