IND vs AUS T20: കോലിയെ എഴുതിത്തള്ളാനോ,ആര്‍ക്ക് സാധിക്കും?, അപൂര്‍വ്വ ധൈര്യം വേണം-ഫിഞ്ച്

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സര ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന പ്രധാന ടൂര്‍ണമെന്റെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ഇരു ടീമുകളും പരമ്പരയെ കാണുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നില്‍. തട്ടകത്തിലാണ് മത്സരമെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. സൂപ്പര്‍ താരങ്ങളുടെ ഫോം തന്നെയാണ് പ്രധാന തലവേദന. ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് ഓസീസ് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്.
ഇന്ത്യക്ക് പല കാര്യങ്ങളും വലിയ ഭീഷണി ഉയര്‍ത്തുമ്പോഴും ആശ്വാസമായി ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിരാട് കോലിയുടെ തിരിച്ചുവരവാണ്. മോശം ഫോമിലായിരുന്ന കോലി ഏഷ്യാ കപ്പില്‍ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമടക്കം 276 റണ്‍സാണ് നേടിയത്. കോലി ഫോമിലേക്കെത്തിയത് വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

ഇപ്പോഴിതാ പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ മുന്‍ നായകനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. കോലിയെ എഴുതിത്തള്ളാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നും അപൂര്‍വ്വ ധൈര്യം അതിന് വേണമെന്നുമാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്. 'ഏത് ഘട്ടത്തിലും കോലിയെ എഴുതിത്തള്ളാന്‍ തയ്യാറാകുന്നവന്‍ അപൂര്‍വ്വ ധൈര്യശാലിയാവും.
കഴിഞ്ഞ 15 വര്‍ഷത്തോളമായി അവന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണവന്‍. ടി20 ക്രിക്കറ്റില്‍ വളരെ കാലത്തെ അനുഭവസമ്പത്തിലൂടെയാണ് അവന്‍ തന്റെ കരിയര്‍ വളര്‍ത്തിയത്. വിരാടിനെതിരേ ഇറങ്ങുമ്പോള്‍ സാധിക്കുന്ന എല്ലാ തയ്യാറെടുപ്പുകളും ആവിശ്യമാണ്'-ആരോണ്‍ ഫിഞ്ച് പറഞ്ഞു.
IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

സമീപകാലത്തായി മോശം ഫോമിലാണ് ഫിഞ്ച്. ഏകദിന പരമ്പരയില്‍ അവസാനം കളിച്ച മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോള്‍ ഫിഞ്ചിന് കളിച്ച് മികവ് കാട്ടേണ്ടതായുണ്ട്. 'കരിയറില്‍ എപ്പോഴും ഇത്തരം വിമര്‍ശനങ്ങളെ നേരിടേണ്ടി വരും. ടി20യിലെ ഫോം കഴിഞ്ഞ കാലയളവിലെല്ലാം മികച്ചതായിരുന്നുവെന്നാണ് കരുതുന്നത്. ഏകദിനത്തിലെ ഫോം ടി20യിലേതുമായി താരതമ്യം ചെയ്യരുത്. രണ്ടും വ്യത്യസ്തമാണ്. രണ്ട് ശൈലിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പരമ്പരക്കായി ആവേശത്തോടെ കാത്തിരിക്കുന്നു'-ഫിഞ്ച് പറഞ്ഞു.
ഇത്തവണ തകര്‍പ്പന്‍ ടീമുമായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലിറങ്ങുന്നത്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഓസീസ് ടീമില്‍ ഇത്തവണ എടുത്തു പറയേണ്ട താരം ടി ഡേവിഡാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തിളങ്ങുന്ന താരത്തിന് ഓസീസ് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കുമെന്നുറപ്പാണ്. ടി20 ലോകകപ്പിലും ടിം ഡേവിഡ് ഓസീസ് നിരയിലുണ്ടാവും.
IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

'ഞങ്ങളിതുവരെ പ്ലേയിങ് 11 തീരുമാനിച്ചിട്ടില്ല. വിക്കറ്റിന്റെ സാഹചര്യം മനസിലാക്കിയാവും ഇത് തീരുമാനിക്കുക. എന്നാല്‍ ടിം ഡേവിഡിനെപ്പോലെ അത്ഭുതപ്പെടുത്തുന്ന ചില താരങ്ങള്‍ ഇത്തവണയുണ്ട്. കരുത്തനായ താരമാണവന്‍. കളിച്ചിടത്തെല്ലാം ഈ മികവ് കാട്ടാന്‍ അവനായി. വലിയ മനോഭാവത്തോടെയാണ് അവനെത്തുന്നത്. മികച്ച ഓള്‍റൗണ്ടറാണവന്‍. അവന്റെ ഓസീസ് ടീമിനൊപ്പമുള്ള പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്'-ആരോണ്‍ ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ഓസീസ് പോരാട്ടം എപ്പോഴും വാശിയേറിയതാണ്. രണ്ട് ടീമിലും നിരവധി മികച്ച താരങ്ങളുണ്ട്. ഓസീസ് ടീമിലെ മിക്കവര്‍ക്കും ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യക്ക് തലവേദനയാണ്. ഷമിക്ക് പകരക്കാരനായി ഇന്ത്യ ഉമേഷ് യാദവിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്കും ഓസ്‌ട്രേലിയക്കും മികച്ച മുന്നൊരുക്കം നടത്താനുള്ള പരമ്പരയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications