
'ഐപിഎല്ലിലൂടെ തന്റെ മികവ് എന്തെന്ന് ഹര്‍ഷല്‍ പട്ടേല്‍ തെളിയിച്ചതാണ്. പ്രയാസമുള്ള ഓവറുകള്‍ എറിയാന്‍ മിടുക്കനാണ്. എന്നാല്‍ അര്‍ഷദീപിനെയും ഹര്‍ഷല്‍ പട്ടേലിനെയും ഇന്ത്യ ഒരുമിച്ച് ടീമിലേക്ക് പരിഗണിക്കുമോ. സത്യസന്ധമായി പറഞ്ഞാല്‍ അര്‍ഷദീപ് ഇന്ത്യക്കായി കളിക്കാന്‍ പാകമായെന്ന് ഞാന്‍ കരുതുന്നില്ല'-ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്. ടീമിന്റെ ബൗളിങ് നിരയുടെ സംതുലിതാവസ്ഥ പരിഗണിക്കുമ്പോള്‍ അര്‍ഷദീപിനെ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഏഷ്യാ കപ്പില്‍ അര്‍ഷദീപ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ന്യൂബോളില്‍ തിളങ്ങാനായില്ലെങ്കിലും ഡെത്ത് ഓവറില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഐപിഎല്ലിലും ഡെത്ത് ഓവറില്‍ താരം മികവ് കാട്ടിയിരുന്നു.
'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് അര്‍ഷദീപിനെ കളിപ്പിക്കേണ്ടതായുണ്ട്. കാരണം ടി20 ലോകകപ്പ് പദ്ധതികളില്‍ ഇപ്പോഴും അര്‍ഷദീപ് സജീവമാണ്. ഇന്ത്യ ലോകകപ്പില്‍ കളിപ്പിക്കാന്‍ സാധ്യതയുള്ള താരമെന്ന നിലയില്‍ ലോകകപ്പിന് മുമ്പ് പരമാവധി കളിപ്പിച്ച് ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ അര്‍ഷദീപിനെ ഇന്ത്യ ഓസീസ് പരമ്പരയില്‍ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.
ഇന്ത്യന്‍ ടീമിലേക്ക് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തുന്നത്. രണ്ട് പേര്‍ക്കും ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായാണ് ബുംറയും ഹര്‍ഷലും മടങ്ങിവരുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഓസീസ്, ദക്ഷിണാഫ്രിക്ക ടി20 പരമ്പര രണ്ട് പേര്‍ക്കും നിര്‍ണ്ണായകമാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

'ബുംറയും ഹര്‍ഷലും കുറച്ചുനാളുകളായി കളിക്കുന്നില്ല. ബുംറ ക്ലാസ് താരമാണ്. അതിവേഗത്തില്‍ പഴയ താളത്തിലേക്കെത്താനാവും. എന്നാല്‍ ചിലപ്പോള്‍ അല്‍പ്പം സമയം വേണ്ടിവരും. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ആറ് മത്സരങ്ങള്‍ ഫോമിലേക്കെത്താന്‍ ബുംറക്ക് നിര്‍ണ്ണായകമാണ്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ഏഷ്യാ കപ്പില്‍ ബൗളര്‍മാരുടെ മോശം പ്രകടനവും ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പറയാം. ബുംറ, ഹര്‍ഷല്‍ എന്നിവരുടെ മടങ്ങിവരവ് ലോകകപ്പില്‍ ഇന്ത്യയെ തുണക്കുമോയെന്നത് കണ്ടറിയാം.


Click it and Unblock the Notifications
