IND vs AUS: ആ മൂന്നു പേരും ഫ്‌ളോപ്പ്, ഒരാള്‍ക്കു പകരം സൂര്യയെ ഇറക്കൂ- പ്രതികരിച്ച് ഫാന്‍സ്

ബോര്‍ഡര്‍- ഗവാസ്തകര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പുറത്ത് ഇരുത്തിയതിനെതരേ ആരാധകരോഷം. നാഗ്പൂരിലെ ആദ്യ ടെസ്റ്റിലൂടെയായിരുന്നു അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ ഈ മല്‍സരത്തില്‍ ഒരിന്നിങ്‌സില്‍ മാത്രമേ സൂര്യക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. എട്ടു റണ്‍സെടുത്ത അദ്ദേഹം നതാന്‍ ലിയോണിന്റെ ഓവറില്‍ ബൗള്‍ഡാവുകയും ചെയ്തു.
ഫിറ്റ്‌നസ് വീണ്ടെടുത്ത് ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെയാണ് ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ സൂര്യയുടെ സ്ഥാനം തെറിച്ചത്. നേരത്തേ അഞ്ചാം നമ്പറില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ശ്രേയസില്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
ഒരേയൊരു ഇന്നിങ്‌സിലെ പ്രകടനം കൊണ്ടു മാത്രം ഒരു താരത്തിന്റെ ബാറ്റിങ് മികവ് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും സൂര്യയോടു ചെയ്തത് കടുത്ത അനീതിയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്.

ആ മൂന്നു പേര്‍ എന്ത് ചെയ്തു?
ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ വളരെയധികം വേദനിപ്പിക്കുന്നതാണ്. അവസാനത്തെ 26 ഇന്നിങ്‌സുകളില്‍ വെറും ആറെണ്ണത്തില്‍ മാത്രമേ ചേതേശ്വര്‍ പുജാര നന്നായി കളിച്ചിട്ടുള്ളൂ. അവസാനത്തെ 10 ടെസ്റ്റുകളെടുത്താല്‍ വിരാട് കോലിയുടെ ബാറ്റിങ് ശരാശരി 21 മാത്രമാണ്.
കെഎല്‍ രാഹുലിന്റെ ശരാശരിയും അടുത്ത കാലത്തായി വളരെയധികം മോശമാണ്. ഇവരിലൊള്‍ക്കു വിശ്രമം നല്‍കി സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്കു കളിപ്പിക്കാമായിരുന്നുവന്നും ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: സച്ചിന്റെ മരുമകനാവുമോ ഗില്‍ ? കാമുകി സാറ തന്നെ! വൈറലായി പുതിയ ചിത്രം

സെഞ്ച്വറിയടിച്ചാലും ഒഴിവാക്കും
കെഎല്‍ രാഹുല്‍ എന്തു തന്നെയായാലും കുഴപ്പമില്ല. ഇന്ത്യന്‍ ടീമില്‍ തന്നെയുണ്ടാവും. എന്നാല്‍ തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നെങ്കിലും സൂര്യകുമാര്‍ യാദവിനെ ഈ ടെസ്റ്റില്‍ ഇന്ത്യ ഒഴിവാക്കുമായിരുന്നു. കാരണം ശ്രേയസ് അയ്യരാണ് ടീമിലെ മികച്ച ബാറ്ററെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

സൂര്യ ഇനി ടെസ്റ്റ് കളിക്കില്ല
സൂര്യകുമാര്‍ യാദവിനു കരിയറില്‍ ഇനിയൊരു അവസരം കൂടി ടെസ്റ്റില്‍ ലഭിക്കുമെന്നു കരുതുന്നില്ല. കാരണം ഇന്ത്യന്‍ മധ്യനിരയില്‍ ഇപ്പോള്‍ ഒഴിവില്ല. ഇനി ആര്‍ക്കെങ്കിലും പരിക്കേറ്റെങ്കില്‍ മാത്രമേ സൂര്യക്കു നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ. ഇതു ഒരുപക്ഷെ സൂര്യയുടെ ടെസ്റ്റ് കരിയറിന്റെ അവസാനമായിരിക്കാം.ദുഖകരമായ കാര്യമാണിതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സൂര്യകുമാര്‍ യാദവിനോടു ഇന്ത്യ കാണിച്ചിരിക്കുന്നത് കടുത്ത അനീതി തന്നെയാണ്. കാരണം ഇന്ത്യക്കു വേണ്ടി കരിയറില്‍ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളൂവെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

രാഹുല്‍ എന്താണ് സ്‌പെഷ്യല്‍?
കെഎല്‍ രാഹുല്‍ വീണ്ടും കളിക്കുന്നു. ഒരേയൊരു മല്‍സരത്തിനു ശേഷം സൂര്യകുമാര്‍ യാദവിനെ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. സര്‍ഫറാസ് ഖാനെ ടീമിലെടുക്കാതിരുന്നതു പോലും സൂര്യ കാരണമാണ്.
എന്തുകൊണ്ടാണ് ടീം മാനേജ്‌മെന്റിന് രാഹുല്‍ ഇത്ര സ്‌പെഷ്യലെന്നു അറിയാന്‍ ആഗ്രഹമുണ്ട്. ഞാന്‍ കണ്ടതില്‍ വച്ച് എക്കാലത്തെയും മോശം ടീം സെലക്ഷനാണ് ഇതെന്നും ഒരു യൂസര്‍ തുറന്നടിച്ചു

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications