IND vs AUS: 0,0!, അതും ആദ്യ ബോളില്‍, സൂര്യയെക്കൊണ്ട് ഹോങ്കോങ്ങേ പറ്റൂ! വന്‍ വിമര്‍ശനം

ഏകദിന ക്രിക്കറ്റില്‍ വന്‍ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് ടി20 ഫോര്‍മാറ്റിലെ സൂപ്പര്‍ ഹീറോ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും താരം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരിക്കുകയാണ്.
മുംബൈയിലെ ആദ്യ കളിയിലെ പുറത്താവലിന്റെ റീപ്ലേയായിരുന്നു വിശാഖപട്ടണത്തെ രണ്ടാമങ്കത്തിലും കണ്ടത്. സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് സൂര്യയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
അഞ്ചാം ഓവറിലെ നാലാമത്തെ ബോളില്‍ നായകന്‍ രോഹിത് ശര്‍മപുറത്തായ ശേഷമാണ് സൂര്യ ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോളില്‍ ഡ്രൈവ് ചെയ്യാനാണ് താരം ശ്രമിച്ചത്.
പക്ഷെ ബോള്‍ പൂര്‍ണമായും മിസ് ചെയ്തപ്പോള്‍ നേരെ പാഡിലാണ് പതിച്ചത്. പിന്നാലെ സ്റ്റാര്‍ക്കും ഓസീസ് താരങ്ങളും അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.
സ്തബ്ധനായി അല്‍പ്പസമയം നിന്ന സൂര്യ ക്രീസ് വിടുകയുമായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ വിരാട് കോലിയുടെ അഭിപ്രായം തേടിയ ശേഷം അദ്ദേഹം റിവ്യു എടുക്കേണ്ടതില്ലെന്ന തീരുമാനമെടുക്കുകായിരുന്നു.
ശ്രേയസ് അയ്യരുടെ അഭാവമണ് രണ്ടാമത്തെ മാച്ചിലും സൂര്യക്കു പ്ലെയിങ് ഇലവനില്‍ അവസരം നേടിക്കൊടുത്തത്. പക്ഷെ ഒരിക്കല്‍ക്കൂടി അദ്ദേഹം ഇതു തട്ടിത്തെറിപ്പിക്കുകയായുരുന്നു.
ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ദയനീയ പരാജയമായ സൂര്യക്കെതിരേ ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡയില്‍ താരത്തെ ഇന്ത്യന്‍ ഫാന്‍സ് ശരിക്കും 'കുടഞ്ഞിരിക്കുകയാണ്'.

സഞ്ജുവിനെ എടുക്കാമായിരുന്നു
ശ്രേയസ് അയ്യരുടെ ബാക്കപ്പായി സഞ്ജു സാംസണിനെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. ഓസ്‌ട്രേലിയ ഈ പരമ്പര വിജയിക്കും.
ഇത്രയുമധികം ബെഞ്ച് കരുത്ത് ഉള്ളപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ബോറടിച്ച് കാണപ്പെടുന്ന താരങ്ങള്‍ക്കു ഇത്രയുധികം അവസരങ്ങള്‍ നല്‍കുന്നതെന്നു ഒരു യൂസര്‍ ചോദിക്കുന്നു.
Also Read: അക്രം, മഗ്രാത്ത്, വോണ്‍ ഇവരെ കോലി നേരിട്ടിട്ടുണ്ടോ? സച്ചിനോളമെത്തില്ല ഒരാളും

ടി20യുടെ അടിസ്ഥാനത്തില്‍ എടുക്കരുത്
ടി20 ഫോര്‍മാറ്റിലെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഒരു താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതായിരിക്കും സംഭവിക്കുക.
ടി20യില്‍ മികച്ചൊരു കരിയര്‍ ഉണ്ടെന്നു കരുതി ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ അയാള്‍ നല്ല ബാറ്ററാണെന്നു അര്‍ഥമില്ലെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: IND vs AUS: സൂര്യ ഏകദിനം കളിക്കില്ല! ഈ പരമ്പരയോടെ തീരുമാനമാവും, കാരണങ്ങള്‍

ഹോങ്കോങിനെ നല്‍കൂ
എനിക്കു ഹോങ്കോങ്, നെതര്‍ലാന്‍ഡ്‌സ്, സിംബാബ്‌വെ, അയര്‍ലാന്‍ഡ് എന്നിവരെ നല്‍കൂ. അല്ലെങ്കില്‍ ഞാന്‍ വിരമിക്കും. എന്നായിരുന്നു സൂര്യകുമാര്‍ യാദവിനെ ഒരു യൂസര്‍ പരിഹസിച്ചത്.
സൂര്യകുമാര്‍ യാദവിനു രണ്ടിന്നിങ്‌സില്‍ രണ്ടു ഗോള്‍ഡന്‍ ഡെക്കുകള്‍. ഇതു സങ്കല്‍പ്പക്കാന്‍ പോലും കഴിയുന്നില്ല.
ശ്രേയസ് അയ്യരെ ഏകദിനത്തില്‍ മിസ്സ് ചെയ്യുന്നുവെന്നു ഒരു യൂസര്‍ കുറിച്ചു.

ഓവര്‍ റേറ്റഡ് പ്ലെയര്‍
ഏറ്റവുമധികം ഓവര്‍ റേറ്റഡ് പ്ലെയറാണ് സൂര്യകുമാര്‍ യാദവ്. എത്രയും പെട്ടെന്നു സൂര്യയെ ടീമില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം.
ഫോര്‍മാറ്റുകള്‍ കൂട്ടിക്കലര്‍ത്തുന്നതില്‍ ബിസിസിഐയോടു ലജ്ജ തോന്നുന്നതായി ഒരു യൂസര്‍ കുറിച്ചു.
ടെസ്റ്റില്‍ അനുഭവസമ്പത്തുള്ള കെഎല്‍ രാഹുല്‍ ടീമിലുള്ളപ്പോള്‍ എന്തുകൊണ്ടാണ് രണ്ടു വിക്കറ്റ് നഷ്ടമായ ശേഷം സൂര്യകുമാര്‍ യാദവിനെ ക്രീസിലേക്കു അയച്ചതെന്നു ആരെങ്കിലും വിശദീകരിക്കാമോയെന്നായിരുന്നു ഒരു പ്രതികരണം.

എബിഡിയുമായി താരതമ്യമോ?
എബിഡിയുമായിട്ടാണ് സൂര്യകുമാര്‍ യാദവിനെ പലരും താരതമ്യം ചെയ്യുന്നത്. ആദ്യം ഏകദിന ബാറ്ററാണെന്ന് തെളിയിക്കാന്‍ നോക്ക്.
അതിനു ശേഷം സൂര്യയെ എബിഡിയുമായി താരതമ്യം ചെയ്യാം. ജോസ് ബട്‌ലറും ഗ്ലെന്‍ മാക്‌സ്വെല്ലും മാത്രമാണ് 360 ഡിഗ്രി താരങ്ങള്‍.ഈ ചതിയനല്ലെന്നും ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications