IND vs AUS: വയസ്സ് 32 ആയി, സൂര്യ ഇനിയും ഏകദിനം കളിക്കാന്‍ പഠിച്ചില്ലേ? ദ്രാവിഡിന് വിമര്‍ശനം

ഏകദിന ക്രിക്കറ്റില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവിനെ പിന്തുണച്ചു സംസാരിച്ച ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനു രൂക്ഷ വിമര്‍ശനം. ഏകദിന ഫോര്‍മാറ്റില്‍ കളിക്കാന്‍ സൂര്യ പഠിക്കുകയാണെന്ന കോച്ചിന്റെ വാദമാണ് ആരാധക രോഷത്തിനു കാരണം.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ഏകദിനങ്ങളിലും സൂര്യ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് സമാനമായ രീതിയില്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും ഏകദിനത്തില്‍ ഈ ഫോം ഇനിയും ആവര്‍ത്തിക്കാന്‍ സൂര്യക്കായിട്ടില്ല. ഏകദിനത്തില്‍ വെറും 25 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
ഏകദിനത്തിലെ സ്ഥിരം നാലാം നമ്പര്‍ താരം ശ്രേയസ് അയ്യര്‍ക്കു പുറംവേദനയെ തുടര്‍ന്നു ഈ പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പൊസിഷനില്‍ കളിക്കാന്‍ സൂര്യക്കു അവസരം ലഭിച്ചത്.

സൂര്യയെ പിന്തുണച്ച് ദ്രാവിഡ്
മൂന്നാം ഏകദിന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കവെയായിരുന്നു സൂര്യകുമാര്‍ യാദവിനെ രാഹുല്‍ ദ്രാവിഡ് പിന്തുണച്ചത്. സൂര്യയുടെ കാര്യത്തില്‍ ആശങ്കയൊന്നുമില്ല.
ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ വളരെ മികച്ച രണ്ടു ബോളുകളാണ് അവനു നേരിടേണ്ടിവന്നത്. സൂര്യയെക്കുറിച്ചുള്ള ഒരു കാര്യം അവന്‍ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.
ടി20 അല്‍പ്പം വ്യത്യാസമുള്ളതാണ്.
ടി20യില്‍ സൂര്യ 10 വര്‍ഷം ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതാണ്. ഒരുപാട് ടി20കളില്‍ അവന്‍ കളിച്ചുകഴിഞ്ഞു. വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരുപാട് മല്‍സരങ്ങളും ഇതിലുള്‍പ്പെടും.
ടി20യില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ചെങ്കിലും ഏകദിനത്തില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചെങ്കിലും ഏകദിനത്തില്‍ ഇതിനായിട്ടില്ല.
അതുകൊണ്ടു തന്നെ അദ്ദേഹത്തിനു നമ്മള്‍ സമയം കൊടുക്കുകയും ക്ഷമ കാണിക്കുകയും വേണം.
വളരെ നന്നായി സൂര്യ ഏകദിനത്തില്‍ പെര്‍ഫോം ചെയ്യുന്നത് നമുക്കു കാണാന്‍ സാധിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

എന്തു പഠിക്കലാണ്?
എന്തു പഠിക്കലാണ് രാഹുല്‍ ദ്രാവിഡ് ഉദ്ദേശിക്കുന്നത്. ഇതു ലോകകപ്പ് നടക്കാനിരിക്കുന്ന വര്‍ഷമാണ്. കഴിവ് തെളിയിച്ചവരെയാണ് നമുക്കു ടീമില്‍ വേണ്ടത്, കളി പഠിക്കുന്നവരെയല്ല.
പരീക്ഷണം നടത്താനൊന്നും സമയമില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന മുമ്പും നിങ്ങള്‍ ഇതേ കാര്യം തന്നെയാണ് ചെയ്തത്.
നമ്മള്‍ പരാജയപ്പെടുകയും ചെയ്തു. ദയവു ചെയ്ത് അതു ഇനിയും ആവര്‍ത്തിക്കരുതെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
Also Read: World Cup 2023: കിരീടം ഇന്ത്യക്കല്ല! ഫേവറിറ്റുകളെ പ്രവചിച്ച് അക്രം, കാരണമറിയാം

32ാം വയസ്സിലോ?
സൂര്യകുമാര്‍ യാദവ് എന്തു പഠിക്കാനാണ്? ജീവിതത്തിലുടനീളം 50 ഓവര്‍ മാച്ചുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല സൂര്യക്കു ഇപ്പോള്‍ 32 വയസ്സായെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
ഏകദിന ക്രിക്കറ്റില്‍ അവസരം നല്‍കി സൂര്യകുമാര്‍ യാദവിന് നിങ്ങള്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ സൂപ്പര്‍ താരത്തിനു ഏകദിനം എന്താണെന്നു മനസ്സിലാക്കാനുള്ള പരിശീലന മല്‍സരങ്ങള്‍ പോലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്.
വൗ, എന്തൊരു ലക്ഷ്വറിയാണിത്. കരിയറിലുടനീളം ദ്രാവിഡിന് ഒരു ട്രോഫി പോലും നേടാന്‍ കഴിയാതെ പോയതിന്റെ കാരണം ഇതാണെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

ലേണിങ് ക്ലാസുകളല്ല
സൂര്യകുമാര്‍ യാദവിനു പഠിക്കാനുള്ള ലേണിങ് ക്ലാസുകളല്ല അന്താരാഷ്ട്ര ക്രിക്കറ്റ് എന്നായിരുന്നു ഒരു പ്രതികരണം.
രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ കേട്ടതിനു ശേഷം ഞാന്‍ ഊഹിച്ചത് സൂര്യകുമാര്‍ യാദവിനു 18 വയസ് മാത്രമേ ആയിട്ടുള്ളൂവെന്നാണ്. അതു ഉറപ്പിക്കാന്‍ ഞാന്‍ ചെക്ക് ചെയ്യുകയും ചെയ്തു.
സൂര്യക്കു 32 വയസ്സായെന്നു കണ്ടപ്പോള്‍ ഞാന്‍ ഷോക്കായി. ഒരുപാട് വര്‍ഷങ്ങള്‍ ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുമെല്ലാം കളിച്ചിട്ടും അദ്ദേഹം ഇപ്പോഴും ഏകദിനം പഠിക്കുകയാണോയെന്നായിരുന്നു ഒരു പരിഹാസം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications