For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'റീല്‍സ് നിര്‍ത്തി ഫിറ്റ്‌നസ് ശ്രദ്ധിക്കൂ', ശ്രേയസിന് വിമര്‍ശനം- കാരണമിതാണ്

സമീപകാലത്തായി ഇടക്കിടെ ശ്രേയസ് പരിക്കിന്റെ പിടിയിലാവുന്നു

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യാത്തതെന്തെന്ന ചോദ്യം നിരവധി ആരാധകരാണ് ഉയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തേണ്ടിയിരുന്ന ശ്രേയസ് ബാറ്റിങ്ങിനിറങ്ങാത്തതിന്റെ കാരണം പരിക്കാണെന്ന് പിന്നീട് പുറത്തുവരികയും ചെയ്തു.

അദ്ദേഹത്തിന്റ പുറത്തിന് വേദനകാരണമാണ് ബാറ്റ് ചെയ്യാത്തതെന്നാണ് ബിസിസി ഐ വ്യക്തമാക്കിയത്. സ്‌കാനിങ്ങിന് പ്രവേശിപ്പിച്ച ശേഷം അദ്ദേഹം വിശ്രമത്തിലാണെന്നും നാലാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ സാധ്യതയില്ലെന്നുമാണ് വിവരം.

നിര്‍ണ്ണായക മത്സരത്തില്‍ ശ്രേയസിന് പരിക്കേറ്റത് ഇന്ത്യക്ക് തലവേദനയാണ്. സമീപകാലത്തായി തുടര്‍ച്ചയായി ശ്രേയസിന് പരിക്കേല്‍ക്കുന്നു. ഇപ്പോഴിതാ വീണ്ടും പരിക്കിന്റെ പിടിയിലായതോടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

റീല്‍സ് ചെയ്യുന്ന സമയം ഫിറ്റ്‌നസ് ശ്രദ്ധിക്കൂ

റീല്‍സ് ചെയ്യുന്ന സമയം ഫിറ്റ്‌നസ് ശ്രദ്ധിക്കൂ

സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള താരമാണ് ശ്രേയസ് അയ്യര്‍. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന്റെ ഭാര്യ ധനശ്രീയോടൊപ്പം ശ്രേയസ് ചെയ്ത റീല്‍സ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

കഴിഞ്ഞിടെയും ശ്രേയസിന് പരിക്കേറ്റിരുന്നു. ഈ സമയത്ത് സഹോദരിയോടൊപ്പം ശ്രേയസ് റീല്‍സ് വീഡിയോ ചെയ്തതും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ട സമയം റീല്‍സ് ചെയ്ത് കളയാതെ ഫിറ്റ്‌നസില്‍ ശ്രദ്ധ നല്‍കാനാണ് ആരാധകര്‍ ഉപദേശിക്കുന്നത്.

മികച്ച ക്രിക്കറ്റ് താരമാണെങ്കിലും ഫിറ്റ്‌നസില്‍ ശ്രദ്ധയില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. സ്വന്തം ഭാവി ശ്രേയസ് സ്വയം നശിപ്പിക്കുകയാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ പ്രതികരിക്കുന്നത്.

AWPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

ഡാന്‍സ് കളിച്ച് റീല്‍സ് ചെയ്യുന്നതാണ് നല്ലത്

ഡാന്‍സ് കളിച്ച് റീല്‍സ് ചെയ്യുന്നതാണ് നല്ലത്

അതിവേഗം റണ്‍സുയര്‍ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിവുള്ള താരമാണ് ശ്രേയസ്. താരത്തിന്റെ ഈ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച് മുന്നോട്ട് പോകവെ ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. പരിക്കുള്ളവരെ ഇന്ത്യ മാറ്റിനിര്‍ത്തണമെന്നും മികച്ച യുവതാരങ്ങള്‍ അവസരത്തിനായി പുറത്തുണ്ടെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

ശ്രേയസിന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനെക്കാളും ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നതിനെക്കാളും താല്‍പര്യം റീല്‍സ് വീഡിയോ ചെയ്യാനും നൃത്തം ചെയ്യാനുമാണ്. അതുകൊണ്ട് തന്നെ ശ്രേയസ് അത് തുടരുന്നതാണ് നല്ലതെന്നും ആരാധകര്‍ പരിഹസിക്കുന്നു.

വിരാട് കോലിയെ മാതൃകയാക്കാനും ആരാധകര്‍ ഉപദേശിക്കുന്നു. മികച്ച പ്രതിഭ ശ്രേയസിനുണ്ട്. എന്നാല്‍ അലസനായ താരമാണെന്നും കൂടുതല്‍ ഉത്തരവാദിത്തം കാട്ടിയാല്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ കഴിവുള്ളവനാണെന്നും ആരാധകര്‍ പറയുന്നു.

Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

സൂര്യകുമാര്‍ മതിയായിരുന്നു

സൂര്യകുമാര്‍ മതിയായിരുന്നു

ശ്രേയസിന്റെ സമീപകാലത്ത് പ്രകടനങ്ങളൊന്നും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. കൂടാതെ ഇടക്കിടെ പരിക്കേല്‍ക്കുന്നു. ഇന്ത്യ തിടുക്കപ്പെട്ട് സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യരെ കളിപ്പിക്കേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

ശ്രേയസിന് പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മാറ്റിനിര്‍ത്തി പകരം സൂര്യകുമാറിനെ കളിപ്പിക്കണമായിരുന്നു. നിലവിലെ മത്സരത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യക്ക് ആവിശ്യം സൂര്യകുമാര്‍ യാദവിനെപ്പോലെ അടിച്ചുകളിക്കാന്‍ കഴിയുന്ന താരത്തെയായിരുന്നു.

ശ്രേയസിന്റെ അഭാവം ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി പൊരുതുമ്പോള്‍ മികച്ച ഫിറ്റ്‌നസുള്ളവരെ പരിഗണിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ടെസ്റ്റ് സമനിലയിലേക്ക്

ടെസ്റ്റ് സമനിലയിലേക്ക്

അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണ്. ഓസ്‌ട്രേലിയയുടെ 480 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ലീഡ് ഉറപ്പിച്ചിരിക്കുകയാണ്. ഒന്നര ദിവസം ശേഷിക്കെ അത്ഭുതം സംഭവിക്കാത്ത പക്ഷം മത്സരം സമനിലയില്‍ കലാശിച്ചേക്കും.

അങ്ങനെ വന്നാല്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനാവും. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റുറപ്പിക്കാന്‍ ന്യൂസീലന്‍ഡ് ശ്രീലങ്ക മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും. അഹമ്മദാബാദില്‍ ബൗളര്‍മാര്‍ക്ക് വലിയ പിന്തുണയില്ല.

സ്പിന്നര്‍മാര്‍ക്ക് വലിയ ടേണ്‍ ലഭിക്കാത്തതിനാല്‍ത്തന്നെ ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് മത്സരം ജയിക്കുകയെന്നത് ഇന്ത്യക്ക് ഏറെക്കുറെ അസാധ്യമാണെന്ന് പറയാം.

Story first published: Sunday, March 12, 2023, 14:50 [IST]
Other articles published on Mar 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+