IND vs AUS: ഇന്ത്യന്‍ ടീമില്‍ ചിലര്‍ക്കു മാത്രം സംരക്ഷണം, തെളിവ് സൂര്യ! തുറന്നടിച്ച് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനകത്തെ ഫേവറിറ്റസത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് മുന്‍ സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മണ്‍ശിവരാമകൃഷ്ണന്‍. ചില കളിക്കാര്‍ക്കു മാത്രമേ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നം വലിയ സംരക്ഷണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
നേരത്തേ ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദായിരുന്നു സമാനമായ വിമര്‍ശനം ഉന്നയിച്ചത്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടും രാഹുല്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയിരുന്നു.
ഇതിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിനകത്തു ഫേവററ്റിസമുണ്ടെന്നും കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വേണ്ടപ്പെട്ടവര്‍ക്കു അമിത പരിഗണന ലഭിക്കുന്നുവെന്നും പ്രസാദ് ചൂണ്ടിക്കാട്ടിയത്.
പക്ഷെ ശിവരാമകൃഷ്ണന്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് സൂര്യകുമാര്‍ യാദവിനെക്കുറിച്ചാണ്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു.

ചിലര്‍ക്കു മാത്രം സംരക്ഷണം
ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ചില താരങ്ങള്‍ക്കു മാത്രം വലിയ സംരക്ഷണമാണ് കോച്ച്, ക്യാപ്റ്റന്‍ എന്നിവരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് ഇതിനു നല്ലൊരു ഉദാഹരണമാണ്.
ടി20 ക്രിക്കറ്റെന്നത് ഏകദിന ക്രിക്കറ്റില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. റെഡ് ബോള്‍ ക്രിക്കറ്റ്, വൈറ്റ് ബോള്‍ ക്രിക്കറ്റ് എന്നിങ്ങനെ വേര്‍തിരിക്കരുത്. സ്‌കൈ ടെസ്റ്റ് ടീമിന്റെയും ഭാഗമായിരുന്നു.
ടി20യിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിങ്ങള്‍ ഒരു താരത്തെ എല്ലാ ഫോര്‍മാറ്റുകളിലും ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.
Also Read: IPL 2023: കഴിഞ്ഞ സീസണ്‍ മുതല്‍ ഈ പ്രശ്‌നമുണ്ട്! റോയല്‍സിന്റെ വീക്ക്‌നെസ് യൂസുഫ് പറയുന്നു

നല്ല കഴിവ് ആവശ്യം
മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ പെര്‍ഫോം ചെയ്യണമെങ്കില്‍ നല്ല കഴിവ് ആവശ്യമാണ്. കൂടാതെ പുതുകള്‍ ബാറ്റിങില്‍ കൊണ്ടുവരികയും വേണം.
ഈ രീതിയില്‍ ബാറ്റിങിലേക്കു കൂടുതല്‍ കാര്യങ്ങള്‍ കൊണ്ടു വന്നെങ്കില്‍ മാത്രമേ ദൈര്‍ഘ്യം കൂടിയ ഫോര്‍മാറ്റുകളില്‍, അത് ഏകദിനമോ ടെസ്‌റ്റോയാവട്ടെ ശോഭിക്കാന്‍ സാധിക്കുകയൂള്ളൂവെന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
സൂര്യകുമാര്‍ യാദവിനെ പിന്തുണച്ചുകൊണ്ടു ചിലര്‍ ഈ ട്വീറ്റിനു താഴെ പ്രതികരിച്ചപ്പോള്‍ അവര്‍ക്കു മറുപടി നല്‍കാനും അദ്ദേഹം മറന്നില്ല.
മൂന്നു മല്‍സരങ്ങളിലും സൂര്യ ആദ്യ ബോളിലാണ് പുറത്തായത്. അതുകൊണ്ടു തന്നെ ഏകദിനത്തിന്റെ താളത്തിലേക്കു അദ്ദേഹം വന്നു കഴിഞ്ഞോയെന്നു ആര്‍ക്കും അറിയില്ലെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ലോക്കി ഫെര്‍ഗൂസനെതിരേ സ്ലിപ്പില്‍ സ്‌കൈ ക്യാച്ച് നല്‍കി പുറത്തായതു നിങ്ങള്‍ ഓര്‍ക്കുന്നില്ലേയെന്നായിരുന്നു ഇതിനോടു ശിവരാമകൃഷ്ണന്റെ പ്രതികരണം.

അവസരം തുലച്ച് സൂര്യ
ടി20 ക്രിക്കറ്റിനു പിന്നാലെ ഏകദിനത്തിലും മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് തന്റെ സ്ഥാനമുറപ്പിക്കാനും അതുവഴി ഏകദിന ലോകകപ്പിനായി അവകാശവാദം ഉന്നയിക്കാനുമുള്ള സുവര്‍ണാവസരമാണ് സൂര്യകുമാര്‍ യാദവ് പാഴാക്കിയത്.
ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ നിന്നും പിന്‍മാറിയതാണ് അദ്ദേഹത്തിനു ഇലവനില്‍ സ്ഥാനം നേടിക്കൊടുത്തത്.
പക്ഷെ ലഭിച്ച മൂന്നു അവസരങ്ങളും സൂര്യ തുലയ്ക്കുകയായിരുന്നു. ആദ്യത്ത രണ്ടു മല്‍സരങ്ങളിലും മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.അവസാന മാച്ചില്‍സ്പിപിന്നര്‍ ആഷ്ടണ്‍ ഏഗര്‍ ബൗള്‍ഡാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications