Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്മിത്താണ് ബെസ്റ്റ്, കോലിയേക്കാള്‍ കേമന്‍! ഇന്ത്യയില്‍ മിന്നും റെക്കോര്‍ഡ്

STEVE SMITH

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ നിലവില്‍ ഏറ്റവും ബെസ്റ്റ് താന്‍ തന്നെയാണെന്നു ഇന്‍ഡോറിലെ മിന്നും ജയത്തോടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് തെളിയിച്ചിരിക്കുകയാണ്. താല്‍ക്കാലിക ക്യാപ്റ്റനായി വന്ന അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയെ ഓസീസ് വാരിക്കളയുകയായിരുന്നു. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് രോഹിത് ശര്‍മയെയും സംഘത്തെയും കംഗാരുപ്പട കശാപ്പ് ചെയ്തത്.

സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് രണ്ടാം ടെസ്റ്റിനു ശേഷം വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയിരുന്നു. ഇതോടെയാണ് മുന്‍ നായകന്‍ കൂടിയായ സ്മിത്തിനെ ഓസീസ് ദൗത്യമേല്‍പ്പിച്ചത്. തന്റ ക്യാപ്റ്റന്‍സിക്കു ഇപ്പോഴും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു. ബൗളിങ് ചേഞ്ചുകളിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം സ്മിത്തിന്റെ നീക്കങ്ങള്‍ കൈയടി അര്‍ഹിക്കുന്നതാണ്.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ മിടുക്കനാണ് സ്മിത്തെന്നു അടിവരയിടുകയാണ് കണക്കുകള്‍. കാരണം ഓസ്‌ട്രേലിയയില്‍ കോലിക്കു ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് സ്മിത്തിന് ഇന്ത്യയിലുള്ളത്. ഇതേക്കുറിച്ച് വിശദമായി നോക്കാം.

കോലിയും സ്മിത്തും

കോലിയും സ്മിത്തും

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോലിയുടെയും സ്റ്റീവ് സ്മിത്തിന്റെയും ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നമുക്കു പരിശോധിക്കാം. ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ഏഴു ടെസ്റ്റുകളിലാണ് കോലി നയിച്ചിട്ടുള്ളത്. ഇതില്‍ ടീമിനു ജയിക്കാനായത് വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമാണ്.

മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഓസീസിന്റെ കരുത്തു കുറഞ്ഞ ടീമിനെതിരേയായിരുന്നു ഇത്.

എന്നാല്‍ സ്മിത്തിനു ഇന്ത്യയില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഇവിടെ അഞ്ചു ടെസ്റ്റുകളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇന്ത്യയുടെ ഏറ്റവും ശക്തമായ ടീമിനെതിരേ രണ്ടു ടെസ്റ്റുകളില്‍ ജയിക്കാനും ഒരു സമനിലയിലാക്കാനും സ്മിത്തിനു സാധിച്ചു. രണ്ടു ടെസ്റ്റുകളിലാണ് ടീം തോല്‍വിയറിഞ്ഞത്.

Also Read: സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

മികച്ച റെക്കോര്‍ഡ്

മികച്ച റെക്കോര്‍ഡ്

തന്റെ മുന്‍ഗാമിയായ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് സ്റ്റീവ് സ്മിത്തിനു ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ ഏഴു ടെസ്റ്റുകളില്‍ ഓസീസിനെ നയിച്ച പോണ്ടിങിനു ഒന്നില്‍പ്പോലും ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അഞ്ചു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ സ്മിത്ത് ഇതിനകം ജയിച്ചുകഴിഞ്ഞു.

അതേസമയം, ഇന്‍ഡോറിലെ മിന്നും ജയത്തോടെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനൊപ്പം എത്തിയിരിക്കുകയാണ് സ്മിത്ത്. 2010നു ശേഷം ഇന്ത്യയില്‍ രണ്ടു ടെസ്റ്റുകളില്‍ ജയിച്ച ഏക ക്യാപ്റ്റന്‍ നേരത്തേ കുക്കായിരുന്നു. ഇപ്പോള്‍ സ്മിത്ത് അദ്ദേഹത്തൊപ്പം ചേര്‍ന്നിരിക്കുകയാണ്.

Also Read:കളിയില്‍ മാത്രമല്ല, വരുമാനത്തിലും ഷമി ഹീറോ- ആസ്തി, കാറുകള്‍, വീട് എല്ലാമറിയാം

ഇന്‍ഡോറില്‍ ഏകപക്ഷീയ വിജയം

ഇന്‍ഡോറില്‍ ഏകപക്ഷീയ വിജയം

ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ വിജയം ഏകപക്ഷീയമായിരുന്നു. മൂന്നാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനു കീഴില്‍ ഓസീസും വെല്ലുവിളിയില്ലാതെയാണ് ജയിച്ചുകയറിയത്.

രണ്ടിന്നിങ്‌സുകളിലും ഓസീസ് സ്പിന്നര്‍മാര്‍ ചേര്‍ന്ന് ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. രണ്ടിന്നിങ്‌സുകളായി 11 വിക്കറ്റുകളെടുത്ത സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലയണ്‍ ഇന്ത്യയുടെ അന്തകനായി മാറി. ഇന്ത്യ നല്‍കിയ 76 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് മൂന്നാം ദിനം രാവിലെ തന്നെ ഒരു വിക്കറ്റിനു മറികടക്കുകയായിരുന്നു.

Story first published: Friday, March 3, 2023, 15:42 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+