Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അക്ഷറിനെ 'മൈന്റ്' ചെയ്തില്ല, വിക്കറ്റ് തുലച്ച് സിറാജ്! രൂക്ഷ വിമര്‍ശനവുമായി ഫാന്‍സ്

1

ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ബാറ്റ്‌സ്മാന്‍മാര്‍ കളിമറന്ന മത്സരത്തില്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായ ഇന്ത്യക്ക് 88 റണ്‍സിന്റെ ലീഡും വഴങ്ങേണ്ടി വന്നു.

രണ്ടാം ഇന്നിങ്‌സിലെങ്കിലും ഇന്ത്യ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. 163 റണ്‍സിനാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത്. ചേതേശ്വര്‍ പുജാര (59) ഒഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

രോഹിത് ശര്‍മ (12), ശുബ്മാന്‍ ഗില്‍ (5), വിരാട് കോലി (13), രവീന്ദ്ര ജഡേജ (7), ശ്രേയസ് അയ്യര്‍ (26), കെ എസ് ഭരത് (3) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിറം മങ്ങി. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ (15) പുറത്താവാതെ നിന്നു. എന്നാല്‍ അവസാന സ്ഥാനക്കാരനായ മുഹമ്മദ് സിറാജ് അക്ഷറിന് പിന്തുണ നല്‍കാന്‍ ശ്രമിക്കാതെ ക്രീസില്‍ നിന്ന് കയറിക്കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

ഇപ്പോഴിതാ സിറാജിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. താന്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സാണെന്നാണ് സിറാജ് കരുതുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം സിറാജ് വിക്കറ്റ് വലിച്ചെറിയുന്നത് കണ്ട് നിരാശ പ്രകടിപ്പിച്ചിരുന്നു.

അക്ഷറിന് സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിച്ചില്ല

അക്ഷറിന് സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിച്ചില്ല

അക്ഷര്‍ പട്ടേല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. അതുകൊണ്ട് തന്നെ സിറാജ് അക്ഷറിനെ പിന്തുണച്ച് പരമാവധി സമയം അദ്ദേഹത്തിന് ബാറ്റ് ചെയ്യാനുള്ള അവസരമായിരുന്നു ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍ താന്‍ വലിയ ബാറ്റ്‌സ്മാനാണെന്ന അഹങ്കാരമാണ് സിറാജ് കാട്ടിയത്.

പ്രമുഖ ബാറ്റ്‌സ്മാന്‍മാരടക്കം ഓസീസ് സ്പിന്നിന് മുന്നില്‍ കറങ്ങി വീണിരുന്നു. പിച്ചില്‍ നല്ല ടേണും ലഭിച്ചിരുന്നു. ഈ സമയത്ത് സിറാജിനെപ്പോലൊരു വാലറ്റക്കാരന്‍ അക്ഷറിനെ കാഴ്ചക്കാരനാക്കി ക്രീസില്‍ നിന്ന് കയറി കളിച്ചത് അല്‍പ്പം കടന്ന കൈയായെന്നാണ് ആരാധക പക്ഷം.

Also Read: IND vs AUS: 'മിസ് യു റിഷഭ്', നിനക്ക് പകരക്കാരനില്ല! ഇന്ത്യയുടെ തകര്‍ച്ചയില്‍ ട്രന്റിങ്ങായി റിഷഭ്

ഇതിന് മുമ്പും സിറാജ് ഇതേ മണ്ടത്തരം കാട്ടി

ഇതിന് മുമ്പും സിറാജ് ഇതേ മണ്ടത്തരം കാട്ടി

ഉമേഷ് യാദവിനെപ്പോലെയും മുഹമ്മദ് ഷമിയെപ്പോലെയും ബാറ്റ് ചെയ്യുന്ന പേസറല്ല സിറാജ്. തന്റെ ദൗര്‍ബല്യം ആദ്യം സിറാജ് തിരിച്ചറിയേണ്ടതായുണ്ട്.

ക്രീസില്‍ പിടിച്ചുനിന്ന് അക്ഷറിന് അല്‍പ്പ നേരം കൂടി പിടിച്ചുനില്‍ക്കുകയും 100ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കുകയും ചെയ്യാനായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മറ്റൊന്നായി മാറാന്‍ സാധ്യതയുണ്ടായിരുന്നു.

ഇത്തരം പ്രതിസന്ധികളില്‍ അല്‍പ്പം കൂടി ബുദ്ധിപരമായി ബാറ്റ് ചെയ്യേണ്ടതായുണ്ട്. അല്‍പ്പനേരം കൂടി ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സിറാജിന് സാധിക്കുമായിരുന്നു. എന്നാല്‍ ടീമിന്റെ ആവിശ്യം മനസിലാക്കാത്ത നിരുത്തരവാദിത്ത പരമായ ഷോട്ട് കളിച്ചാണ് സിറാജ് പുറത്തായതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

അവന്റെ ബാറ്റിങ്ങിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ബോധ്യപ്പെടുത്തണമെന്നും ഇത്തരമൊരു സാഹചര്യത്തിലും ഇങ്ങനെ ബാറ്റ് ചെയ്തത് ആരുടെ നിര്‍ദേശ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും ആരാധകര്‍ പറയുന്നു.

Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

കണ്ണുപൊത്തി രോഹിത് ശര്‍മ

കണ്ണുപൊത്തി രോഹിത് ശര്‍മ

അക്ഷര്‍ പട്ടേല്‍ ക്രീസില്‍ നില്‍ക്കുകയും അവസാനക്കാരനായി സിറാജ് ക്രീസിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ അക്ഷറിന് സ്‌ട്രൈക്ക് കൈമാറുകയെന്നതാണ് സിറാജിനെപ്പോലൊരു പേസറുടെ ഉത്തരവാദിത്തം.

എന്നാല്‍ താന്‍ വലിയ ബാറ്റ്‌സ്മാനാണെന്ന പോലെയാണ് സിറാജ് ക്രീസില്‍ നിന്ന് കയറി സിക്‌സര്‍ പറത്താന്‍ ശ്രമിച്ചത്. നതാന്‍ ലിയോണിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് സിറാജിന്റെ മടക്കം. സിറാജ് വിക്കറ്റ് വലിച്ചെറിയുന്നത് കണ്ട് നായകന്‍ രോഹിത് ശര്‍മ കണ്ണുപൊത്തുകയാണ് ചെയ്തത്.

രോഹിത്തിന്റെ മുഖഭാവത്തില്‍ നിന്ന് സിറാജിന്റെ വിക്കറ്റ് എത്രത്തോളം ടീമിനെ നിരാശപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നു. ടീമിന്റെ ആവിശ്യം മനസിലാക്കാതെ സിറാജ് മോശം ഷോട്ട് കളിച്ചതാണ് എല്ലാവരെയും നിരാശപ്പെടുത്തിയത്.

Story first published: Friday, March 3, 2023, 6:54 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+