Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'ഗില്ലാടി ഗില്‍', വമ്പന്‍ സെഞ്ച്വറി- രാഹുലിന് ഗുഡ് ബൈ! വാഴ്ത്തി ആരാധകര്‍

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. ഏകദിനത്തിലും ടി20യിലും ടെസ്റ്റിലുമെല്ലാം ഓപ്പണിങ് സ്ഥാനം ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്.

അഹമ്മദാബാദില്‍ ഓസ്‌ട്രേലിയയുടെ 480 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറിയോടെ ശുബ്മാന്‍ ഗില്‍ ക്രീസിലുണ്ട്. ചായക്ക് പിരിയുമ്പോള്‍ 197 പന്തില്‍ 10 ഫോറും 1 സിക്‌സുമടക്കം 103 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.

ഇന്ത്യയുടെ ഭാവി ഇതിഹാസമെന്ന് പേരെടുത്ത ഗില്‍ നിര്‍ണ്ണായക മത്സരത്തില്‍ നിര്‍ണ്ണായക സമയത്ത് ഇന്ത്യക്കായി മികവ് കാട്ടിയതോടെ ഗില്‍ തന്റെ ക്ലാസ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഗില്ലിന്റെ പ്രകടനത്തെ വാനോളം വാഴ്ത്തിയിരിക്കുകയാണ് ആരാധകര്‍.

2023ല്‍ മാത്രം അഞ്ച് സെഞ്ച്വറി

2023ല്‍ മാത്രം അഞ്ച് സെഞ്ച്വറി

2023 മാര്‍ച്ച് മാസം മുന്നോട്ട് പോവുകയാണ്. ഈ വര്‍ഷം 10 സെഞ്ച്വറികളാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പിറന്നത്. ഇതില്‍ അഞ്ചെണ്ണവും ഗില്ലിന്റെ ബാറ്റില്‍ നിന്നാണ്. ബാക്കിയെല്ലാവരും ചേര്‍ന്നാണ് അഞ്ച് സെഞ്ച്വറി നേടിയത്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന തലത്തിലേക്ക് 23കാരനായ ഗില്‍ ഉയര്‍ന്നുകഴിഞ്ഞു.

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയുമെല്ലാം ഗില്‍ നേടിക്കഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഏറെ നാളത്തേക്ക് ഉറപ്പിക്കുന്നതാണ് ഗില്ലിന്റെ പ്രകടനമെന്ന് പറയാം. കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്നാണ് ആരാധകര്‍ ഗില്ലിനെ വാഴ്ത്തുന്നത്.

Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

രാഹുല്‍ ഇനി വേണ്ട

രാഹുല്‍ ഇനി വേണ്ട

കെ എല്‍ രാഹുലിനെ ഓപ്പണറായി ഇനി വേണ്ടനെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ രണ്ട് മത്സരത്തിലും രാഹുലായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ രാഹുലിനെ മൂന്നാം മത്സരത്തില്‍ ഇന്ത്യ പുറത്തിരുത്തി.

പകരം ശുബ്മാനെ കളിപ്പിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ വലിയ സ്‌കോര്‍ നേടാനായില്ല. ഇതോടെ പല വിമര്‍ശനങ്ങളും ഗില്ലിനെതിരേ ഉയര്‍ന്നു. എന്നാല്‍ ഇതിനെല്ലാം ഇപ്പോള്‍ മറുപടി നല്‍കാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കാന്‍ ഗില്ലിന് സാധിക്കുമോയെന്ന് കണ്ടറിയാം.

യുവരാജിന്റെ റെക്കോഡ് തകര്‍ത്തു

യുവരാജിന്റെ റെക്കോഡ് തകര്‍ത്തു

23 വയസിനുള്ളില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരില്‍ യുവരാജ് സിങ്ങിന്റെ റെക്കോഡ് മറികടക്കാനും ഗില്ലിന് സാധിച്ചു. യുവരാജ് സിങ് 23 വയസില്‍ ആറ് സെഞ്ച്വറിയാണ് നേടിയത്. ഇത് ഗില്ലിന്റെ ഏഴാം സെഞ്ച്വറിയാണ്. രവി ശാസ്ത്രിയും 23 വയസിനുള്ളില്‍ 7 സെഞ്ച്വറി നേടിയിട്ടുണ്ട്.

22 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ തലപ്പത്ത്. 15 സെഞ്ച്വറിയുമായി വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട്. ഈ റെക്കോഡില്‍ സച്ചിനെയും കോലിയേയും മറികടക്കാന്‍ ഗില്ലിന് സാധിക്കില്ലെന്ന് പറയാം.

Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

എലൈറ്റ് ലിസ്റ്റിലേക്ക് ചേതേശ്വര്‍ പുജാര

എലൈറ്റ് ലിസ്റ്റിലേക്ക് ചേതേശ്വര്‍ പുജാര

ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ എലൈറ്റ് ലിസ്റ്റിലേക്ക് ചേതേശ്വര്‍ പുജാര എത്തിയിരിക്കുകയാണ്. ഓസീസിനെതിരേ 2000 ടെസ്റ്റ് റണ്‍സ് പുജാര പിന്നിട്ടിരിക്കുന്നു. 3630 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്തും 2434 റണ്‍സുമായി വിവിഎസ് ലക്ഷ്മണ്‍ രണ്ടാം സ്ഥാനത്തുമാണ്.

2143 റണ്‍സുമായി രാഹുല്‍ ദ്രാവിഡാണ് മൂന്ന് സ്ഥാനത്ത്. 1793 റണ്‍സാണ് വിരാട് കോലിയുടെ പേരിലുള്ളത്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സുള്ള താരം ചേതേശ്വര്‍ പുജാരയാണെന്ന് പറയാം.

ഇന്ത്യ ജയിക്കുമോ?

ഇന്ത്യ ജയിക്കുമോ?

നാലാം ടെസ്റ്റില്‍ ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കുമ്പോഴും ജയിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയ നേരത്തെ തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാന്‍ നാലാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ പ്രയാസകരമാവും. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായി വരുമെന്നുറപ്പ്.

Story first published: Saturday, March 11, 2023, 15:06 [IST]
Other articles published on Mar 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+