IND vs AUS: ഗില്‍ കോലിയേപ്പോലെയല്ല! സച്ചിനെപ്പോലെ- സാമ്യതകള്‍ നിരത്തി കാര്‍ത്തിക്

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ഇതിഹാസമെന്ന തലത്തിലേക്ക് ഇതിനോടകം വാഴ്ത്തപ്പെട്ട താരമാണ് ശുബ്മാന്‍ ഗില്‍. 23കാരനായ താരം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും ഇതിനോടകം നേടിക്കഴിഞ്ഞു.
ടെസ്റ്റിലും തന്റെ ബാറ്റിങ് മികവ് തെളിയിച്ച ഗില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടി വീണ്ടും കൈയടി നേടുകയാണ്. കെ എല്‍ രാഹുലിന്റെ പകരക്കാരനായി ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിയ ഗില്‍ 235 പന്തില്‍ 128 റണ്‍സാണ് അഹമ്മദാബാദില്‍ നേടിയത്.
നിര്‍ണ്ണായക മത്സരത്തില്‍ നിര്‍ണ്ണായക സമയത്താണ് ഗില്ലിന്റെ സെഞ്ച്വറി പ്രകടനം. ഗില്ലിനെ പലപ്പോഴും വിരാട് കോലിയുമായാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിരുന്ന കാലം മുതല്‍ കോലിയോടാണ് ഗില്‍ ഉപമിക്കപ്പെട്ടത്.
എന്നാലിപ്പോള്‍ കോലിയുമായല്ല സച്ചിന്‍ ടെണ്ടുല്‍ക്കറോട് ഗില്ലിനെ ഉപമിക്കേണ്ടതെന്നാണ് ദിനേഷ് കാര്‍ത്തിക് പറയുന്നത്. സച്ചിനും ഗില്ലും തമ്മിലുള്ള സാമ്യതകളും കാര്‍ത്തിക് ചൂണ്ടിക്കാട്ടുന്നു.

സാങ്കേതികമായി വളരെ സാമ്യത
സച്ചിനും ഗില്ലും തമ്മില്‍ സാങ്കേതികമായി വളരെ സാമ്യതകളുണ്ട്. ഗില്‍ ഉയരമുള്ള ബാറ്റ്‌സ്മാനാണ്. എന്നാല്‍ സച്ചിന്‍ അത്ര ഉയരമുള്ളയാളല്ല. എന്നാല്‍ ക്രീസില്‍ ബൗളുകള്‍ക്ക് നേരെ തലയുയര്‍ത്തിയാണ് നില്‍ക്കുന്നത്. ഗില്ലും അതുപോലെയാണ്.
നീളമുള്ള കൈകളാണ് ഗില്ലിന്റേത്. കൈയില്‍ നന്നായി ബാറ്റ് ചലിപ്പിക്കുന്നവരാണ് ഇരുവരും. ഗില്‍ ചില സമയങ്ങളില്‍ ഇന്‍സൈഡ് എഡ്ജാവുന്നത് നിങ്ങള്‍ കാണുന്നത് അവന്റെ ബാറ്റ് കൈയില്‍ അത്രത്തോളം ചലിക്കുന്നതുകൊണ്ടാണ്.
എന്നാല്‍ ഫ്‌ളാറ്റ് പിച്ചുകളില്‍ അത്രതന്നെ അവര്‍ ബാറ്റ് കൈക്കുള്ളില്‍ ചലിപ്പിക്കില്ല. രണ്ട് പേരും ബാറ്റ് കൈകാര്യം ചെയ്യുന്ന വേഗമാണ് സവിശേഷമായത്- ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ശുബ്മാന്റെ ബാറ്റിങ് ശൈലി ക്ലാസിക് ശൈലിയാണ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കുന്നതിലുപരിയായി ക്ലാസിക് ഷോട്ടിലൂടെ മുന്നോട്ട് പോകുന്നു.
Also Read: WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

സ്‌ക്വയര്‍ കട്ട് സവിശേഷമായതാണ്
നന്നായി സ്‌ക്വയര്‍ കട്ട് കളിക്കുന്നവരെ നോക്കുക. അവര്‍ സ്‌ക്വയറിന് പിന്നിലായാവും കട്ട് ഷോട്ട് കളിക്കുക. കുമാര്‍ സംഗക്കാര, വീരേന്ദര്‍ സെവാഗ് എന്നിവരെ നോക്കുക. ഗല്ലിയിലേക്ക് ഇത്തരത്തിലാണ് അവര്‍ കട്ട് ഷോട്ട് കളിക്കുന്നത്.
എന്നാല്‍ ഗില്ലിന്റെ കട്ട് ഷോട്ടുകള്‍ മുന്നിലേക്ക് നിന്നാണ്. ആ ഷോട്ടിന്റെ ശബ്ദം തന്നെ മനോഹരമാണ്. ആ ഷോട്ട് കളിക്കുമ്പോള്‍ കിട്ടുന്നത് മനോഹരമായ അനുഭൂതിയാണ്'- കാര്‍ത്തിക് പറഞ്ഞു. കോപ്പീബുക്ക് ശൈലിയിലെ ഷോട്ടുകളാണ് ഗില്‍ കൂടുതലായും കളിക്കുന്നത്.
പല യുവതാരങ്ങളും പഴയ ക്ലാസിക് ശൈലി ഇല്ലാത്തവരാണ്. സാഹസിക ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി ക്ലാസിക് ശൈലിയിലൂടെ അതിവേഗം റണ്‍സുയര്‍ത്താന്‍ ഗില്ലിന് കഴിവുണ്ട്.
Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

വിശ്വസ്തനായ ബാറ്റ്‌സ്മാന്‍
ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരുടെ തലത്തിലേക്കാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ശുബ്മാനെക്കാള്‍ മുന്നെ ഇന്ത്യന്‍ ടീമിലെത്തിയ പൃഥ്വി ഷാ പിന്നോട്ട് പോയപ്പോഴും കാത്തിരിപ്പിനൊടുവില്‍ ടീമിലേക്കെത്തിയ ഗില്‍ മുന്നോട്ട് കുതിക്കുകയാണ്.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി അദ്ദേഹം മാറിയിരിക്കുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി ഗില്ലാണെന്നതില്‍ സംശയമില്ല. 2024ലെ ടി20 ലോകകപ്പിലും ഗില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
കെ എല്‍ രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി പിന്നോട്ട് പോയപ്പോള്‍ കൃത്യ സമയത്ത് പ്രകടനമികവ് കാട്ടി ഉയര്‍ന്നുവരാന്‍ ശുബ്മാന് സാധിച്ചു. അടുത്ത ഇതിഹാസമായിത്തന്നെ ഗില്ലിന്റെ കരിയര്‍ മാറുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications