IND vs AUS: ഗില്‍ വന്നിട്ടും 'സ്വാഹ', നാട്ടിലേത് ദയനീയ റെക്കോര്‍ഡ്! അറിയാം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി മുന്നേറുകയാണ്. ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന പിച്ചില്‍ നിലവില്‍ ഓസ്‌ട്രേലിയക്കാണ് നേരിയ മുന്‍തൂക്കം. ഒന്നാമിന്നിങ്‌സില്‍ 88 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടാന്‍ അവര്‍ക്കായിരുന്നു. വലിയ പ്രതീക്ഷയോടെ ഇന്ത്യ ഈ മല്‍സരത്തില്‍ ടീമിലേക്കു കൊണ്ടുവന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ രണ്ടാമിന്നിങ്‌സിലും നിരാശപ്പെടുത്തി.
ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സാണ് താരം നേടിയത്. രണ്ടാമിന്നിങില്‍ വലിയൊരു ഇന്നിങ്‌സ് ഗില്ലില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സിലും താരം ബാറ്റിങില്‍ ഫ്‌ളോപ്പായി. അഞ്ചു റണ്‍സ് മാത്രമേ ഗില്ലിനു നേടാനായുള്ളൂ. 15 ബോളുകളിലായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ മികച്ചൊരു ബോളിലായിരുന്നു അദ്ദേഹം ക്യാച്ച് നല്‍കി പുറത്തായത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ മോശം ഷോട്ടിലൂടെ ഗില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
നായകന്‍ രോഹിത് ശര്‍മയുടെ ആദ്യ ഇന്നിങ്‌സിലെ പുറത്താവലിനു സമാനമായിരുന്നു ഇത്. നതാന്‍ ലയണിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഗില്‍ സിക്‌സറിനു തുനിയുകയായിരുന്നു. പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല. ഇതോടെ ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു. നാട്ടില്‍ ഗില്ലിന്റെ ടെസ്റ്റ് പ്രകടനം നോക്കിയാല്‍ അതു അത്ര മികച്ചതല്ലെന്നു കാണാന്‍ സാധിക്കും. വിശദമായി അറിയാം.

ദയനീയ ശരാശരി
ഇന്ത്യയില്‍ ശുഭ്മന്‍ ഗില്ലിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ ബാറ്റിങ് ശരാശരി വളരെ മോശമാണെന്നു കാണാം. 11 ഇന്നിങ്‌സുകളില്‍ നിന്നും 19.8 എന്ന ദയനീയ ശരാശരിയില്‍ വെറും 198 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ.
52 റണ്‍സാണ് നാട്ടില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു തവണ 50 റണ്‍സുമെടുത്തു. ഇവ മാറ്റിനിര്‍ത്തിയാല്‍ നാട്ടില്‍ എടുത്തു പറയാവുന്ന മറ്റു മികച്ച ഇന്നിങ്‌സുകളൊന്നും ഗില്‍ കളിച്ചിട്ടില്ല. 29, 0, 14, 11, 15*, 1, 44, 47, 21, 5 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റു സ്‌കോറുകള്‍.
Also Read: 11 പേരും മിന്നുന്ന ഫോമില്‍, ഇതാ കിടിലന്‍ ലോക ടെസ്റ്റ് ഇലവന്‍! ഇന്ത്യയുടെ രണ്ടു പേര്‍

ഈ വര്‍ഷം മിന്നുന്ന ഫോമില്‍
ശുഭ്മന്‍ ഗില്‍ ഈ വര്‍ഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ കഴിഞ്ഞ മാസം നടന്ന ടി20, ഏകദിന പരമ്പരകളില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. കരിയറിലെ ആദ്യത്തെ ഏകദിന ഡബിള്‍ സെഞ്ച്വറിയും ടി20യിലെ കന്നി സെഞ്ച്വറിയുമെല്ലാം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഗില്ലിനു ഉറപ്പായും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ആദ്യ രണ്ടു ടെസ്റ്റുകളിലും കെഎല്‍ രാഹുലില്‍ ഇന്ത്യ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
പക്ഷെ കളിച്ച ഇന്നിങ്‌സുകളിലും അദ്ദേഹം റണ്ണെടുക്കാന്‍ പാടുപെടുന്നതാണ് കണ്ടത്. 12.66 ശരാശരിയില്‍ വെറും 38 റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. ഇതോടെ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തെ ഒഴിവാക്കി ഗില്ലിനെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു.
Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

രണ്ടാമിന്നിങ്‌സിലും മോശം തുടക്കം
ഇന്‍ഡോര്‍ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സിലും ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. 88 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 30 ഓവര്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 77 റണ്‍സെന്ന നിലയിലാണ്. ഓസീസിനു മേല്‍ ലീഡ് നേടുന്നതിനു മുമ്പ് തന്നെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടുകഴിഞ്ഞു.
നായകന്‍ രോഹിത് ശര്‍മ (12), ശുഭ്മന്‍ ഗിന്‍ (5), വിരാട് കോലി (13) എന്നിവരാണ് പുറത്തായത്. ചേതേശ്വര്‍ പുജാരയോടൊപ്പം (33) രവീന്ദ്ര ജഡേജയാണ് (7) ക്രീസിലുള്ളത്. 150ന് മുകളിലെങ്കിലും ലീഡ് നേടാനായാല്‍ മാത്രമേ ഇന്ത്യക്കു ഈ ടെസ്റ്റില്‍ വിജയസാധ്യതയുള്ളൂ. ഇതിനായി മികച്ച ചില ഇന്നിങ്‌സുകള്‍ ശേഷിച്ചവരില്‍ നിന്നും ഇന്ത്യക്കു ആവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications