IND vs AUS: കിടിലന്‍ സെഞ്ച്വറി, ഗില്‍ കരിയര്‍ തകര്‍ത്തു, ഡ്രസിങ് റൂം വിട്ട് രാഹുല്‍!

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ് യുവ താരം ശുഭ്മന്‍ ഗില്‍. തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി താരം മാറിയിരിക്കുകയാണ്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 480 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നാംദിനം 76 ഓവര്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിനു 235 റണ്‍സെടുത്തിട്ടുണ്ട്. ഗില്‍ 126 റണ്‍സുമായി ഇപ്പോഴും ക്രീസില്‍ നില്‍ക്കുന്നു.
പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. പകരം വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലിന് പരിഗണന നല്‍കുകയായിരുന്നു. പക്ഷെ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടതോടെ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഇന്ത്യ നീക്കി. മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തെ പുറത്തിരുത്തി പകരം ഗില്ലിനെ കളിപ്പിക്കുകയും ചെയ്തു.
മൂന്നാം ടെസ്റ്റില്‍ ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും നാലാം ടെസ്റ്റില്‍ സെഞ്ച്വറിയോടെ ഗില്‍ ക്ഷീണം തീര്‍ത്തിരിക്കുകയാണ്. ഇതോടെ രാഹുലിന്റെ ടെസ്റ്റ് ഭാവിയും തുലാസിലായിരിക്കുകയാണ്. ഗില്ലിനെ പിന്തള്ളി ഇനി അദ്ദേഹത്തിനു ടീമില്‍ തിരിച്ചെത്തുക കൂടുതല്‍ ദുഷ്‌കരമായി തീരുകയും ചെയ്തിട്ടുണ്ട്. ഗില്ലിന്റെ മിന്നുന്ന പ്രകടനത്തിനു ശേഷം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രാഹുലിനെ കളിയാക്കിയിരിക്കുന്നത്.

ഡ്രസിങ് റൂം വിട്ടു
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കണ്ടതിനു ശേഷം കെഎല്‍ രാഹുല്‍ ബാഗ് പായ്ക്ക് ചെയ്ത് ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം വിട്ടു കഴിഞ്ഞെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പരിഹാസം.
ഇത്രയും മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനു പകരം മോശം പ്രകടനം നടത്തിക്കൊണ്ടിരുന്ന കെഎല്‍ രാഹുലിനെ മുന്‍ ടെസ്റ്റുകളില്‍ കളിപ്പിക്കാന്‍ ഇന്ത്യക്കു മാത്രമേ സാധിക്കൂയെന്നായിരുന്നു ഒരു പരിഹാസം.
Also Read: ബൗളിങില്‍ ഞെട്ടിച്ച സച്ചിന്‍, അവസാന ഓവറില്‍ പ്രതിരോധിച്ചത് 5 റണ്‍സ്! അറിയാം

ക്രെഡിറ്റ് രോഹിത്തിന്
കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പിന്നാലെ ടീമില്‍ നിന്നും പുറത്താക്കുകയും പകരം ശുഭ്മന്‍ ഗില്ലിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരികയും ചെയ്തതിനു നായകന്‍ രോഹിത് ശര്‍മയും ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നായിരുന്നു ഒരു പ്രതികരണം.
കെഎല്‍ രാഹുലിനു വേണ്ടി ശുഭ്മന്‍ ഗില്ലിന്റെ അവസരം ഇന്ത്യ നേരത്തേ ഇല്ലാതാക്കിയെന്നു ഒരു യൂസര്‍ കുറിച്ചു.

റെക്കോര്‍ഡ് രാഹുലിന് തന്നെ
ശുഭ്മന്‍ ഗില്‍ നാട്ടില്‍ തന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറി കുറിച്ചെങ്കിലും കെഎല്‍ രാഹുല്‍ നേരത്തേ കുറിച്ച റെക്കോര്‍ഡ് തകര്‍ക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് ഇപ്പോഴും രാഹുലിന്റെ പേരിലാണ്. 22 വയസ്സും 263 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.
ഈ ലിസ്റ്റില്‍ രണ്ടാമനായി ഗില്‍ മാറിയിരിക്കുകയാണ്. 23 വയസ്സും 182 ദിവസവുമാണ് താരത്തിന്റെ പ്രായം. ഈ ലിസ്റ്റിലെ മൂന്നാമന്‍ മുന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണാണ്. 25 വയസ്സും 62 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications