IND vs AUS: രാഹുലിനെ ഇന്ത്യ ഒഴിവാക്കണോ? ചാറ്റ്ജിപിടിയുടെ മറുപടി വൈറല്‍

ഇന്ത്യന്‍ ടീമില്‍ കെഎല്‍ രാഹുലിന്റെ ഭാവി ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന അദ്ദേഹം ടീമിന് ഇപ്പോള്‍ വലിയ ബാധ്യതയായി മാറിയിരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. മോശം പ്രകടനം പരിഗണിച്ച് അടുത്തിടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും രാഹുലിനെ പുറത്താക്കിയിരുന്നു. വൈറ്റ് ബോള്‍ ടീമുകളുട വൈസ് ക്യാപ്റ്റന് സ്ഥാനത്തു നിന്നും അദ്ദേഹം നേരത്തേ ഒഴിവാക്കപ്പെട്ടിരുന്നു.
രാഹുലിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ കളിപ്പിക്കണമെന്ന് എല്ലാ കോണുകളില്‍ നിന്നും ആവശ്യം ശക്തമാവുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും രാഹുല്‍ ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിരുന്നു. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിനു പകരം ഇന്ത്യ ഗില്ലിനെ കളിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍.
ഇന്ത്യന്‍ ടീമില്‍ നിന്നും രാഹുലിനെ ഒഴിവാക്കണമോയെന്ന ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം ചാറ്റ്ജിപിടി (ChatGPT). എത്ര കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കും വസ്തുതകള്‍ വിലയിരുത്തി വളരെ കൃത്യമായി വളരെ പെട്ടെന്നു ഉത്തരം നല്‍കുന്ന ചാറ്റ്ജിപിടി ലോകം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു. രാഹുലിന്റെ സ്ഥാനത്തെക്കുറിച്ച് ചാറ്റ്ജിപിടിയുടെ മറുപടി നോക്കാം.

പല ഘടങ്ങളെയും ആശ്രയിക്കുന്നു
ഒരു എഐ (Artificial intelligence) ഭാഷാ മോഡലെന്ന നിലയില്‍ എനിക്കു വ്യക്തിപരമായ അഭിപ്രായങ്ങളോ, പക്ഷപാതമോ ഇല്ല. വസ്തുതാപരമായ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലായിരിക്കും എന്റെ പ്രതികരണങ്ങള്‍.
ഇന്ത്യന്‍ ടീമില്‍ നിന്നും കെഎല്‍ രാഹുലിനെ പുറത്താക്കണമോയെന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം, ഫോം, ഫിറ്റ്‌നസ്, ടീമിന്റെ തന്ത്രങ്ങള്‍, ആവശ്യം എന്നിവയെല്ലാം ഇതിലുള്‍പ്പെടുമെന്ന് ചാറ്റ്ജിപിടിയുടെ മറുപടിയില്‍ പറയുന്നു.
Also Read: യുവിയുടെ ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട! ഒരിക്കലും തകരില്ല, നോക്കാം

പ്രതിഭയുള്ള ബാറ്റര്‍
കെഎല്‍ രാഹുല്‍ പ്രതിഭയുള്ള, വൈവിധ്യമുള്ള ബാറ്ററാണ്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. എങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ സ്ഥിരതയില്ല. ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും സ്ഥിരതയോടെ റണ്‍സ് സ്‌കോര്‍ ചെയ്യാനും കഴിയുന്നില്ല.
ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും ഒരാളെ ഒഴിവാക്കണമോയെന്നകിനെക്കുറിച്ച് സാധാരണയായി തീരുമാനമെടുക്കുന്നത് ടീം മാനേജ്‌മെന്റാണ്. കളിക്കാരന്റെ നിലവിലെ ഫോം, ഫിറ്റ്‌നസ്, ടീമിന്റെ ആവശ്യങ്ങള്‍ തുടങ്ങി പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും ഇത്. തീരുമാനമെടുക്കുന്നതിനു മുമ്പ് ടീം മാനേജ്‌മെന്റ് ഈ ഘടങ്ങളെല്ലാം പരിഗണിക്കും.
ഉപസംഹാരം ഇതണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും കെഎല്‍ രാഹുലിനെ ഒഴിവാക്കണമോ, വേണ്ടയോ എന്നത് എല്ലാ ഘടങ്ങളും പരിഗണിച്ച ശേഷമുള്ള ടീം മാനേജ്‌മെന്റ് എടുക്കേണ്ട തീരുമാനമാമെന്നും ചാറ്റ്ജിപിടി വിശദമാക്കി.
Also Read: ഏകദിന ലോകകപ്പ് ഇന്ത്യ നേടും! അര്‍ജന്റീന തന്നെ തെളിവ്, അറിയാം

ഒരവസരം കൂടി നല്‍കുമോ?
ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു കെഎല്‍ രാഹുലിന് ഇപ്പോഴും പൂര്‍ണ വിശ്വാസം തന്നെയാണുള്ളത്. കോച്ച് രാഹുല്‍ ദ്രാവിഡുള്‍പ്പെടെ ഇക്കാര്യം അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെയാണ് മോശം ഫോമിലായിട്ടും ഇത്രയും അവസരങ്ങള്‍ അദ്ദേഹത്തിനു വീണ്ടും വീണ്ടും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പക്ഷെ വൈസ് ക്യാപ്റ്റന് സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റാനുള്ള നീക്കം അദ്ദേഹത്തെ ഒഴിവാക്കുന്നതിന്റെ ആദ്യ പടിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ വൈസ് ക്യാപ്റ്റനെ തീരുമാനിക്കാനുള്ള അധികാരം നായകന്‍ രോഹിത് ശര്‍മയ്ക്കു നല്‍കുകയും ചെയ്തിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ക്കൂടി ഒരുപക്ഷെ രാഹുലിന് അവസാനത്തെ അവസരം ഇന്ത്യ നല്‍കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications